റെഡ്ഡി സഹോദരന്മാരിലെ സോമശേഖരറെഡ്ഡി സഭയിലെത്തിയില്ല.. യെദ്യൂരപ്പയ്ക്കും ബിജെപിക്കും ആശങ്ക!!
സോമശേഖരറെഡ്ഡി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല
ബെംഗളൂരു: വിശ്വാസ വോട്ടിന് മുന്നോടിയായി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ടെങ്കിലും ബിജെപിയും കോണ്‍ഗ്രസ് ആശങ്കയിലാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ണായക പോരാട്ടം നടത്തുന്ന ബിജെപിക്കാണ് ഇപ്പോള്‍ കനത്ത പ്രഹരം ഏറ്റിരിക്കുന്നത്. റെഡ്ഡി സഹോദരന്‍മാരിലെ സോമശേഖര റെഡ്ഡി നിയമസഭയിലെത്തില്ലെന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോള്‍ സഭയില്‍ സോമശേഖര റെഡ്ഡിയുടെ അഭാവവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതേസമയം കോണ്‍ഗ്രസില്‍ ആനന്ദ് സിംഗിന്റെയും പ്രതാപ് ഗൗഡ പാട്ടീലും സത്യപ്രതിജ്ഞയ്ക്കായി എത്തിയില്ല. ഇവരുടെ പേരുകള്‍ പ്രൊ ടേം സ്പീക്കര്‍ വിളിച്ചെങ്കിലും സഭയില്‍ ഇവര്‍ എത്തിയില്ല.

Recommended Video

സോമശേഖര റെഡ്ഡി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് വരാതിരുന്നത് അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ജനാര്‍ദന റെഡ്ഡി തയ്യാറായിട്ടില്ല. നിര്‍ണായക സമയത്ത് എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നത് ദോഷം ചെയ്യുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വരാതിരുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം അദ്ദേഹം വിശ്വാസ വോട്ടിന് മുമ്പായി സഭയില്ലെത്തുമെന്നാണ് സൂചന. ബിജെപി നേതാക്കളും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.അതേസമയം എത്രയും പെട്ടെന്ന് സഭയിലെത്തണമെന്ന് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയതായിട്ട് സൂചനയുണ്ട്.












Click it and Unblock the Notifications