Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തകരുടെ പിന്തുണ ഞങ്ങള്‍ക്ക്; അവര്‍ തോല്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കെജ്രിവാള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ രഹസ്യമായി പിന്തുണയ്ക്കുന്നത് ആംആദ്മി പാര്‍ട്ടിയെ ആണെന്ന് അരവിന്ദ് കെജ്രിവാള്‍. ഞെട്ടിച്ച വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. ബിജെപിയുടെ പരാജയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് എഎപിയെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ നഗരങ്ങളില്‍ ഉയര്‍ന്ന പോസ്റ്ററുകളുടെ പേരില്‍ കെജ്രിവാള്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

1

ഹിന്ദു വിരുദ്ധ പോസ്റ്ററുകളാണ് ഇവയെ കെജ്രിവാള്‍ ആരോപിച്ചു. അസുരന്മാരാണ് ഈ പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കെജ്രിവാള്‍ ആരോപിച്ചു. നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരുമാണ് എന്നെ ബന്ധപ്പെട്ടത്. അവരെല്ലാം രഹസ്യമായി ആവശ്യപ്പെടുന്നത് ബിജെപിയുടെ തോല്‍വിയാണ്.

എന്തെങ്കിലും ചെയ്ത് ബിജെപിയെ പരാജയപ്പെടുത്തണം എന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെ കരുതുന്നവരെല്ലാം ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരുമിച്ച് നിന്ന് ബിജെപിയെ പരാജയപ്പെടുത്താമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഗുജറാത്തിലെ വത്സദ് ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം. ബിജെപി 27 വര്‍ഷമായി തുടരുന്ന ധാര്‍ഷ്ഠ്യം നമുക്ക് അവസാനിപ്പിക്കണം. നിങ്ങളുടെ നിങ്ങളുടെ വ്യാപാരം തുടരുക. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ അവര്‍ നിങ്ങളെ തകര്‍ത്ത് കളയും.

അതുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുക. എന്നാല്‍ രഹസ്യമായി ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടി വിടാം. എഎപിക്കൊപ്പം ചേരാം. ആ പാര്‍ട്ടിയെ കുറിച്ച് മറന്ന് കളയാമെന്നും കെജ്രിവാള്‍ പറഞ്ഞു.

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ

ഈ സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന ദുഷ്ട ശക്തികളെ തുടച്ചുനീക്കാന്‍ എഎപിക്ക് വോട്ട് ചെയ്യണം. പുതിയൊരു ഗുജറാത്തിനായി എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഗുജറാത്തിന് വേണ്ടി, രാജ്യത്തിന് വേണ്ടി എന്ന് പറഞ്ഞ് നടക്കുന്ന പാര്‍ട്ടിയെ പരിഗണിക്കരുത്. പുതിയൊരു രാഷ്ട്രീയം തീര്‍ച്ചയായും എഎപി കൊണ്ടുവരും.

കെജ്രിവാള്‍ നല്ലവനാണ്, പക്ഷേ ജയിക്കില്ലെന്ന് പറയുന്നവരെ സൂക്ഷിക്കണം. ഇത് ബിജെപിക്കാരായിരിക്കും. അടുത്ത തവണ കെജ്രിവാളിനെ ജയിപ്പിക്കാം എന്ന് കരുതുന്നവരെ തള്ളണം. ഇത്തവണ തന്നെ കെജ്രിവാളിനെ ജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താന്‍ ഹിന്ദു വിരുദ്ധനല്ല. ഹനുമാന്‍ ഭക്തനാണ് ഞാന്‍. ജന്മാഷ്ടമി ദിനത്തിലാണ് ഞാന്‍ ജനിക്കുന്നത്. എന്റെ വീട്ടില്‍ വിളിച്ചിരുന്ന പേര് കൃഷ്ണ എന്നായിരുന്നു. ഭഗവാന്‍ കൃഷ്ണന്‍ ന്നൈ അനുഗ്രഹിച്ചിട്ടുണ്ട്. ഈ ദുഷ്ട ശക്തികളെ ഇല്ലാതാക്കാനുള്ള അവസരമാണ് എനിക്ക് തന്നിരിക്കുന്നത്. ജനങ്ങളാണ് എനിക്ക് ദൈവം. നിങ്ങളുടെ പിന്തുണയാണ് വേണ്ടത്.

ദൈവത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ നിങ്ങള്‍ എന്നെ പിന്തുണയ്ക്കില്ലേ എന്നും കെജ്രിവാള്‍ ചോദിച്ചു. തീര്‍ച്ചയായും അഴിമതിയെ ഭരണത്തിലെത്തിയാല്‍ തുടച്ചുനീക്കുമെന്നും, 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+