മുസ്ലീങ്ങളോട് മൃദുസമീപനത്തിന് ബിജെപി; 65 മുസ്ലീം ഭൂരിപക്ഷ സീറ്റുകളിലേക്ക് മോദി മിത്ര
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ എന്ന നയമാണ് ബിജെപി പുതിയതായി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ മുസ്ലീങ്ങളുടെ വിശ്വാസം കൂടി നേടിയെടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

ദില്ലി: മുസ്ലീങ്ങളോട് മൃദുസമീപനത്തിനും, അവരിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനും ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം സംവാദങ്ങള്‍ക്കാണ് ബിജെപി തുടക്കമിടുന്നത്. മോദി മിത്ര എന്നാണ് ഈ ആശയവിനിമയത്തിന്റെ പേര്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ശ്രമം ബിജെപി ആരംഭിച്ചത്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ എന്ന നയമാണ് ബിജെപി പുതിയതായി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ മുസ്ലീങ്ങളുടെ വിശ്വാസം കൂടി നേടിയെടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഇരുപതിന് ഈ ക്യാമ്പയിന് തുടക്കമാവും. 2024 ഫെബ്രുവരി വരെ ഇത് തുടരും.
ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം ഒരു സംവാദവും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സംഘടിപ്പിക്കും. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബിജെപി മുസ്ലീം ഭൂരിപക്ഷമുള്ള 65 ലോക്‌സഭാ സീറ്റുകളാണ് കണ്ടുവെച്ചിരിക്കുന്നത്. ഇത് മുപ്പത് ശതമാനത്തോളം വരും.

അതില്‍ തന്നെ പതിമൂന്നെണ്ണം വീതം ഉത്തര്‍പ്രദേശിലും, പശ്ചിമ ബംഗാളിലുമാണ്. ജമ്മു കശ്മീരില്‍ അഞ്ചും, ബീഹാറില്‍ നാലും, കേരളം, അസം, എന്നിവിടങ്ങളില്‍ അഞ്ച് വീതം സീറ്റും, മധ്യപ്രദേശില്‍ നിന്ന് മൂന്നും, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം സീറ്റുകളും, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റും ഇതില്‍ വരും.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
മുസ്ലീ സമുദായത്തില്‍ നിന്ന് പ്രതികരണം തേടുമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ എങ്ങനെ ഇവര്‍ക്ക് ഉപയോഗപ്പെട്ടു എന്ന കാര്യത്തിലാണ് പ്രതികരണം തേടരുന്നത്. മോദി മുസ്ലീങ്ങളുടെ മിത്രമാണെന്ന തരത്തിലാണ് ബിജെപിയുടെ പ്രചാരണം.
മുസ്ലീം ജനസംഖ്യ 30 ശതമാനത്തില്‍ അധികമുള്ള മണ്ഡലങ്ങളിലാണ് ഈ ക്യാമ്പയിന്‍ നടക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലാത്ത മുസ്ലീങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുകയാണ് മോദി പദ്ധതിയിടുന്നത്. മോദിയുടെ ക്ഷേമ പദ്ധതികളില്‍ താല്‍പര്യമുള്ളവരായിരിക്കും ഇവരെന്ന് ഉറപ്പുവരുത്തും.
ഓരോ ലോക്‌സഭാ സീറ്റിലും പതിനായിരം ആളുകളെ വരെ ബിജെപി ഉപയോഗിക്കുന്നുണ്ട്. ഇവരിലൂടെയാണ് മുസ്ലീങ്ങളിലേക്ക് എത്തുന്നത്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രതികരണങ്ങളും ഇവരിലൂടെയാണ് അറിയുന്നത്. കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതും ചെയ്യും. ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ അടക്കം ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്ലാന്‍ ചെയ്യുന്നുണ്ട്. സെമിനാറുകള്‍, പരസ്യ ക്യാമ്പയിനുകള്‍, എന്നിവയും ഉണ്ടാകും.
ഇതെല്ലാം ഉപയോഗിച്ച് മുസ്ലീങ്ങളിലേക്ക് എത്തിച്ചെല്ലാനാണ് ശ്രമം. 543 ലോക്‌സഭാ സീറ്റില്‍ മുസ്ലീം ഭൂരിപക്ഷമുള്ളത് 80 സീറ്റുകളിലാണ്. ഇവയില്‍ ഇരുപത് ശതമാനമാണ് മുസ്ലീം ഭൂരിപക്ഷം. 65 സീറ്റുകളില്‍ മുപ്പത് ശതമാനത്തില്‍ അധികം മുസ്ലീങ്ങളുണ്ട്.












Click it and Unblock the Notifications