Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകരെ ഞെട്ടിച്ച് ആമിര്‍ ഖാന്‍ വിവാഹ മോചനം പ്രഖ്യാപിച്ചു; കിരണ്‍ റാവുവിനൊപ്പം 15 വര്‍ഷം

മുംബൈ: പ്രശസ്ത ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവാഹ മോചിതരായി. 15 വര്‍ഷമായുള്ള വൈവാഹിക ബന്ധം പിരിയുകയാണെന്ന് ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു. മകന്‍ ആസാദ് റാവു ഖാന്റെ കാര്യത്തിലും ഇരുവരും തീരമാനം എടുത്തിട്ടുണ്ട്. എന്താണ് വിവാഹ മോചനത്തിന് കാരണം, ഇനി ഭാവി പരിപാടികള്‍, മകന്റെ കാര്യത്തിലുള്ള തീരുമാനം എന്നിവയും ഇരുവരും പ്രസ്താവനയില്‍ വിശദീകരിച്ചു.

Recommended Video

cmsvideo
    15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | Oneindia Malayalam

    ബോളിവുഡിലെ ഏറെ ആരാധകരുള്ള ദമ്പതികളാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും. വിവാഹ മോചനം സംബന്ധിച്ച് ഇരുവരും നല്‍കിയ വിശദീകരണം ഇങ്ങനെ...

    ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

    1

    15 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു. വളരെ സന്തോഷത്തോടെയും ആനന്ദത്തോടെയുമായിരുന്നു ജീവിതം. പരസ്പര വിശ്വാസവും സ്‌നേഹവും ആദരവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. എന്നാല്‍ ജീവിതത്തില്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണിപ്പോള്‍. ഇനി ഭാര്യയും ഭര്‍ത്താവുമായിരിക്കില്ല- പ്രസ്താവനയില്‍ പറയുന്നു.

    2

    കുറച്ച് കാലം മുമ്പ് തന്നെ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആലോചിച്ചിരുന്നു. ഇപ്പോള്‍ ആ തീരുമാനം ഔദ്യോഗികമായിരിക്കുന്നു. എന്നാല്‍ മകന്‍ ആസാദിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഇരുവര്‍ക്കും തുല്യ പങ്കാളിത്തവും ഉത്തരവാദിത്തവുമാണുണ്ടാകുക. ഞങ്ങളിരുവര്‍ക്കുമൊപ്പം അവന്‍ ജീവിക്കുമെന്നും ആമിര്‍-കിരണ്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

    3

    സിനിമാ രംഗത്ത് ഞങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. പാനി ഫൗണ്ടേഷനിലും പ്രവര്‍ത്തനം അങ്ങനെ തന്നെയാകും. ജോലി ആവശ്യര്‍ഥവും മറ്റുമുള്ള എല്ലാ പരിപാടികളും പദ്ധതികളും ഇതുവരെ നടന്ന പോലെ തന്നെ തുടരുമെന്നും ഇരുവരും പ്രസ്താവനയില്‍ പറയുന്നു. വൈവാഹിക ബന്ധം മാത്രമാണ് ഒഴിയുന്നത് എന്നാണ് ആമിറും കിരണും വ്യക്തമാക്കുന്നത്.

    4

    ഇതുവരെ ആരാധകരും മറ്റും നല്‍കിയ പിന്തുണ തുടര്‍ന്നുമുണ്ടാകണമെന്ന് ആമിര്‍ ഖാനും കിരണ്‍ റാവുവും അഭ്യര്‍ഥിച്ചു. ഈ വിവാഹ മോചനം ഒരു അന്ത്യമായി കാണരുത്. ഇത് പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും ഇരുവരുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

    5

    സൂപ്പര്‍ ഹിറ്റ് ചിത്രം ലഗാന്റെ സെറ്റില്‍ വച്ചാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും തമ്മില്‍ അടുക്കുന്നത്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരണ്‍ റാവു. കുറച്ച് കാലം ഒരുമിച്ച് ജീവിച്ച ഇവര്‍ പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2005 ഡിസംബര്‍ 28നായിരുന്നു വിവാഹം.

    6

    2011ലാണ് മകന്‍ ആസാദ് റാവു ഖാന്‍ ജനിച്ചത്. നേരത്തെ ആമിര്‍ ഖാന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. റീന ദത്തയായിരുന്നു ആദ്യ ഭാര്യ. 16 വര്‍ഷത്തിന് ശേഷം 2002ല്‍ ഈ ബന്ധം വേര്‍പ്പെടുത്തി. ഇറ, ജുനൈദ് എന്നിവര്‍ ആദ്യ ഭാര്യയിലുള്ള മക്കളാണ്. ആമിര്‍ ഖാന്റെ ഇന്നത്തെ പ്രഖ്യാപനം ആരാധകരില്‍ വലിയ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.

    7

    ആമിര്‍ ഖാന്റെ ആദ്യ ഭാര്യയിലുള്ള മകന്‍ ജുനൈദ് ഖാന്‍ അടുത്തിടെയാണ് സിനിമാ വ്യവസായത്തിലേക്ക് കടന്നത്. മഹാരാജ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1862ലെ മഹാരാജ ലിബൈല്‍ കേസ് അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മതപുരോഹിതന്‍ ഭക്തരായ സ്ത്രീകളെ ദുരുപയോഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസായിരുന്നു അത്.

    8

    അതേസമയം ലാല്‍ സിങ് ചദ്ദ എന്ന പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് ആമിര്‍ ഖാന്‍. കരീന കപൂര്‍, നാഗ ചൈതന്യ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി ചിത്രമാണ്. മൂന്ന് കമ്പനികള്‍ സംയുക്തമായിട്ടാണ് സിനിമ നിര്‍മിക്കുന്നത്. അമേരിക്കന്‍ സിനിമയായ ഫോറസ്റ്റ് ഗുമ്പിന്റെ റീമേക്കാണിത്.

    ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+