Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരില്‍ ബിജെപിക്ക് പ്രതിസന്ധി.... യെഡ്ഡിയൂരപ്പയും അമിത് ഷായും ഈ വെല്ലുവിളികള്‍ പരിഹരിക്കണം

ബംഗളൂരു: യെഡ്ഡിയൂരപ്പ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും പ്രതിസന്ധി സമയം കഴിഞ്ഞിട്ടില്ല. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെയുള്ള സമയം നിര്‍ണായകമാണ്. എന്നാല്‍ അതിലേറെ നിര്‍ണായകമായ കാര്യങ്ങള്‍ മന്ത്രിമാരെ തിരഞ്ഞെടുക്കലാണ്. മറുവശത്ത് പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിയെ മറികടന്ന് വേണം അമിത് ഷായ്ക്കും യെഡ്ഡിയൂരപ്പയ്ക്കും മന്ത്രിമാരെ തിരഞ്ഞെടുക്കേണ്ടത്. അതേസമയം വിമത ക്യാമ്പില്‍ വലിയ ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്.

1

മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കിയതോടെയാണ് ഈ ആശങ്ക ഉയര്‍ന്നത്. ഇവര്‍ക്ക് ആറുവര്‍ഷത്തേക്ക് മത്സരിക്കാനാവില്ല. ഇതോടെ വിമതര്‍ അഭിഭാഷകരെ കണ്ട് എന്തൊക്കെ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരികയെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അയോഗ്യരാക്കുമെന്ന ഭീഷണി ഉള്ളതിനാല്‍ ഇവര്‍ ബിജെപി ക്യാമ്പിലേക്ക് പോകാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ്.

അതേസമയം ഇനി 48 മണിക്കൂറാണ് വിശ്വാസ വോട്ടെടുപ്പിന് ഉള്ളത്. ചില നിര്‍ണായക ബില്ലുകള്‍ പാസാക്കുന്നതിന് വേണ്ടിയാണ് യെഡ്ഡിയൂരപ്പ തിടുക്കപ്പെടുന്നത്. ഗൗരവത്തോടെ ഇക്കാര്യത്തെ കാണണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വിമതരെ അനുനയിപ്പിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. അതോടൊപ്പം സ്വന്തം ക്യാമ്പിലുള്ളവരെ ഒപ്പം നിര്‍ത്താനാവുമോ എന്ന ഭയവും യെഡ്ഡിയൂരപ്പയ്ക്കുണ്ട്.

ബിജെപിയിലെ എംഎല്‍എമാരില്‍ പലര്‍ക്കും മന്ത്രിസ്ഥാനം ആവശ്യമാണ്. ഇവര്‍ സംസ്ഥാന സമിതിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീരാമുലുവിനെ പോലുള്ളവര്‍ ഉപമുഖ്യമന്ത്രി പദവും ആഗ്രഹിക്കുന്നുണ്ട്. ഇവരെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ല. അതുകൊണ്ട് 25 പേര്‍ ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനത്തെത്തിയേക്കും. പത്ത് വിമതന്‍മാരെയാണ് മന്ത്രിസ്ഥാനത്തേക്ക് ബിജെപി ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+