Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനൊപ്പം, നഗരവോട്ടര്‍മാരില്‍ എഎപി, ബിജെപി സംപൂജ്യരാവും

ദില്ലി: ബിജെപി പഞ്ചാബില്‍ വന്‍ പ്ലാനിംഗുമായിട്ടാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. കാര്‍ഷിക നിയമം പിന്‍വലിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഹിന്ദു വോട്ടുകലാണ് ഇത്തവണ ബിജെപി ലക്ഷ്യമിട്ടിരുന്നത്. സിഖുക്കാരെയും ഹിന്ദുക്കളെയും രണ്ട് തട്ടിലാക്കുക എന്നതായിരുന്നു ഈ പ്ലാന്‍.

എന്നാല്‍ ഈ പ്ലാന്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്നാണ് പഞ്ചാബില്‍ നിന്നുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ബിജെപിക്ക് പഞ്ചാബില്‍ യാതൊരു അടിത്തറയുമില്ലെന്നും, അവര്‍ക്ക് വോട്ട് ചെയ്യാന്‍ തയ്യാറല്ലെന്നുമാണ് ജനങ്ങള്‍ പറയുന്നത്. അമരീന്ദര്‍ സിംഗിനൊപ്പം ചേര്‍ന്നതിലൂടെ സംപൂജ്യരാവാനുള്ള സാധ്യതയും ബിജെപിക്ക് മുന്നിലുണ്ട്.

1

ഹിന്ദുക്കള്‍ പഞ്ചാബില്‍ ശബ്ദമേയില്ലെന്നാണ് സഞ്ജീവ് സേതി പരാതി പറയുന്നത്. ഇയാള്‍ ജലന്ധറിലെ വ്യാപാരിയാണ്. ബിജെപിക്ക് വോട്ട് ചെയ്യുമോ എന്ന് ഇയാളോട് ചോദിച്ചപ്പോള്‍ പരാതികെട്ടുകളാണ് ഇയാള്‍ അഴിച്ചത്. നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയില്ല. യുപിയില്‍ യോഗിയില്‍ പ്രതീക്ഷയുണ്ട്. പക്ഷേ പഞ്ചാബില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ കച്ചവടമെല്ലാം പൊളിഞ്ഞുവെന്നും സേതി പറയുന്നു. ഭാര്യ ഡിഗ്രിക്കാരിയായിട്ടും വരുമാനം കുറവാണെന്ന് ഇയാള്‍ പരാതിപ്പെടുന്നു. എഎപിക്ക് വോട്ട് ചെയ്യുമെന്ന് ഇയാള്‍ പറയുന്നു. മാറ്റം വേണമെന്നാണ് സഞ്ജീവ് സേതി പറയുന്നു. ബിജെപിക്ക് ഒരു സാധ്യതയുമില്ലെന്ന് ഇയാള്‍ വ്യക്തമാക്കി.

2

സേതിയുടെ മണ്ഡലമായ ജലന്ധര്‍ ബിജെപിയുടെ ശക്തമായ കോട്ടയാണ്. ഇവിടെ മുമ്പ് നാല് തവണ ബിജെപി വിജയിച്ചിട്ടുണ്ട്. ഹിന്ദു നേതൃത്വമാണ് പഞ്ചാബില്‍ വരേണ്ടത്. പക്ഷേ ബിജെപിക്ക് അതിനാവില്ലെന്ന് സേതി പറഞ്ഞു. ഇത് തന്നെയാണ് ജലന്ധറിലെ മറ്റൊരു വ്യാപാരിയായ ബസന്ത് കുമാര്‍ പറയുന്നത്. ബിജെപിക്ക് സാധ്യതയില്ലെന്ന് അദ്ദേഹം പറയുന്നു. അധികാരം പിടിക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ട് ആരും വോട്ട് ചെയ്യില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ആര്‍എസ്എസുകാര്‍ ബിജെപിക്ക് തന്നെ വോട്ടു ചെയ്യുമെന്ന് ബസന്ത് പറയുന്നു. എന്നാല്‍ പലയിടത്തും ആര്‍എസ്എസുകാര്‍ ബിജെപിക്ക് എതിരായി തന്നെ വോട്ട് ചെയ്യുന്നുണ്ട്. ജലന്ധറില്‍ മാത്രമാണ് ഉറച്ച ആര്‍എസ്എസ് വോട്ടുണ്ട്.

3

അമൃത്സര്‍ നോര്‍ത്തില്‍ മത്സരിക്കുന്ന അകാലിദള്‍ സ്ഥാനാര്‍ത്ഥി അനില്‍ ജോഷിക്കാണ് ആര്‍എസ്എസ് വോട്ട് ചെയ്യുക. ഇയാള്‍ക്ക് വേണ്ടി പ്രചാരണത്തെ സഹായിക്കുന്നുണ്ട് ആര്‍എസ്എസ്. മണ്ഡലത്തില്‍ ഒരുപാട് വികസനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അനില്‍ ജോഷി. അതുകൊണ്ട് അദ്ദേഹമാണ് എല്ലാവരുടെയും പ്രിയ സ്ഥാനാര്‍ത്ഥി. ഇയാള്‍ നേരത്തെ ബിജെപിയിലായിരുന്നു. 2007, 2012 വര്‍ഷങ്ങളില്‍ ഇയാള്‍ ബിജെപിയില്‍ നിന്ന് വിജയിച്ചിരുന്നു. കാര്‍ഷിക നിയമത്തിന്റെ പേരിലാണ് ജോഷി ബിജെപി വിട്ടത്. അകാലിദളില്‍ ചേരുകയും ചെയ്തു. ആര്‍എസ്എസിന് ജോഷിയെ വിശ്വാസമാണ്. അതാണ് പ്രചാരണത്തിന് അടക്കം ഇറങ്ങാന്‍ കാരണം.

4

2017ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ ജനപ്രിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇവരുടെ വോട്ടില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനാണ് പോവുന്നത്. 2017ലും അത് അങ്ങനെയായിരുന്നു. 2002 മുതല്‍ ദളിത് ഇതര ഹിന്ദുക്കളുടെ 45 ശതമാനത്തിന് മുകളില്‍ പിന്തുണ കോണ്‍ഗ്രസിനലുണ്ട്. അകാലിദള്‍ സഖ്യത്തിന് 2007ല്‍ 38 ശതമാനത്തിന് മുകളില്‍ പിന്തുണയുണ്ടായിരുന്നു. 2017ല്‍ അത് 22 ശതമാനമായി കുറഞ്ഞു. വന്‍ ഇടിവാണ് ബിജെപിക്കുണ്ടായത്. അമരീന്ദര്‍ സിംഗുമായി സഖ്യമുണ്ടാക്കിയെങ്കിലും ക്യാപ്റ്റന് സിഖ് വോട്ടര്‍മാരിലുള്ള സ്വാധീനം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് സഖ്യം വന്നാല്‍ ഉള്ള വോട്ടും പോകാനേ ഇടയുള്ളൂ. ബിജെപിക്ക് ഈ നഷ്ടം വലിയ നഷ്ടമായിരിക്കും.

Recommended Video

cmsvideo
    കുടിയന്മാരെ കയ്യിലെടുത്താൽ BJP ജയിക്കുമോ ഇവിടെ? | Oneindia Malayalam
    5

    നഗര മേഖലയില്‍ എഎപിയാണ് മുന്‍തൂക്കം നേടിയിരിക്കുന്നത്. ഇത് അമരീന്ദര്‍ കോണ്‍ഗ്രസില്‍ നിന്ന് പോയത് കൊണ്ടാണ്. ബിജെപിക്ക് രണ്ടിടത്തും മുന്‍തൂക്കമില്ല. അകാലിദളിന്റെ ഹിന്ദുക്കള്‍ വോട്ടുകള്‍ ഭിന്നിക്കാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ അതും നടക്കില്ല. ക്ഷേത്രങ്ങളുടെ അടുത്ത് പൂജാ സ്റ്റോര്‍ നടത്തുന്ന യുവാവ് പോലും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്യുന്നത്. ജലന്ധറിലെ എംഎല്‍എ അവതാര്‍ സിംഗിന് വന്‍ ജനപ്രീതിയാണ് മേഖലയിലുള്ളത്. ബിജെപിക്ക് ഇവിടെ യാതൊരു സാധ്യതയുമില്ല. സിഖ് വോട്ടര്‍മാര്‍ ബിജെപിയെ വിശ്വസിക്കുന്നേയില്ല. 1980കളിലേത് പോലെ ഒരു പ്രശ്‌നത്തിന് ഇവര്‍ ആഗ്രഹിക്കുന്നില്ല. ബിജെപി വന്നാല്‍ ഭിന്നിപ്പുണ്ടാവുമെന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്. ഹിന്ദുക്കളും സിഖുക്കളും ഒരിക്കലും ഭിന്നിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതാണ് ബിജെപിയെ അകറ്റിനിര്‍ത്താനുള്ള പ്രധാന കാരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+