ഡൽഹിയിൽ നാൽപ്പതിലധികം സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; ആശങ്ക, വിദ്യാർത്ഥികളെ തിരിച്ചയച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നാൽപ്പതിലധികം സ്ക്കൂളുകൾക്ക് നേരെ ഒരേ സമയം ബോംബ് ഭീഷണി. തിങ്കളാഴ്‌ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ഡിപിഎസ് ആർകെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെ 44 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും തിരിച്ചയച്ചു.
ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇമെയിൽ സന്ദേശം അയച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. ഇതിന് പിന്നാലെ വലിയ ആശങ്കയാണ് ഉയരുന്നത്.

ബോംബുകൾ വളരെ ചെറുതാണെന്നും അവ കൃത്യമായി ഒളിപ്പിച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. കൂടാതെ ബോംബുകൾ നിർവീര്യമാക്കാൻ 30,000 ഡോളർ സന്ദേശം അയച്ച വ്യക്തി ആവശ്യപ്പെട്ടിട്ടുമുണ്ട്. 'ഇത് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ വരുത്തില്ല, പക്ഷേ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ നിരവധി ആളുകൾക്ക് പരിക്കേൽക്കും. നിങ്ങൾ എല്ലാവരും കഷ്‌ടപ്പെടാനും കൈകാലുകൾ നഷ്‌ടപ്പെടാനും അർഹരാണ്' എന്നും സന്ദേശത്തിൽ പറയുന്നു.
ഇമെയിലിന്റെ ഉറവിടം ഡൽഹി പോലീസ് പരിശോധിച്ച് വരികയാണ്. സ്‌കൂളുകൾ പലതും പതിവ് പോലെ പ്രവർത്തനം ആരംഭിക്കുന്ന വേളയിലാണ് ആശങ്കയായി ബോംബ് ഭീഷണി വാർത്ത വന്നതും. അപ്പോഴേക്കും പലയിടത്തും വിദ്യാർത്ഥികൾ ക്ലാസുകളിൽ എത്തുകയും അധ്യാപകർ അസംബ്ലി അടക്കമുള്ള അടുത്ത കാര്യ പരിപാടികൾക്ക് തയ്യാറെടുക്കുകയും ചെയ്‌തിരുന്നു.
ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പോലീസ് എന്നിവരടക്കം സ്‌കൂളിലുകളിൽ എത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇതുവരെ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതോടെ ബോംബ് ഭീഷണി വ്യാജമാണോ എന്ന സംശയവും ബലപ്പെടുകയാണ്.
ഈ കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌കൂളിന് പുറത്ത് സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ പല സ്‌കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ഉയരുന്നുണ്ട്. അതെല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്‌തിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications