താമര വിരിഞ്ഞത് ആഘോഷിച്ച് ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് കുതിപ്പില്‍
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തിന് ബിജെപി വിജയത്തിന് പിന്നാലെ ഓഹരി വിപണയില്‍ കുതിപ്പ്. ഇന്ന് രാവിലെ ആദ്യ മണിക്കൂറില്‍ തന്നെ വലിയ കുതിപ്പാണ് നടത്തിയത്. സെന്‍സെക്‌സ് ആയിരം പോയിന്റിലേറെയാണ് കുതിപ്പുണ്ടാക്കിയത്. 68483 ആയി സെന്‍സെക്‌സ് ഉയര്‍ന്നു. നിഫ്റ്റി 300 പോയിന്റാണ് വര്‍ധിച്ച്. 20566 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം നടത്തുന്നത്.
ബിജെപിയുടെ ജയം ഓഹരി വിപണിയെ കുതിപ്പിന് സഹായിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ മുന്‍ സര്‍ക്കാരുകളുടെ പദ്ധതി തുടരുന്നതുമെല്ലാം ഓഹരി വിപണിയില്‍ കുതിപ്പുണ്ടാക്കാന്‍ ഓഹരി വിപണിയെ സഹായിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടത്.

അതേസമയം സെന്‍സെക്‌സും നിഫ്റ്റിയും ദിവസം മുഴുവന്‍ നേട്ടങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുകള്‍, അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇത് ലോക്‌സഭയിലും ബിജെപി വിജയിക്കുമെന്ന സൂചന വിപണിയിലേക്ക് നല്‍കാനും സാധിച്ചു. ഇതിലൂടെ പോസിറ്റീവായി തന്നെ ദിനം ആരംഭിക്കാന്‍ സാധിക്കുകയായിരുന്നു.
വിദേശ ഫറണ്ടുകളുടെ ധാരാളമായുള്ള വരവ്, മാക്രോണ്‍ ഇക്കണോമികിലെ നേട്ടങ്ങള്‍ എന്നിവയെല്ലാം ഓഹരി വിപണിയിലെ കുതിപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിന് എന്ന നിലയില്‍ താഴേക്ക് പോയതും നിക്ഷേപകര്‍ക്ക് ഉണര്‍വ് സമ്മാനിച്ചുവെന്നും വിദഗ്ധര്‍ പറയുന്നു.മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു ബിജെപിയുടെ വമ്പന്‍ വിജയങ്ങള്‍.
അതേസമയം തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ ജയം നേടാനായത്. സെന്‍സെക്‌സ് കമ്പനികളില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട് എന്നിവ പരമാവധി നേട്ടം സ്വന്തമാക്കി. അദാനി എന്റര്‍പ്രൈസ് 6.79 ശതമാനവും, അദാനി പോര്‍ട്‌സ് 4.52 ശതമാനവും കുതിപ്പാണ് സ്വന്തമാക്കിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ലാര്‍സന്‍ ആന്‍ഡ് ടോബ്രോ എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയവര്‍.
വിദേശ നിക്ഷേപകര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച 1589.61 കോടിയുടെ ഓഹരികളാണ് വാങ്ങിയത്. ഇതെല്ലാം വിപണിയെ മുന്നേറ്റത്തിലേക്ക് നയിച്ചത്. അതേസമയം ആഗോള തലത്തിലെ ഓഹരി വിപണികളിലെ വീഴ്ച്ചയും ഇന്ത്യയില്‍ നേട്ടങ്ങള്‍ സാധ്യമാക്കിയിരിക്കുകയാണ്. യുഎസ്സില്‍ പത്ത് വര്‍ഷം നീണ്ട ബോണ്ട് ഇടിവ് രേഖപ്പെടുത്തി.
4.23 ശതമാനത്തിന്റെ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഏഷ്യന്‍ വിപണികളില്‍, ഷാങ്ഹായിയും, ഹാങ്ങ് സെംഗും വളരെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ജനപിന്തുണ അനുകൂലമായതിനാല്‍ ഇപ്പോഴത്തെ നേട്ടങ്ങള്‍ ഇനിയും തുടരുമെന്നാണ് ഓഹരി വിദ്ഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications