Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോയിങ് 787-8 ഡ്രീംലൈനർ അവതരിപ്പിച്ചിട്ട് 14 വർഷം; ആദ്യത്തെ മാരക അപകടം അഹമ്മദാബാദിലേത്

ന്യൂഡൽഹി: അഹമ്മബാദിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI171 തകർന്നുവീണതോടെ ഇല്ലാതായത് കഴിഞ്ഞ പതിനാല് വർഷത്തിൽ അധികമായി ബോയിങ് 787-8 ഡ്രീംലൈനർ മോഡൽ ഉണ്ടാക്കിയെടുത്ത വിശ്വാസം. 2011ൽ ആദ്യമായി കമ്പനി വിപണിയിൽ ഇറക്കിയ ശേഷം ഈ മോഡൽ ഇതുവരെയും ഇത്തരമൊരു വൻ ദുരന്തത്തിന് ഇരയാവുന്നത് ആദ്യമായാണ്.

മുൻകാലങ്ങളിൽ സാങ്കേതിക തടസത്തിലുപരി യാത്രക്കാരുടെയോ ക്രൂവിന്റെയോ ജീവന് ഭീഷണി ആവുന്നത് തരത്തിലുള്ള അപകടങ്ങൾ ഈ വിമാനത്തിന് നേരിടേണ്ടി വന്നിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്ക് ഉള്ളിൽ തകർന്നുവീണത്. ടേക്കോഫിനിടെയിലാണ് അപകടം ഉണ്ടായത്.

boengdreamlinerflight

ഡ്രീംലൈനറിന്റെ മാരകമായ അപകടങ്ങളൊന്നും നേരിടേണ്ടി വന്നിരുന്നില്ല ദീർഘകാല റെക്കോർഡ് അവസാനിപ്പിക്കുന്നുവെന്നതും ഈ അപകടം അടയാളപ്പെടുത്തുന്ന പ്രധാന കാര്യമാണ്. ഇത് ബോയിങ്ങിനും ആഗോള വ്യോമയാന വ്യവസായത്തിനും അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യം കൂടിയാണെങ്കിലും അഹമ്മദാബാദിലെ അപകടത്തിന്റെ വ്യാപ്‌തി ആശങ്ക ഉണ്ടാക്കുന്നുമുണ്ട്.

അതേസമയം, എയർഇന്ത്യയെ സംബന്ധിച്ച് സമാനമായ അപകടങ്ങൾ മുൻപും അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ 75 വർഷങ്ങൾക്ക് ഇടയിൽ നിരവധി അപകടങ്ങളാണ് എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്‌സ്പ്രസിനും നേരിടേണ്ടി വന്നിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം, കൃത്യമായി പറഞ്ഞാൽ 1950ന് ശേഷം അവർക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രധാന അപകടങ്ങളും കാരണങ്ങളും വിശദവിവരങ്ങളും അറിയാം.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയ്ക്ക് നേരിടേണ്ടി വന്ന വിമാനാപകടങ്ങളുടെ ടൈംലൈൻ:

  • 1950 നവംബർ 3: എയർ ഇന്ത്യ ഫ്‌ളൈറ്റ് 245 (മലബാർ പ്രിൻസസ്)

വിമാനം: ലോക്ക്ഹീഡ് L-749A കോൺസ്റ്റലേഷൻ

സ്ഥലം: മോണ്ട് ബ്ലാങ്ക്, ആൽപ്പ്സ്, ഫ്രാൻസ്

വിവരം: ജെനീവയിലേക്കുള്ള പറന്നിറങ്ങലിനിടെ മോണ്ട് ബ്ലാങ്കിൽ ഇടിച്ചു വീണു. യാത്രക്കാർ എല്ലാവരും (40 യാത്രക്കാർ, 8 ജീവനക്കാർ) മരരണപ്പെട്ടു.

കാരണങ്ങൾ: പൈലറ്റിന്റെ പിഴവ്.

  • 1955 ഏപ്രിൽ 11: എയർ ഇന്ത്യ കശ്മീർ പ്രിൻസസ്

വിമാനം: ലോക്ക്ഹീഡ് L-749A കോൺസ്‌റ്റലേഷൻ

സ്ഥലം: ദക്ഷിണ ചൈനാ ഉൾക്കടൽ, ഹോങ്കോങ്ങിൽ നിന്ന് ജക്കാർത്തയിലേക്കുള്ള വഴിയിൽ

വിവരം: കുവോമിന്താങ് ഏജന്റു വെച്ച ബോംബ് കാരണം മദ്ധ്യാവസ്ഥാനിൽ സ്ഫോടനം. 16 പേർ (11 യാത്രക്കാർ, 5 ജീവനക്കാർ) മരണപ്പെട്ടു. 3 ജീവനക്കാർ രക്ഷപ്പെട്ടു.

കാരണങ്ങൾ: ബോംബ് ആക്രമണം (തീവ്രവാദം).

  • 1966 ജനുവരി 24: എയർ ഇന്ത്യ ഫ്‌ളൈറ്റ് 101 (കാഞ്ചൻജംഗ)

വിമാനം: ബോയിംഗ് 707-437

സ്ഥലം: മോണ്ട് ബ്ലാങ്ക്, ആൽപ്പ്സ്, ഫ്രാൻസ്

വിവരം: ജെനീവയിലേക്കുള്ള ഇറങ്ങലിനിടെ മോണ്ട് ബ്ലാങ്കിൽ ഇടിച്ചു വീണു. 117 പേർ (106 യാത്രക്കാർ, 11 ജീവനക്കാർ) മരിച്ചു. ഇന്ത്യയുടെ പ്രശസ്‌ത ആണവശാസ്ത്രജ്ഞനായ ഹോമി ജെ ഭാഭയും വിമാനത്തിൽ ഉണ്ടായിരുന്നു.

കാരണങ്ങൾ: പൈലറ്റിന്റെ അശ്രദ്ധയും സ്ഥാനം കണക്കാക്കുന്നതിലുള്ള പിഴവും.

  • 1978 ജനുവരി 1: എയർ ഇന്ത്യ ഫ്‌ളൈറ്റ് 855

വിമാനം: ബോയിംഗ് 747-237B (എംപെറർ അശോക)

സ്ഥലം: അറബിക്കടൽ, മുംബൈ ബാന്ദ്രക്കടുത്ത്

വിവരം: മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഉടൻ തന്നെ ഇടിച്ചു വീണു. 213 പേർ (190 യാത്രക്കാർ, 23 ജീവനക്കാർ) മരിച്ചു.

കാരണങ്ങൾ: പൈലറ്റിന്റെ ദിശാഭ്രമവും ഉപകരണ തകരാറും.

  • 1982 ജൂൺ 21: എയർ ഇന്ത്യ ഫ്‌ളൈറ്റ് 403

വിമാനം: ബോയിംഗ് 707-337B

സ്ഥലം: സഹാർ അന്താരാഷ്ട്ര വിമാനത്താവളം (ഇന്ന് മുംബൈ), ഇന്ത്യ

വിവരം: കനത്ത മഴയിലുണ്ടായ ലാൻഡിംഗിന് ശേഷം വിമാനം റൺവെയിൽ തട്ടി പൊട്ടിത്തെറിച്ചു. 111 പേരിൽ 17 പേർ (15 യാത്രക്കാർ, 2 ജീവനക്കാർ) മരിച്ചു.

കാരണങ്ങൾ: ലാൻഡിംഗിനുശേഷമുളള പൈലറ്റിന്റെ തെറ്റായ 'ഗോ-അറൗണ്ട്' ശ്രമം.

  • 1985 ജൂൺ 23: എയർ ഇന്ത്യ ഫ്‌ളൈറ്റ് 182 (കനിഷ്ക)

വിമാനം: ബോയിംഗ് 747-237B

സ്ഥലം: ആറ്റ്ലാന്റിക് മഹാസമുദ്രം, അയർലൻഡ് തീരത്തിന് സമീപം

വിവരം: സിഖ് തീവ്രവാദികൾ സ്ഥാപിച്ച ബോംബ് വിമാനത്തിൽ പൊട്ടിത്തെറിച്ചു. 329 പേർ (307 യാത്രക്കാർ, 22 ജീവനക്കാർ) മരിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ തീവ്രവാദ നടപടിയാണിത്.

കാരണങ്ങൾ: തീവ്രവാദി ആക്രമണം

  • 2010 മെയ് 22: എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് 812

വിമാനം: ബോയിംഗ് 737-800

സ്ഥലം: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യ

വിവരം: വിമാനം റൺവേയ്ക്ക് പുറത്തേക്ക് മാറി, താഴ്വരയിലേക്കു വീണു. തീ പിടിച്ചു. 166 പേരിൽ 158 പേർ മരിച്ചു.

കാരണങ്ങൾ: പൈലറ്റിന്റെ പിഴവും, ദിശാഭ്രമവും, ഉറക്കക്കുറവും.

  • 2020 ഓഗസ്‌റ്റ് 7: എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് 1344

വിമാനം: ബോയിംഗ് 737-800

സ്ഥലം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യ

വിവരം: കനത്ത മഴയിൽ ടേബിള്‍ടോപ്പ് റൺവേയിൽ വിമാനം റൺവേയ്ക്ക് പുറത്തേക്ക് മാറി താഴ്വരയിലേക്കു വീണു. 190 പേരിൽ 21 പേർ (19 യാത്രക്കാർ, 2 ജീവനക്കാർ) മരിച്ചു.

കാരണങ്ങൾ: കനത്ത മഴ, ടെയിൽവൈൻഡ്, പൈലറ്റ് പിഴവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+