Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലാക്ക് ഫംഗസിന് പിന്നാലെ കൊവിഡ് രോഗികളിൽ ഭീഷണിയായി ബോൺ ഡെത്ത്;മുംബൈയിൽ 3 കേസുകൾ

മുംബൈ; ബ്ലാക്ക് ഫംഗസിനെ പിന്നാലെ കൊവിഡ് രോഗബാധിതരിൽ ആശങ്ക സൃഷ്ടിച്ച് 'ബോൺ ഡെത്ത്'. മുംബൈയിൽ ഇതുവരെ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. അവാസ്കുലർ നെക്രോസിസ് അഥവ അസ്ഥിക്കുള്ളിലെ കോശഘടനകളുടെ മരണമാണ് ബോൺ ഡെത്ത്.

Recommended Video

cmsvideo
    കൊവിഡ് രോഗികളിൽ ഭീഷണിയായി ബോൺ ഡെത്ത്
     xcoronavirus78-15

    മുംബൈയിലെ മഹിം,ഹിന്ദുജ ആശുപത്രിയിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
    കൊവിഡ് രോഗമുക്തി നേടിയ മൂന്ന് ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ 40 വയസിൽ താഴെയുള്ളവരാണ്. 2 മാസം മുൻപാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. തുടയെല്ലിൽ അതികഠിനമായ വേദന നേരിട്ടതോടെയാണ് ഇവർ ചികിത്സ തേടിയത്. അവർ ഡോക്ടർമാരായതിനാൽ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വളരെ വേഗം തന്നെ ചികിത്സ തേടുകയായിരുന്നു മഹിം ഹിന്ദുജ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജയ് അഗർവാല പറഞ്ഞു.

    ബ്ലാക്ക് ഫംഗസുകൾ പോലെ തന്നെ സ്റ്റിറോയിഡുകളുടെ ദുരുപയോഗമാണ് ബോൺ ഡെത്തിനും കാരണമാകുന്നതെന്ന് വിദഗ്ദർ പറയുന്നു. കൊവിഡ് രോഗികളിൽ കൂടിയ അളവിൽ കോർട്ടികോസ്റ്റിറോയിഡുകൾ ഉപയോഗക്കുന്നതാണ് അവാസ്കുലർ നെക്രോസിസിന് കാരണമാകുന്നതെന്ന് ഡോ സഞ്ജയ് അഗർവാല പറഞ്ഞു.

    ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

    അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം4,82,071 ആയി കുറഞ്ഞു. 42,352 പേരാണ് രോഗമുക്തരായത്.രാജ്യത്താകമാനം ഇതുവരെ 2,97,00,430 പേരാണ് രോഗമുക്തരായത്.രോഗമുക്തി നിരക്ക് 97.11% ആയി വര്‍ദ്ധിച്ചു
    പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.40 ശതമാനമാണ്.

    സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+