ബിജെപി നാമാവശേഷമാവും; ത്രിപുരയിൽ ഇടത് കോൺഗ്രസ് സഖ്യം അധികാരത്തിലേറും; സുദീപ് റോയി ബർമ്മൻ
സംസ്ഥാനത്ത് ആദ്യമായാണ് കോൺഗ്രസ്-സിപിഎം സഖ്യം നിലവിൽ വരുന്നത്

അഗർത്തല; നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ശക്തമായ വിജയ പ്രതീക്ഷയുമായി കോൺഗ്രസ്-സിപിഎം സഖ്യം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ജനം വലിയ അതൃപ്തിയിലാണെന്നും ഇതിനെതിരായി ജനങ്ങൾ പുതിയ സഖ്യത്തിന് വോട്ട് രേഖപ്പെടുത്തുമെന്നാണ് സഖ്യ നേതാക്കൾ അഭിപ്രായപ്പെടുന്നത്.
സീറ്റുകളുടെ കാര്യത്തിലുള്ളള തർക്കങ്ങൾ അവസാനിച്ചതോടെ ഇരു പാർട്ടികളും ചേർന്ന് പ്രചരണം കൂടുതൽ ശക്തമാക്കുകയുമാണ്. മുന്നണി വിജയം പിടിച്ചെടുത്ത് അധികാരത്തിൽ വരുന്നതിന്റെ എല്ലാ സൂചനകളും സംസ്ഥാനത്ത് കൂടുതൽ വ്യക്തമായി വരുന്നതായാണ് കോൺഗ്രസ് നേതാവ് സുദീപ് ബർമ്മൻ അഭിപ്രായപ്പെടുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്ന സമയത്താണ് 2023ലെ ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പിയുടെ വീഴ്ച്ച ത്രിപുരയിൽ നിന്ന് തുടങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2018ൽ സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയെ അധികാരത്തിലെത്തിച്ചു, എന്നാൽ പാർട്ടിയുടെ അഞ്ച് വർഷത്തെ ഭരണം ഒരു ദുരന്തമായിരുന്നുവെന്നും സുദീപ് റോയി ബർമ്മൻ അഭിപ്രായപ്പെടുന്നു.

മുന്നണിയുടെ വിജയത്തിലും എനിക്ക്
എന്രെ വിജയത്തിൽ മാത്രമല്ല, മുന്നണിയുടെ വിജയത്തിലും എനിക്ക് നല്ല വിജയ പ്രതീക്ഷയുണ്ട്. ഇത്തരമൊരു സഖ്യം നിലവിലെ ആവശ്യമായിരുന്നു. മാറ്റം എപ്പോഴും നല്ലതാണ് - അത് രാഷ്ട്രീയത്തിലായാലും സമൂഹത്തിലായാലും ധാരണയിലായാലും. രാഷ്ട്രീയക്കാരുടെ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് ശേഷം ഞാൻ ടി എം സിയിലേക്ക് മാറി. എന്നാൽ തൃപുരയുടെ കാര്യത്തിൽ തൃണമൂൽ നേതാക്കൾ ഗൗരവം കാണിക്കുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
'ഈ വിഷയത്തില്‍ തീർച്ചയായും കുറ്റക്കാരന്‍ ഷിയാസാണ്; റോബിന്‍ സംസാരിച്ചത് വളരെ ഹാർഡായിട്ട്' |

ത്രിപുരയിൽ ബി ജെപി ഗൗരവമായി
ത്രിപുരയിൽ ബി ജെപി ഗൗരവമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടപ്പോൾ, ഞങ്ങൾ ഒരു ടീമെന്ന നിലയിൽ 2017 ഫെബ്രുവരിയിൽ ബി ജെ പിയിൽ പാർട്ടിയിൽ ചേർന്ന് വിജയിച്ചു. ഞാൻ മന്ത്രിയായെങ്കിലും അത് എന്നെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അഴിമതിയിൽ നിറഞ്ഞ ഭരണമാണ് കാഴ്ച്ചവെച്ചത്. അതിനാലാണ് കോൺഗ്രസിലേക്ക് തിരികെ മടങ്ങിയതെന്നും ബർമ്മൻ പറയുന്നു.

ബി ജെ പി സർക്കാറിലെ അഴിമതിയെക്കുറിച്ച്
ബി ജെ പി സർക്കാറിലെ അഴിമതിയെക്കുറിച്ച് ജെ പി നദ്ദ ഉൾപ്പെടെയുള്ള ബിജെപി കേന്ദ്ര നേതൃത്വത്തെ ഞാൻ ഇക്കാര്യം ധരിപ്പിച്ചു. പക്ഷേ അവർ കേട്ടില്ല. അങ്ങനെയുള്ള ഒരു പാർട്ടിയിൽ തുടരുന്നതിൽ എനിക്ക് യാതൊരു അർത്ഥവുമില്ല. അങ്ങനെ, ജനാധിപത്യം നിലനിൽക്കുന്ന കോൺഗ്രസിലേക്ക് ഞാൻ മടങ്ങി. ത്രിപുരയിൽ ബിജെപിയുടെ ഭരണം ഭീകരതയുടെയും അക്രമത്തിന്റെയും അഴിമതിയുടെയും ജനാധിപത്യ വിരുദ്ധവുമായിരുന്നു. മുതിർന്ന സി പി എം നേതാവും ത്രിപുരയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയുമായ ബാദൽ ചൗധരിയും മുൻ ചീഫ് സെക്രട്ടറി വൈ.പി.സിംഗും കള്ളക്കേസുകളിൽ ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ എന്റെ ഹൃദയം തകർന്നു പോയെന്നും അദ്ദേഹം പറയുന്നു.

ഇത്തരം പീഡനങ്ങൾ തടയാൻ
ഇത്തരം പീഡനങ്ങൾ തടയാൻ ബിജെപിയുടെ ഉന്നതരുമായി നേരിട്ട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. ബിപ്ലബ് ദേബ് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെയും സ്വതന്ത്ര മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഉപദ്രവിക്കുകയും സ്വകാര്യ കമ്പനിയുടെ ടെലിഫോണുകൾ ചോർത്തി പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങളിൽ പ്രതിഷേധിക്കുന്നത് അച്ചടക്കരാഹിത്യവും നേതൃത്വത്തെ ധിക്കരിക്കുന്നതുമാണെങ്കിൽ ഞാനത് ചെയ്തു.

കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അവകാശങ്ങൾ
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അവകാശങ്ങൾ അടിച്ചമർത്തൽ, തിരഞ്ഞെടുപ്പ് സമയത്ത് അക്രമം, തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിപക്ഷ പ്രവർത്തകർക്ക് നേരെയുള്ള അക്രമം എന്നിവയായിരുന്നു കണ്ടത്. എല്ലാം പാർട്ടി ലൈനിലാണ് നടന്നത്. എങ്കിലും വികസന പ്രവർത്തനങ്ങൾ നടന്നിരുന്നു. എന്നാൽ ബിജെപിയുടെ ഭരണം പൊതുമുതൽ കൊള്ളയടിക്കുന്നതിനും ക്രിമിനൽ ആക്രമണങ്ങൾക്കും തങ്ങളെ എതിർക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും സാക്ഷ്യം വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications