കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി.... ദുരൂഹത!
കൊല്‍ക്കത്ത: 14 നവജാത ശിശുക്കളുടെ മൃതദേഹം ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്ന് പോലീസ് കണ്ടെത്തി. ജനവാസമില്ലാത്ത സ്ഥലത്ത് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഈ സ്ഥലത്ത് ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. കാട് മൂടി കിടക്കുന്ന സ്ഥലമാണ് ഇത്. ഹരിദേബ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇത്. അതേസമയം ഇതിനെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായ കേസായിട്ടാണ് പോലീസ് ഇതിനെ പരിഗണിച്ചിരിക്കുന്നത്. പോലീസുകാര്‍ ഇത് നേരത്തെ കണ്ടുപിടിക്കാത്തതെന്തെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സംശയാസ്പദമായ നിലയിലാണ് മൃതദേഹങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ ചില കുട്ടികളുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്. ചിലത് പൂര്‍ണായും അഴുകിയിട്ടുണ്ട്. എവിടെ നിന്നാണ് നവജാത ശിശുക്കളുടെ മൃതദേഹം എത്തിയതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സാഹചര്യ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അജ്ഞാതര്‍ ഇവിടെ കൊണ്ടുവന്ന് തള്ളിയതാവാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ജില്ലാ മേയര്‍ സോവന്‍ ചാറ്റര്‍ജിയും കമ്മീഷണര്‍ രാജീവ് കുമാറും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications