Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക വൈകൃതമുള്ള നേതാവ്, പുറത്താക്കണം, അസംഖാനെതിരെ പൊട്ടിത്തെറിച്ച് സുഷമയും ജയപ്രദയും

ദില്ലി: ബിജെപി എംപി രമാദേവിക്കെതിരായ പരാമര്‍ശത്തില്‍ അസംഖാനെതിരെ ബിജെപിയിലെ വനിതാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഒന്നടങ്കം അസംഖാന്റെ പരാമര്‍ശത്തെ അപലപിച്ചിരുന്നു. അദ്ദേഹം മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. മാനസികമായി ലൈംഗിക വൈകൃതമുള്ളയാളാണ് അസംഖാനെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ കാലങ്ങളായി അദ്ദേഹം പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും സുഷമ പറയുന്നു.

1

അസംഖാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ സ്ഥിരമായി നടത്താറുണ്ട്. മാനസികമായി ലൈംഗിക വൈകൃതം അദ്ദേഹത്തിനുണ്ട്. പാര്‍ലമെന്റിലെ ഒരംഗത്തിനെതിരെ ഇത്തരം പരാമര്‍ശം നടത്തിയതിലൂടെ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും അദ്ദേഹം ലംഘിച്ചിരിക്കുകയാണ്. അദ്ദേഹം കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തി പിടിക്കാന്‍ നടപടി ആവശ്യമാണെന്നും സുഷമ പറഞ്ഞു. അസംഖാന്‍ മാപ്പുപറയണമെന്ന് സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ട്.

അസംഖാന്‍ പാര്‍ലമെന്റിനെ അപമാനിച്ചതായും, അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ജയപ്രദ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജയപ്രദയ്‌ക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു അസംഖാന്‍. അസംഖാന്‍ ലൈംഗിക പരാമര്‍ശങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്നത് പുതിയൊരു കാര്യമല്ല. അദ്ദേഹത്തിന്റെ മാനസിക നിലയ്ക്ക് പ്രശ്‌നമുണ്ട്. അദ്ദേഹം എന്തൊക്കെയാണ് പറയുകയെന്ന് മറ്റൊരാള്‍ക്ക് ഊഹിക്കാന്‍ സാധിക്കില്ലെന്നും ജയപ്രദ പറഞ്ഞു.

ലോക്‌സഭ ഒരു ക്ഷേത്രം പോലെയാണെന്ന് അസംഖാന് അറിയില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടവരാണ് അവിടെ ഉള്ളതെന്നും അയാള്‍ക്ക് അറിയില്ല. ഇത്രയും വൃത്തിക്കെട്ട പരാമര്‍ശത്തിലൂടെ അസംഖാന്‍ പാര്‍ലമെന്റിനെ അപമാനിച്ചു. അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കണം. ലോക്‌സഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും ജയപ്രദ ആവശ്യപ്പെട്ടു. നല്ലൊരു പാഠം ഇതിലൂടെ അയാള്‍ പഠിക്കണമെന്നും ജയപ്രദ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+