Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകേഷിനെ ബിജെപി ഉടന്‍ ദേശീയ അധ്യക്ഷനാക്കും; വീണ്ടും പരിഹാസവുമായി കെജ്രിവാള്‍

ദില്ലി: ബിജെപിക്കെതിരെ വീണ്ടും പരിഹാസവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ നിര്‍ദേശപ്രകാരമാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ബിജെപി സുകേഷിനെ വൈകാതെ തന്നെ അവരുടെ ദേശീയ അധ്യക്ഷനായി നിയമിക്കുമെന്നും കെജ്രിവാള്‍ പരിഹസിച്ചു.

ദില്ലി ലെഫ് ഗവര്‍ണര്‍ക്ക് സുകേഷ് അയച്ച കത്തിനെ കെജ്രിവാള്‍ പരിഹസിച്ചു. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 15 വര്‍ഷമായി ബിജെപി ഭരിക്കുന്നു. ഗുജറാത്തിലാണെങ്കില്‍ 27 വര്‍ഷമായി ബിജെപി തന്നെയാണ് ഭരിക്കുന്നത്. ഇത്രയും കാലം അവരെന്താണ് ചെയ്തതെന്ന് ചോദിച്ചാല്‍ ബിജെപിക്ക് ഒരിക്കലും മറുപടിയുണ്ടാവില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

1

ബിജെപിയോട് അവരുടെ ഭരണത്തെ കുറിച്ച് ചോദിച്ചാല്‍ മറുപടി കിട്ടില്ല, പകരം തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ നല്‍കുന്നത് പോലെയുള്ള പ്രണയ ലേഖനങ്ങള്‍ പ്രതീക്ഷിക്കാമെന്നും കെജ്രിവാള്‍ പരിഹസിച്ചു. ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ് സുകേഷ് ചന്ദ്രശേഖര്‍. ബിജെപി ഉറപ്പായും സുകേഷിനെ ബിജെപി അവരുടെ താരപ്രചാരകനാക്കാനാണ് സാധ്യത.

തീര്‍ച്ചയായും അവനെ ഗുജറാത്തിലേക്ക് പ്രചാരണത്തിനായി അടക്കും. അവര്‍ക്ക് വിജയിക്കാന്‍ അതൊക്കെ ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി പറയുന്നത് പോലൊക്കെ സുകേഷ് ചെയ്യുന്നുണ്ട്. അവനെ തീര്‍ച്ചയായും ദേശീയ അധ്യക്ഷനാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

രാജ്യത്തെ എല്ലാ ഗുണ്ടകളും ക്രിമിനലുകളും ഒരുപാര്‍ട്ടിയിലേക്കാണ് പോകുന്നത്. സ്വയം രക്ഷപ്പെടാന്‍ വേണ്ടിയാണിത്. ആ പാര്‍ട്ടിയാണ് ഇവര്‍ക്കൊക്കെ സംരക്ഷണം നല്‍കുന്നത്. ഇപ്പോള്‍ സുകേഷ് ചെയ്യുന്നത് ആ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അവര്‍ പറയുന്നതൊക്കെ സുകേഷ് ചെയ്യുന്നു.

ആ പാര്‍ട്ടിയില്‍ നിന്ന് സുകേഷിന് ആവശ്യം സംരക്ഷണമാണെന്നും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സീറ്റ് നിലയും കെജ്രിവാള്‍ പ്രവചിച്ചിരുന്നു. 230 സീറ്റോടെ വന്‍ ഭൂരിപക്ഷം ആംആദ്മി പാര്‍ട്ടി നേടുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ആകെ 250 സീറ്റുകളാണ് ഉള്ളത്. അതില്‍ 230 സീറ്റും നേടുമെന്നാണ് കെജ്രിവാളിന്റെ പ്രവചനം. ബിജെപി വെറും ഇരുപത് സീറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ നാലിനാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം ഗുജറാത്തിലും ബിജെപി ഭൂരിപക്ഷം നേടുമെന്ന് കെജ്രിവാള്‍ പറയുന്നു. മനുഷ്യന് ചന്ദ്രനില്‍ കാലുകുത്താമെങ്കിലും ദില്ലിയിലെ മാലിന്യപ്രശ്‌നവും പരിഹരിക്കാമെന്ന് അദ്ദേഹം. എഎപിയുടെ വികസന പ്രവര്‍ത്തനം മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് കൂടി വരേണ്ടതുണ്ട്. അതിനായി വിജയിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+