കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ചിട്ടില്ലെന്ന് ഹരിയാന ബിജെപി അധ്യക്ഷന്‍.... തോല്‍വിക്ക് പിന്നാലെ വിശദീകരണം

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് താന്‍ രാജിവെച്ചിട്ടില്ലെന്ന് സുഭാഷ ബരാല. നേരത്തെ തോഹാനയില്‍ മത്സരിച്ച ബരാല പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാജി പ്രഖ്യാപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനൊപ്പം ബരാലയെയും ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തോല്‍വിയില്‍ വിശദീകരണം തേടുമെന്നാണ് സൂചന.

1

ബരാല തോഹാനയിലെ ഫലത്തില്‍ ആശങ്കയിലായിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ദേഷ്യത്തോടെ അദ്ദേഹം ഇറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇതിന് പിന്നാലെയാണ് അമിത് ഷാ അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. എത്രയും പെട്ടെന്ന് സംസ്ഥാനത്ത് വീണ്ടും ഭരണത്തില്‍ എത്താനുള്ള നീക്കങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായുള്ള സഖ്യമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് പ്രവര്‍ത്തകരുടെ യോഗം പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്നുണ്ട്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും നടക്കും. ഹരിയാനയിലെ മോശം പ്രകടനവും മഹാരാഷ്ട്രയില്‍ വിചാരിച്ച സീറ്റ് കിട്ടാതിരുന്നതുമാണ് വളരെ പെട്ടെന്നുള്ള യോഗത്തിന് കാരണം. നിലവില്‍ എട്ട് സീറ്റുകളാണ് നിര്‍ണായകമായിട്ടുള്ളത്. ഇതില്‍ 1000 വോട്ടുകളും വ്യത്യാസം മാത്രമാണ് ഉള്ളത്. എങ്ങോട്ട് വേണമെങ്കിലും ഇത് മാറാം. അതിനനുസരിച്ചായിരിക്കും ഫലം മാറുക.

അതേസമയം വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു. ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ ഹരിയാനയില്‍ ചെയ്തു. ബിജെപി ചെയ്ത നല്ല കാര്യങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും വിജയ് വര്‍ഗീയ പറഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വത്തോട് ബിജെപി ദേശീയ നേതൃത്വം റിപ്പോര്‍ട്ട് തേടുമെന്നാണ് സൂചന. ബരാല രാജിവെച്ചില്ലെങ്കിലും അദ്ദേഹത്തെ മാറ്റാന്‍ സാധ്യതയുണ്ട്.

 ബിജെപിയോ കോണ്‍ഗ്രസോ.... ജെജെപിയുടെ നിര്‍ണായക യോഗം, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക് ബിജെപിയോ കോണ്‍ഗ്രസോ.... ജെജെപിയുടെ നിര്‍ണായക യോഗം, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക്

English summary
bjp subhash barala denies resigning from haryana chief post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X