'ഒരു പുതിയ സ്കൂൾ കാത്തിരിക്കുന്നു'; സ്കൂളിന്റെ ദുരവസ്ഥ പങ്കുവെച്ച ബാലന് കൈതാങ്ങുമായി സോനു സൂദ്
സ്കൂളിന്റെ ദുരവസ്ഥ പങ്കുവെച്ച ബാലന് പുതിയ സ്കൂകൂളും ഹോസ്റ്റലും വാഗ്ദാനെ ചെയ്ത് ബോളിവുഡ് താരം സോനു സൂദ്. ബാഗ് പായ്ക് ചെയ്യു
പുതിയ സ്കൂളും ഹോസ്റ്റലും കാത്തിരിക്കുന്നു എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ബാലന്റെ വീഡിയോ റീട്വീറ്റ് ചെയ്താണ് താരത്തിന്റെ ഉറപ്പ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തന്റെ സ്കൂളിന്റെ ദുരവസ്ഥ ബാലൻ ലൈവിലൂടെ കാണിച്ചത്. സ്വയം വാർത്ത റിപ്പോർട്ട് ചെയ്യുന്ന രീതിയിലായിരുന്നു ബാലന്റെ വീഡിയോ. ക്ലാസ് റൂമിന്റെയും സ്കൂളിലെ ടൊയിലലെറ്റിന്റെ ദുരവസ്ഥയുമെല്ലാണാണ് ബാലൻ വീഡിയോയിൽ കാണിച്ചത്. കോവിഡ് 19 നു ശേഷം ക്ലാസുകൾ ആരംഭിച്ചിട്ടില്ലന്നും കുട്ടി വീഡിയോയിൽ പറയുന്നു.

ജാർഖണ്ഡ് സ്വദേശി സർഫരാജാണ് സ്വയം റിപ്പോർട്ടറായിമാറി തന്റെ സ്കൂളിന്റെ ദുരവസ്ഥ ലോകത്തെ കാണിച്ചത്. വിഡിയോ വളരെപെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേരും വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോനു സൂദിന്റെ ഇടപെടൽ.
सरफराज अगली रिपोर्टिंग अपने नए स्कूल से करना।
— sonu sood (@SonuSood) August 23, 2022
बस्ता बांध स्कूल और हॉस्टल तेरा इन्तज़ार कर रहें हैं। https://t.co/h43n9fcbYP
ഹിന്ദിയൽ ചെയ്ത ട്വീറ്റിൽ മികച്ച വിദ്യാഭ്യാസമാണ് താരം വാഗ്ദാനം ചെയ്യുന്നത്.ബാഗ് പാക്ക് ചെയ്തോളു നിങ്ങൾക്കായി ഒരു പുതിയ സ്കൂളും ഹോസ്റ്റലും കാത്തിരിക്കുന്നു എന്നാണ് താരത്തിന്റെ വാഗ്ദാനം
സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നീരജ് മാധവ്.... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications