കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റുകള്‍ ബിജപി തൂത്തുവാരും; കേരളവും കീഴടക്കും, രാജ്യത്ത് വീണ്ടും മോദി തംരഗമുണ്ടാവുമെന്ന് ബിപ്ലപ്

Google Oneindia Malayalam News

Recommended Video

cmsvideo
മോദി തരംഗം രാജ്യത്ത് വീണ്ടും ആഞ്ഞടിക്കുമെന്ന് ബിപ്ലപ്

അഗര്‍ത്തല: ദേശീയ പൗരത്വ ബില്ലിനെതിരായ സമരങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അസം ഗണ പരിഷത്ത് ഉള്‍പ്പടേയുള്ള കക്ഷികള്‍ മുന്നണി വിട്ടുപോയതും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഒരു വെല്ലുവിളിയും നേരിടില്ലെന്നാണ് ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലവ് കുമാര്‍ അഭിപ്രായപ്പെടുന്നത്.

<strong>മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും</strong>മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും

2019 ലെ പൊതുതിരഞ്ഞെുപ്പിലും രാജ്യത്ത് മോദി തരംഗം സുനാമി തരംഗം പോലെ ആഞ്ഞടിക്കും. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കടപുഴകും. ഇതിന്‍റ അലയൊലികള്‍ വടക്ക് കിഴക്ക് മുതല്‍ കേരളംവരെ ഉണ്ടാകുമെന്നും ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

മോദി തരംഗമുണ്ടാവും

മോദി തരംഗമുണ്ടാവും

ലോക്സഭാ തിരഞ്ഞെുടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യം തൂത്തുവാരും. രാജ്യം ഒരിക്കല്‍ കൂടി മോദി തരംഗത്തിന് സാക്ഷ്യം വഹിക്കും. കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറയുന്നു.

സിപിഎം ഭരിച്ച ത്രിപുര

സിപിഎം ഭരിച്ച ത്രിപുര

25 വര്‍ഷം തുടര്‍ച്ചയായി സിപിഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ആ സിപിഎമ്മിനെ പുറത്താക്കിയാണ് ബിജെപി ഇവിടെ അധികാരത്തില്‍ എത്തിയത്. അത്രക്കൊന്നുമില്ലല്ലോ കേരളം. കേരളത്തിലും ബിജെപി വിജയം കുറിക്കും.

ത്രിപുരയില്‍ അടിവേരിളകും

ത്രിപുരയില്‍ അടിവേരിളകും

ലോക്സഭാ തിരഞ്ഞെടുപ്പോടെ ത്രിപുരയില്‍ സിപിഎമ്മിന്‍റെ അടിവേര് ഇളകും. ത്രിപുരയിലെ സിപിഎം ഭരണം അവസാനിപ്പിക്കാമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദിയിലൂടെ ത്രിപുര സിപിഎം മുക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വീണ്ടും പ്രധാനമന്ത്രിയായി

വീണ്ടും പ്രധാനമന്ത്രിയായി

നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ത്രിപുരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ഒന്നും അവര്‍‍ക്കൊരു വിഷയമല്ല. അവര്‍ക്ക് വീണ്ടും പ്രധാനന്ത്രിയായി മോദിവരണമെന്നേയുള്ളു.

ബിജെപി നേടും

ബിജെപി നേടും

കുറഞ്ഞത് 20 സീറ്റെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേടും. അതിലും കൂടുതലാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കുന്നു എന്നത് ബിജെപിയെ ബാധിക്കുന്നു കാര്യമല്ല.

രാഹുല്‍ ഗാന്ധിയല്ലേ

രാഹുല്‍ ഗാന്ധിയല്ലേ

കേരളത്തില്‍ എന്നല്ല എവിടെയായാലും മത്സരിക്കുന്നത് രാഹുല്‍ ഗാന്ധിയല്ലേ എന്നും അദ്ദേഹം പരിഹസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ട്രെയിലറാവുമെന്നും ബിപ്ലപ് കുമാര്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

രൂക്ഷവിമര്‍ശനം

രൂക്ഷവിമര്‍ശനം

ഫെബ്രുവരിയില്‍ കേരളത്തിലെത്തിയപ്പോഴും സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ബിപ്ലപ് കുമാര്‍ ദേവ് നടത്തിയത്. കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടുള്ള ലോക രാജ്യങ്ങളിലും ഇന്ത്യയിലെ സംസ്ഥാനങ്ങളിലും സ്ത്രീകളോട് മോശമായുള്ള പെരുമാറ്റമാണ് അവരുടെ പാരമ്പര്യമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

പരിഹാസം

പരിഹാസം

സിപിഎം പറയുന്ന വനിതാ ക്ഷേമവും നവോത്ഥാനത്തേയും അദ്ദേഹം പരിഹസിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനെ പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ വരും

കേരളത്തില്‍ വരും

അതേസമയം, ബിപ്ലപ് കുമാര്‍ ദേവ് അടക്കമുള്ള നേതാക്കളെ ബിജെപി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ചേക്കും. ത്രിപുരയില്‍ സിപിഎമ്മിനെ പിടിച്ചു കെട്ടിയ നേതാവ് എന്ന നിലയിലായിക്കും ബിപ്ലപിനെ ബിജെപി കൊണ്ടുവരിക.

വലിയ പ്രതീക്ഷ

വലിയ പ്രതീക്ഷ

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ സമരങ്ങള്‍ ഉഴതുമറിച്ച കേരളത്തിന്‍റെ മണ്ണില്‍ ഇത്തവണ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. വിശ്വാസി സമൂഹവും എന്‍എസ്എസ് ഉള്‍പ്പടേയുള്ള സാമൂദായിക സംഘടനകളുടെ പിന്തുണയും കേരളത്തില്‍ ഒരു സീറ്റ് എന്ന വര്‍ഷങ്ങളായുള്ള മോഹം ഇത്തവ​ണ പൂവണിയിക്കുമെന്ന് തന്നെ അവര്‍ ഉറച്ചു വിശ്വസിക്കുന്നു

പ്രകടനത്തെ ബാധിക്കില്ല

പ്രകടനത്തെ ബാധിക്കില്ല

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെക്കാനാണ് ബിജെപി ഒരുങ്ങുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന അനിശ്ചിതത്വങ്ങളും കാലതാമസവും തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
bjp will get majority seats also in kerala says thripura cm biplav deb kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X