രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; സംഭവം രോഹിണി സ്‌ഫോടനത്തിന് പിന്നാലെ
ന്യൂഡൽഹി: രാജ്യത്തെ വിവിധ സിആർപിഎഫ് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളിലേത് ഉൾപ്പെടെ ഒന്നിലധികം സിആർപിഎഫ് സ്‌കൂളുകൾക്ക് നേരെ ബോംബെ ഭീഷണി ഉണ്ടായി എന്നാണ് ലഭ്യമായ വിവരം. തിങ്കളാഴ്‌ച രാത്രിയോടെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭീഷണി സന്ദേശം വന്നതോടെ രാജ്യത്തെമ്പാടുമുള്ള സിആർപിഎഫ് സ്‌കൂളുകൾ ആശങ്കയിലായിരുന്നു. ഡൽഹിയിലെ രണ്ട് സ്‌കൂളുകൾക്ക് നേരെയും ഹൈദരാബാദിലെ ഒരു സ്‌കൂളിന് നേരെയുമാണ് ബോംബ് ഭീഷണി ഉയർന്നത്. ഈ സ്‌കൂളുകളിലെ മാനേജ്‌മെന്റുകൾക്ക് നേരിട്ടാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. ഇതോടെ രാജ്യത്തെ മുഴുവൻ സിആർപിഎഫ് സ്‌കൂളുകളും ആശങ്കയിലാണ്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ സ്‌കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും ഒഴിപ്പിക്കണമെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ ഭീഷണി ഉണ്ടായിരിക്കുന്നത്.
അതേസമയം, ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാർ മേഖലയിലെ സിആർപിഎഫ് സ്‌കൂളിലാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്നത്. ഞായറാഴ്‌ച ആയതിനാൽ സ്‌കൂൾ അവധിയായിരുന്നു.അതിനാൽ വിദ്യാർത്ഥികളും അധ്യാപകരും സ്ഥലത്ത് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സ്‌കൂളിന് സമീപത്തെ മതിലിന് സ്‌ഫോടനത്തിൽ സാരമായ കേടുപാടുകൾ പറ്റിയിരുന്നു.
രോഹിണി സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഡൽഹി പോലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് ഒരു ടെലിഗ്രാം പോസ്‌റ്റ് വന്ന സാഹചര്യത്തിൽ ഇതിന്റെ ഉറവിടം ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവിൽ സ്ഫോടനം നടന്നതിന് ചുറ്റുമുള്ള പ്രദേശം പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. ഇവിടേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചിട്ടുണ്ട്. പൂനെയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഐഇഡി മാനേജ്‌മെന്റ്, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) എന്നിങ്ങനെ വിവിധ ഏജൻസികൾ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. രോഹിണി സ്‌ഫോടനത്തിന് പിന്നാലെ ഡൽഹിയിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications