എകെ 47 റൈഫിളുകളും വെടിയുണ്ടകളും നിറച്ച് ബോട്ട്; മഹാരാഷ്ട്ര തീരത്ത് അതീവ ജാഗ്രത
മുംബൈ: വൻ ആയുധശേഖരവുമായി മഹാരാഷ്ട്ര തീരത്ത് ബോട്ട് കണ്ടെത്തി. എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളാണ് ബോട്ടിൽ നിന്നും കണ്ടെത്തിയത്. റായ്‌ഗഡിലെ ഹരിഹരേശ്വർ കടൽതീരത്താണ് സംഭവം. ആയുധങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തി.

മുംബൈയിൽ നിന്നും 200 കിമി അകലെയാണ് ആയുധങ്ങൾ കണ്ടെത്തിയ സ്ഥലം. പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. റായ്‌ഗഡ് പൊലീസ് സൂപ്രണ്ട് അശോക് ദുധേയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഓസ്‌ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണിതെന്നാണ് വിവരം. ഹരിഹരേശ്വർ ബീച്ചിന് സമീപത്തേക്ക് കടക്കുന്നതിനെ കുറിച്ച് ബോട്ടിലുണ്ടായിരുന്ന ആളുകൾ കോസ്റ്റ് ഗാർഡുകളെ അറിയിച്ചിരുന്നില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. ബോട്ട് ഒമാനിൽ രജിസ്റ്റർ ചെയ്തതാണെന്ന് സ്ഥലത്തെത്തിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവൻ വിനീത് അഗർവാൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'












Click it and Unblock the Notifications