• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷായുടെ കളികള്‍ വേണ്ട, അത്തരം നേതാക്കള്‍ സഖ്യത്തിന് ആപത്ത്, മുന്നറിയിപ്പുമായി ശിവസേന!!

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിര തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപിയിലെത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തെ എന്‍ഡിഎയില്‍ ഇതുസംബന്ധിച്ച് തര്‍ക്കം തുടങ്ങിയിരിക്കുകയാണ്. ഇത്തരം നേതാക്കളെ സൂക്ഷിക്കണമെന്ന അഭിപ്രായം ഉയര്‍ത്തിയിരിക്കുകയാണ് ശിവസേന. എന്നാല്‍ ബിജെപിയിലെ ചില നേതാക്കള്‍ക്കും ഈ നീക്കത്തില്‍ താല്‍പര്യമില്ല

ദേവേന്ദ്ര ഫട്‌നാവിസിനോട് അടക്കം ഇത്തരം നീക്കങ്ങളില്‍ പ്രമുഖ നേതാക്കള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇത് എതിരാളികളില്ലാതെ ബിജെപി തിരഞ്ഞെടുക്കപ്പെടുന്നതിന് തുല്യമാണെന്നാണ് ചിലര്‍ തുറന്നടിച്ചിരിക്കുന്നത്. മറുകണ്ടം ചാടി വരുന്നവരെ ഒരു കാരണവശാലും വിശ്വസിക്കരുതെന്നാണ് ശിവസേന അടക്കമുള്ള പാര്‍ട്ടികളിലെ നേതാക്കള്‍ പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ നാടകം

രാഷ്ട്രീയ നാടകം

സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ നേതാക്കളെല്ലാം ബിജെപിയിലേക്ക് ഒഴുകുകയാണ്. കോണ്‍ഗ്രസും എന്‍സിപിയും ഈ കുത്തൊഴുക്കില്‍ അന്തം വിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഇത് ഭരണപക്ഷത്താണ് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ശിവസേന നേതാക്കള്‍ സംസ്ഥാനത്തെ ഈ നീക്കം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അതേസമയം ഇത്തരക്കാരെ സൂക്ഷിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്നാണ് പലരുടെയും അഭിപ്രായം.

സ്വന്തം താല്‍പര്യം

സ്വന്തം താല്‍പര്യം

ബിജെപിയിലേക്ക് കൂറുമാറി എത്തുന്നവര്‍ പലരും പ്രത്യയശാസ്ത്രമോ ആശയമോ നോക്കിയല്ല പാര്‍ട്ടിയില്‍ എത്തുന്നതെന്ന് ശിവസേന മുഖപത്രമായ സാംന പറയുന്നു. സ്വന്തം താല്‍പര്യ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ പാര്‍ട്ടി മാറി വരുന്നതെന്നും സാംന സൂചിപ്പിക്കുന്നു. മധുരമുള്ള പദാര്‍ത്ഥങ്ങളില്‍ ഉറുമ്പുകള്‍ എപ്പോഴുമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയിലേക്ക് ഇനിയും വിമതര്‍ക്ക് വരാമെന്ന സൂചനയാണ് നല്‍കുന്നത്.

ബിജെപിയില്‍ എതിര്‍പ്പ്

ബിജെപിയില്‍ എതിര്‍പ്പ്

നിരവധി നേതാക്കള്‍ വിമതരുടെ വരവില്‍ കലിപ്പിലാണ്. ശിവസേന, ബിജെപി സഖ്യം ഏറ്റവും മികച്ച നിലയിലാണ്. വമ്പന്‍മാര്‍ എത്തുന്നതോടെ അതിന് വലിയൊരു വീഴ്ച്ച ഉണ്ടാവുമെന്ന ആശങ്കയും ഇവര്‍ നേതൃത്വത്തിന് മുന്നില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയുടെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യത്തിന് കോട്ടം സംഭവിക്കുമെന്ന് ചിലര്‍ ഭയക്കുന്നുണ്ടെന്നും ശിവസേന പറയുന്നു. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച് ഇവിടെയെത്തുന്നവരെ സൂക്ഷിക്കണമെന്നും ശിവസേനയുടെ മുന്നറിയിപ്പുണ്ട്.

യുവനേതാക്കള്‍ക്ക് ഭയം

യുവനേതാക്കള്‍ക്ക് ഭയം

പാര്‍ട്ടിയിലേക്ക് പ്രതിപക്ഷ നിരയില്‍ നിന്ന് വരുന്നവര്‍ക്ക് സീറ്റ് നല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്. നിലവില്‍ ബിജെപിയില്‍ നല്ല പിന്തുണയുള്ള നേതാക്കളെ ഒതുക്കുമെന്ന ഭയത്തിലാണ് പലരും. പുതിയവര്‍ക്ക് പാര്‍ട്ടി പ്രാമുഖ്യം നല്‍കിയാല്‍ അത് വലിയ പിളര്‍പ്പിലേക്ക് നയിക്കുമെന്നാണ് ഇവര്‍ പറയ.ുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിജെപി സഖ്യത്തെ കോണ്‍ഗ്രസ് എന്‍സിപി മന്ത്രിമാര്‍ നിയന്ത്രിക്കുന്നത് കാണേണ്ടി വരുമെന്ന് മുതിര്‍ന്ന നേതാക്കളും പറയുന്നു.

പറയുന്നതിന് കാരണം

പറയുന്നതിന് കാരണം

ശരത് പവാറിന്റെ അടുത്തയാളായ മധുകര്‍ പിച്ചഡാണ് കഴിഞ്ഞ ദിവസം എന്‍സിപിയില്‍ നിന്ന് ബിജെപിയിലെത്തിയത്. ഇയാളുടെ മകന്‍ വൈഭവ് പിച്ചഡും ഇക്കൂട്ടത്തില്‍ വന്നിട്ടുണ്ട്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. നവി മുംബൈയിലെ പ്രമുഖ എന്‍സിപി നേതാവ് ഗണേഷ് നായിക്കും പാര്‍ട്ടി വിടാനുള്ള സാധ്യതയുണ്ട്. സച്ചിന്‍ ആഹിറും പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയിട്ടുണ്ട്. ഇവരെല്ലാം എന്‍സിപിയിലെ വമ്പന്‍മാരാണ്. ബിജെപി നേതാക്കള്‍ പറയുന്നത് പോലെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ സഖ്യത്തെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്

English summary
bjp worried of opposition defection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X