Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് നടി ഷാര്‍ജ ജയിലില്‍: അണിയറയില്‍ നടന്നത് വന്‍ ഗൂഢാലോചന, മുംബൈയിലും അറസ്റ്റ്

മുംബൈ: ബോളിവുഡ് നടി ഷാര്‍ജയില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലില്‍. എന്നാല്‍ ഈ കേസിന് പിന്നില്‍ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ഒരു നായ, ട്രോഫി, മയക്കുമരുന്ന് എന്നിവ ചേര്‍ന്നുള്ള ഒരു ഗൂഢാലോചനയാണ് നടി ഇത്തരമൊരു അവസ്ഥയിലെത്തിച്ചിരിക്കുന്നത്. ക്രിസാന്‍ പെരേരയെന്ന നടിയാണ് അറസ്റ്റിലായിരിക്കുന്നത്.

ഇവരിപ്പോള്‍ ഷാര്‍ജയിലെ സെന്‍ട്രല്‍ ജയിലിലാണ്. ഏപ്രില്‍ ഒന്നിനാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ കൈയ്യിലൊരു മെമന്റോ ഉണ്ടായിരുന്നു. അതില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ചിരുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നടിയെ ഈ കേസില്‍ കുടുക്കുകയായിരുന്നു.

chrisann perera

മുംബൈ പോലീസാണ് ഇക്കാര്യം കണ്ടെത്തിയത്. നായയുടെ പേരില്‍ കുറച്ച് പ്രശ്‌നങ്ങള്‍ നടന്നിരുന്നു. അതിന് പ്രതികാരമായി നടിയെ കുടുക്കിയതാണ്. സംഭവത്തില്‍ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ആന്റണി പോള്‍, രാജേഷ് ബോബട്ടെ എന്നിവരാണ് അറസ്റ്റിലായത്. ആന്റണി ഒരു ബേക്കറി ഉടമയാണ്.

ബോബട്ടെ ഒരു ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരാണ്. രാജേഷ് ഇന്നാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പോലീസ് ആന്റണിയെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ മീരാ റോഡിലാണ് ഇവര്‍ താമസം. ക്രിസാന്‍ അറസ്റ്റിലായ ശേഷം വിട്ടയക്കുന്നതിനായി ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ആന്റണിയാണ് ക്രിസാനിന്‍ ഷാര്‍ജാ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ തിരിച്ചുവരുന്നതിനായി വ്യാജമായ റിട്ടേണ്‍ ടിക്കറ്റാണ് ഇയാള്‍ നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദീപക് സാവന്ത് പറഞ്ഞു.

ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്

പ്രാഥമിക അന്വേഷണത്തില്‍ ആന്റണിയുടെ സഹോദരിയും ക്രിസാനിന്റെ അമ്മയും ഒരു നായയുടെ പേരില്‍ വലിയ പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി കണ്ടെത്തിയിരുന്നു. ഇവര്‍ ഒരേ ബില്‍ഡിംഗിലാണ് താമസിക്കുന്നത്. ആന്റണിയുമായും ക്രിസാനിന്റെ അമ്മ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതും നായയുടെ പേരിലായിരുന്നു. ഇതിന്റെ പേരില്‍ നടിയെ ആന്റണി മയക്കുമരുന്ന് കേസില്‍ കുടുക്കുകയായിരുന്നു. വലിയ പ്രതികാര കഥയുടെ ഗൂഢാലോചനയാണ് ഇതിലൂടെ പോലീസ് പുറത്തുകൊണ്ടുവന്നത്.

ആന്റണിയും രാജേഷുമാണ് ഇതില്‍ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായി രാജേഷ് ടാലന്റ് കണ്‍സള്‍ട്ടന്റ് എന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. ഷാര്‍ജയില്‍ ഒരു വെബ് സീരീസിന്റെ ഓഡിഷനുണ്ടെന്നും, അവിടെ എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒപ്പം ഒരു ട്രോഫി കൈവശം വെക്കാനും നടിയോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഓഡിഷന്റെ ഭാഗമാണെന്നും നടിയോട് ഇയാള്‍ പറഞ്ഞു.

ഇതിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള കാര്യങ്ങളും ഇതിലുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് നടി അറസ്റ്റിലാവുമെന്ന് ഇവര്‍ക്ക് ഉറപ്പായിരുന്നു. ഇതേ രീതിയില്‍ അഞ്ച് പേരെ കൂടി ഇരുവരും ചേര്‍ന്ന് കുടുക്കാന്‍ നോക്കിയെന്നാണ് പോലീസ് പറയുന്നത്. സഡക് 2, ബട്‌ല ഹൗസ പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ക്രിസാന്‍ പെരേര.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+