കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക നേതാവിനെ ചെരുപ്പൂരി തല്ലി, അസഭ്യം പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് വിവാദത്തില്‍

സംഭവം വന്‍ വിവാദമായെങ്കിലും ബിജെപി വനിതാ നേതാവിനെ ന്യായീകരിച്ചിട്ടുണ്ട്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വിവാദനടപടികള്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. മുതിര്‍ന്ന നേതാവ് രാജ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പ്രസ്താവന വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ബിജെപിയുടെ വനിതാ നേതാവ് വലിയൊരു വിവാദത്തില്‍ ചാടിയിരിക്കുകയാണ്. കര്‍ഷക നേതാവിനെ അവര്‍ ചെരുപ്പൂരി തല്ലിയിരിക്കുകയാണ്.

പരമാവധി ഭരണമെന്നാല്‍ പരമാവധി നുണകള്‍ പറയുന്നതാണോ, മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയപരമാവധി ഭരണമെന്നാല്‍ പരമാവധി നുണകള്‍ പറയുന്നതാണോ, മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ

1

അതേസമയം സംഭവം വന്‍ വിവാദമായെങ്കിലും ബിജെപി വനിതാ നേതാവിനെ ന്യായീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തിയ കര്‍ഷക സംഘടന നേതാവ് അയ്യകനുവിനെ ബിജെപി നേതാവ് നെല്ലമ്മാളാണ് ചെരുപ്പൂരി തല്ലിയത്. ഇവര്‍ അസഭ്യവും പറഞ്ഞിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലാണ് സംഭവം. ജില്ലയിലെ ബിജെപി വനിതാ വിങ്ങിന്റെ സെക്രട്ടറിയാണ് നെല്ലമ്മാള്‍. ജനിതക മാറ്റം വരുത്തി വിത്തിനങ്ങള്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് ഇവര്‍ അയ്യകനുവിനെ മര്‍ദിച്ചത്. ഇതിന് മുമ്പ് കര്‍ഷകനും നെല്ലമ്മാളും തമ്മില്‍ കടുത്ത വാക്കേറ്റുണ്ടായിരുന്നു. ഇതിനിടെ അയ്യകനുവിനെ നെല്ലമ്മാള്‍ വഞ്ചകന്‍ എന്ന് വിളിക്കുകയും ചെയ്തു.

2

പിന്നീട് ഇരുവരും അസഭ്യം പറഞ്ഞു. ഇതിനിടെയാണ് നെല്ലമ്മാള്‍ ഇയാളെ ചെരുപ്പൂരി അടിച്ചത്. അയ്യകനുവിനെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിഷയത്തില്‍ ശക്തമായി ഇടപെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അയ്യകനു തങ്ങളുടെ നേതാവിനെ അപമാനിച്ചെന്നാണ് ബിജെപി പറയുന്നത്. അയാള്‍ നെല്ലമ്മാളിനെ വേശ്യയെന്ന് വിളിച്ചെന്നും ബിജെപി ആരോപിക്കുന്നു. ഒരു സ്ത്രീക്കെതിരെയും ഒരാള്‍ ഇത്തരം പരാമര്‍ശമുണ്ടാവരുതെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപതി പറഞ്ഞു. അതേസമയം നേരത്തെ കാര്‍ഷിക കടം എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് അയ്യകനു 100 ദിവസത്തെ കാര്‍ഷിക റാലി സംഘടിപ്പിച്ചിരുന്നു.

ഗൗരി ലങ്കേഷ് വധം; ആദ്യ അറസ്റ്റ്, ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെടി നവീൻ കുമാറിനെ അറസ്റ്റ് ചെയ്തു!ഗൗരി ലങ്കേഷ് വധം; ആദ്യ അറസ്റ്റ്, ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെടി നവീൻ കുമാറിനെ അറസ്റ്റ് ചെയ്തു!

യാത്ര മുടങ്ങിയാല്‍ ട്രെയിന്‍ ടിക്കറ്റ് കൈമാറാം: സുപ്രധാന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേയാത്ര മുടങ്ങിയാല്‍ ട്രെയിന്‍ ടിക്കറ്റ് കൈമാറാം: സുപ്രധാന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ

English summary
bjp worker slaps farmer at tamilnadu temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X