വൈറ്റ് ഫംഗസിനെ പേടിക്കണ്ട, ബ്ലാക് ഫംഗസ് അപകടകാരി, ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് ഇങ്ങനെ
ദില്ലി: രാജ്യത്ത് കഴിഞ്ഞ ദിവസം കാണപ്പെട്ട വൈറ്റ് ഫംഗസ് രോഗം അത്ര ഭയപ്പെടേണ്ടതല്ലെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ രാജ്യത്ത് കുതിച്ച് കയറുന്ന ബ്ലാക് ഫംഗസ് രോഗം വലിയ അപകടകാരിയാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത് മരണം വരെ സംഭവിക്കാവുന്ന രോഗമായിട്ടാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക് ഫംഗസിനെ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിരുന്നു.

ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
വൈറ്റ് ഫംഗസ് എന്നൊരു രോഗം ശരിക്കുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ ആളുകള്‍ പറയുന്ന രോഗം കാന്‍ഡിഡയാസിസ് എന്ന രോഗം മാത്രമാണ്. ഒന്ന് രണ്ടിടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അതാണ്. പട്നയില്‍ നിന്നാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ആദ്യമായി വരുന്നത്. എന്നാല്‍ പട്ന മെഡിക്കല്‍ കോളേജ് ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലും വൈറ്റ് ഫംഗസ്് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈറ്റ് ഫംഗസ് എന്നത് തെറ്റിദ്ധാരണജനകമായ രോഗമാണ്. അതൊരു ഇല്ലാത്ത രോഗമാണെന്ന് ഡോ ഈശ്വര്‍ ഗിലാഡ പറയുന്നു.
കാന്‍ഡിഡയാസിസ് എന്ന് പറയുന്നത് ഒരു ഫംഗസാണ്. കാന്ഡിഡ എന്ന ഫംഗസാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇത് സര്‍വ സാധാരണമായി കാണുന്ന രോഗമാണെന്നും ഡോക്ടര്‍ ഈശ്വര്‍ ഗിലാഡ പറയുന്നു. അതിനെയാണ് തെറ്റിദ്ധരിച്ച് വൈറ്റ് ഫംഗസ് എന്നെല്ലാം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഫംഗസ് എന്ന രോഗം ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയാണെന്ന് തെളിയിക്കുന്ന യാതൊരു ഡാറ്റിയും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബ്ലാക് ഫംഗസ് എന്നത് കണ്ണിനെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള രോഗമാണെന്ന് ഡോക്ടര്‍ കപില്‍ സാല്ഗിയ പറയുന്നു.
ബ്ലാക് ഫംഗസാണ് ശരിക്കും അപകടകാരി. അത് മനുഷ്യശരീരത്തില്‍ ശരിക്കും കാണാത്ത രോഗമാണ്. വളരെ കുറച്ച് കേസുകളേ വരാറുള്ളൂ. കാന്ഡിഡിയാസിസ് എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ്. പ്രമേഹം ഉള്ളവര്‍, സ്റ്റേറോയിഡുകള് ഉപയോഗിക്കുന്നവര്‍ എന്നിവരെയാണ് കാന്ഡിയാസിസ് ബാധിക്കുകയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
പ്രിയങ്ക ജ്വാള്‍ക്കറിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications