നാസി ജര്‍മനിയിലും ഇങ്ങനെയായിരുന്നു,ആ സിനിമകള്‍ക്ക് പിന്നില്‍ പ്രൊപഗണ്ടയെന്ന് നസറുദ്ദീന്‍ ഷാ
ദില്ലി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നത് ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ഒരുവിഭാഗം ആഘോഷിച്ചെന്ന് നേരത്തെ ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ്. അദ്ദേഹം താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സിനിമാ മേഖലയില്‍ മതപരമായ വിവേചനവും ഇസ്ലാമോഫോബിയയും ഇല്ലെന്നും, നസറുദ്ദീന്‍ ഷാ പറയുന്നു. എന്നാല്‍ ഇന്ന് സംവിധായകര്‍ സര്‍ക്കാര്‍ അനുകൂല ചിത്രങ്ങള്‍ എടുക്കുന്നതിനായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നസറുദ്ദീന്‍ ഷാ നടത്തി.

താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞ ആഘോഷം എന്നുള്ള വാക്ക് ശരിയായിട്ടുള്ള ഒന്നല്ല. ഞാന്‍ ഉദ്ദേശിച്ചത് താലിബാനെ പിന്തുണച്ച് ആളുകള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത്. താലിബാന്റെ മുന്‍കാല ചരിത്രം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്. എന്റെ പരാമര്‍ശങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. നേരത്തെ ഹിന്ദുസ്ഥാനി ഇസ്ലാം എന്നാല്‍ വ്യത്യസ്തമാണെന്നും, ലോകത്തെല്ലായിടത്തും പിന്തുടരുന്ന ഇസ്ലാമല്ല ഇന്ത്യയിലേതെന്നും നേരത്തെ നസറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. അതേസമയം താലിബാനോട് യോജിക്കുന്ന ഒരു വിഭാഗം മുസ്ലീങ്ങള്‍ ഉണ്ടെന്നതാണ് തന്നെ സങ്കടപ്പെടുത്തുന്നതെന്ന് നസറുദ്ദീന്‍ ഷാ പറയുന്നു.
തനിക്കെതിരെ വിമര്‍സനം വന്നത് വലതുതീവ്രപക്ഷത്ത് നിന്ന് കൂടിയാണ്. എനിക്കാരുടെയും അഭിനന്ദനങ്ങളോ ലേബലോ ആവശ്യമില്ലെന്നും താരം പറയുന്നു. തനിക്ക് ബോളിവുഡില്‍ യാതൊരു വിവേചനവും നേരിട്ടിട്ടില്ലെന്ന് ഷാ പറയുന്നു. മുസ്ലീം വിഭാഗത്തിന് സിനിമാ മേഖലയില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഞങ്ങളുടെ സംഭാവന വളരെ വലുതാണ്. സിനിമാ മേഖലയില്‍ ആകെ ഒരു ദൈവമാണ് ഉള്ളത്. അത് പണമാണ്. എത്രത്തോളം വരുമാനം നിങ്ങള്‍ സ്വന്തമാക്കാന്നുവോ അത്രത്തോളം ബഹുമാനം നിങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്ന് ലഭിക്കും. ബോളിവുഡില്‍ അത് അങ്ങനെ തന്നെയാണ്.
ബോളിവുഡില്‍ ഇപ്പോഴും മൂന്ന് ഖാന്‍മാര്‍ തന്നെയാണ് മുന്‍നിരയിലുള്ളത്. വരുമാനത്തിന്റെ കാര്യത്തില്‍ അവര്‍ മുന്നിട്ട് നില്‍ക്കുന്നു. അവര്‍ ഇപ്പോഴും വെല്ലുവിളി നേരിടുന്നില്ല. ഇപ്പോഴും അവരുടെ സിനിമകള്‍ വന്‍ വിജയമാകുന്നു. ഇനി എന്റെ കാര്യം പറയാം. എനിക്കൊരിക്കലും വിവേചനം നേരിടേണ്ടി വന്നിട്ടില്ല. കരിയറിന്റെ തുടക്കത്തില്‍ പലരും എന്നോട് പേര് മാറ്റാന്‍ വരെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും ഞാന്‍ കേട്ടില്ല. ആ പേര് തന്നെ വെച്ചു. അതുകൊണ്ട് എന്തെങ്കിലും മാറ്റം കൊണ്ടുവരാനായോ എന്ന് എനിക്ക് അറിയില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. എന്നാല്‍ സിനിമാ ലോകത്തിന് പുറത്ത് കാര്യങ്ങള്‍ അങ്ങനെയല്ല. വിവേചനങ്ങള്‍ നേരിടുന്നുണ്ടെന്നും താരം പറഞ്ഞു.
യാതൊരു പ്രശ്‌നവും ഇല്ലാതെ മുസ്ലീം നേതാക്കളും വിദ്യാര്‍ത്ഥികളും അടക്കമുള്ള നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുകയാണ്. എന്നാല്‍ മുസ്ലീം സമൂഹത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള പരാമര്‍ശങ്ങളൊന്നും ശിക്ഷിപ്പെടുന്നില്ല. രണ്ട് തരത്തിലാണ് നീതി നടപ്പാക്കുന്നതെന്നും നടന്‍ ഫരയുന്നു. അതേസമയം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം കടുത്തതായിരുന്നു. തനിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് വരെ ഓഫര്‍ ചെയ്തിരുന്നുവെന്നും തമാശരൂപേണ അദ്ദേഹം പറയുന്നു. അടിമുടി മതഭ്രാന്ത് ഉണ്ടെന്ന് പറയാനാവില്ല. സിനിമാ മേഖലയില്‍ ചില മാറ്റങ്ങള്‍ പക്ഷേ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അനുകൂല സിനിമകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തന്നെ പ്രോത്സാഹനം നല്‍കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയാണ് ഈ ചിത്രങ്ങളുടെ ലക്ഷ്യം. ഇവ നിര്‍മിക്കാന്‍ പല ആളുകളുമുണ്ട്. പ്രൊപ്പഗണ്ട ചിത്രങ്ങളാണെങ്കില്‍ അവയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നുണ്ട്. ഇത് ഹിറ്റ്‌ലറുടെ നാസി ജര്‍മനിയിലും നടന്നതാണ്. എത്രയോ ലോകോത്തര സിനിമാ സംവിധായകര്‍ക്ക് നാസി പ്രത്യയശാസ്ത്രത്തെ കുറിച്ച് സിനിമയെടുക്കേണ്ടി വന്നു. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. പക്ഷേ അടുത്ത കാലത്തായി വരുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ തീവ്രദേശഭക്തിയും യുദ്ധപ്രവണതയുമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
താലിബാനെ അനുകൂലിക്കുന്നവരെ എതിര്‍ക്കേണ്ടത് ആ സമയത്തെ ആവശ്യകതയായിരുന്നു. ആധുനികതയ്‌ക്കെതിരാണ് അവരെന്നും താരം പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമില്‍ സൂഫി സ്വാധീനമാണ് കൂടുതല്‍. സലീം ചിസ്തിയുടെയും നിസാമുദീന്‍ ഓലിയയുടെയും ഇസ്ലാമിനെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. മതപരമായ നിയമത്തില്‍ വിശ്വസിക്കുന്നവരല്ല ഇന്ത്യന്‍ ഇസ്ലാം. എന്റെ ഭാര്യ രത്‌ന പഥക് കുട്ടികളോട് ഏത് മതത്തിലാണ് വിശ്വസിക്കുന്നതെന്ന് ബേല്‍പുരി എന്നാണ് അവര്‍ മറുപടി നല്‍കിയതെന്നും താരം പറഞ്ഞു. എന്നെ കുറിച്ച് ആലോചിച്ച് ഭയമില്ല. പക്ഷേ കുട്ടികളെ കുറിച്ചാലോചിച്ച് ഭയമുണ്ട്. ഭരണകൂടത്തിന് നമ്മളെ ഭയപ്പെടുത്തേണ്ടതുണ്ട്. ആള്‍കൂട്ട മര്‍ദനത്തില്‍ മരിച്ചവര്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications