സവർക്കറെ പാർപ്പിച്ച ആന്തമാനിലെ സെല്ലിലെത്തി കങ്കണ റണാവത്ത്, തകർന്ന് പോയെന്ന് നടി
ദില്ലി: ആര്‍എസ്എസ് ആചാര്യന്‍ വിഡി സവര്‍ക്കര്‍ക്ക് ആദരവ് അര്‍പ്പിച്ച് ബോളിവുഡ് നടിയും കടുത്ത ബിജെപി അനുകൂലിയുമായ കങ്കണ റണാവത്ത്. സ്വാതന്ത്ര്യസമര കാലത്ത് സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ കാലാപാനി ജയില്‍ കങ്കണ സന്ദര്‍ശിച്ചു. തന്റെ പുതിയ ചിത്രമായ തേജസിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് കങ്കണ ആന്തമാനില്‍ എത്തിയത്. സവര്‍ക്കറെ തടവിലാക്കിയ സെല്‍ സന്ദര്‍ശിച്ച കങ്കണ ഏറെ നേരം ധ്യാനമിരുന്ന ശേഷമാണ് പോയത്.
സവര്‍ക്കറുടെ സെല്ലിലെ ചിത്രങ്ങളും വികാരപരമായ കുറിപ്പും കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ വളരെ അധികം ഭയന്നിരുന്നുവെന്നും ഈ സെല്‍ ആണ് സ്വാതന്ത്ര്യ സമരത്തിന്റെ സത്യം എന്നും കങ്കണ കുറിച്ചു.

കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ: ''പോര്‍ട്ട് ബ്ലെയറിലെ കാലാപാനിയിലെ വീര്‍ സവര്‍ക്കറെ പാര്‍പ്പിച്ച സെല്ലുലാര്‍ ജയില്‍ ഇന്ന് സന്ദര്‍ശിക്കാനിടയായി. താന്‍ വല്ലാതെ തകര്‍ന്ന് പോയി. മനുഷ്യത്വ വിരുദ്ധത അതിന്റെ ഏറ്റവും ഉച്ഛസ്ഥായിയില്‍ നിന്നിരുന്ന കാലത്ത് മനുഷ്യത്വം അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തില്‍ സവര്‍ക്കര്‍ ജി ആയി വന്നു, ഓരോ ക്രൂരതകളേയും ഇച്ഛാശക്തിയോടെയും ശക്തമായും കണ്ണുകളില്‍ നോക്കി നേരിട്ടു''.
രാജ്ഞിയാടോ മാഷേ.. ബിഗ് ബോസ് താരം സൂര്യയുടെ രാജകീയ ലുക്ക്, ചിത്രങ്ങൾ വൈറൽ
''ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വളരെ അധികം ഭയന്നിരുന്നു. അവര്‍ അദ്ദേഹത്തെ കാലാപാനിയിലെ ജയിലില്‍ അടച്ചു. കടലിന് നടുവിലുളള ഈ ചെറിയ ദ്വീപില്‍ നിന്നും രക്ഷപ്പെട്ട് പോവുക എന്നത് തന്നെ അസാധ്യമാണ്. എന്നിട്ടും അദ്ദേഹത്തെ അവര്‍ ചങ്ങലകളാല്‍ ബന്ധിച്ചു. വന്‍ മതിലുകള്‍ നിര്‍മ്മിച്ച് അദ്ദേഹത്തെ ഒരു ചെറിയ മുറിയില്‍ അടച്ചിട്ടു. അദ്ദേഹത്തിന് ആ അറ്റം കാണാത്ത കടലിന് മുകളിലൂടെ പറന്ന് പോകാന്‍ പറ്റും എന്ന പോലെ അവര്‍ ഭയന്നിരുന്നു. എന്തൊരു ഭീരുക്കളാണ്. ഈ ജയില്‍മുറിയാണ് സ്വാതന്ത്ര്യത്തിന്റെ സത്യം. ഇത് അവര്‍ നമ്മളെ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നില്ല. അദ്ദേഹത്തെ പാര്‍പ്പിച്ച മുറിയില്‍ താന്‍ ധ്യാനമിരുന്നു. വീര്‍ സവര്‍ക്കര്‍ ജിക്ക് നന്ദിയും അഗാധമായ ആദരവും അര്‍പ്പിച്ചു''.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം
സ്വാതന്ത്ര്യ സമരത്തിലെ സവർക്കറുടെ സംഭാവന സംബന്ധിച്ച് അടുത്തിടെ ചർച്ചകൾ നടന്നിരുന്നു. ആന്തമാനിലെ ഈ സെല്ലുലാർ ജയിലിൽ കിടക്കുമ്പോഴാണ് സവർക്കർ മോചനത്തിന് വേണ്ടി ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി കൊടുത്തത്. സവർക്കർ മാപ്പ് എഴുതിയത് ഗാന്ധിയുടെ നിർദേശ പ്രകാരമാണ് എന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതാണ് അടുത്തിടെ വിവാദമായത്.












Click it and Unblock the Notifications