ബോണി കപൂര്‍ ഹരിദ്വാറിലേക്ക്; ശ്രീദേവിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഒപ്പം മകള്‍ ജാന്‍വിയുമുണ്ട്!
ഹിന്ദു ആചാര പ്രകാരം ഹരിദ്വാറില്‍ ചടങ്ങുകള്‍ നടത്തണമെന്ന് ഉത്തരേന്ത്യക്കാരുടെ വിശ്വാസമാണ്
മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ സിനിമാ ലോകത്തുണ്ടാക്കിയ നഷ്ടം ചെറുതല്ല. എന്നാല്‍ ബോളിവുഡിനുണ്ടാക്കിയ നഷ്ടത്തേക്കാളേറെ അവരുടെ കുടുംബത്തിന്റെ ദു:ഖമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ശ്രീദേവിയുടെ മരണം തൊട്ട് അവരുടെ മൃതദേഹം ദുബായില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുന്നത് വരെ വാര്‍ത്തകളില്‍ ഏറ്റവും നിറഞ്ഞ് നിന്നിരുന്നത് ബോണി കപൂറിന്റെ സങ്കടത്തെ കുറിച്ചായിരുന്നു. മക്കളായ ജാന്‍വിയെയും ഖുഷിയെയും ആശ്വസിപ്പിക്കാനും അദ്ദേഹത്തിന് കാര്യമായി സാധിച്ചിരുന്നില്ല.
അന്ത്യകര്‍മങ്ങളിലും ബോണിയുടെ ദു:ഖമായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ തന്റെ പ്രിയതമയുടെ അന്ത്യകര്‍മങ്ങളുടെ ഭാഗമായുള്ള പ്രാര്‍ത്ഥനയ്ക്കായി ഹരിദ്വാറിലേക്ക് പോവാനൊരുങ്ങുകയാണ് ബോണി കപൂര്‍. വളരെ കൗതുകത്തോടെയാണ് ഇതിനെ എല്ലാവരും ഉറ്റുനോക്കുന്നത്.

ഹരിദ്വാറിലേക്ക്...
സഹോദരന്‍ അനില്‍ കപൂറിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഹരിദ്വാറിലേക്ക് പോകാനൊരുങ്ങുകയാണ് ബോണി കപൂര്‍. ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാനാണ് തന്റെ യാത്രയെന്ന് ബോണി പറയുന്നു. മക്കള്‍ ജാന്‍വിയും കൂടെയുണ്ട്. വ്യാഴാഴ്ച്ചയാണ് യാത്ര തിരിക്കുന്നത്.

ഹിന്ദു ആചാരം....
ഹിന്ദു ആചാര പ്രകാരം ഹരിദ്വാറില്‍ ചടങ്ങുകള്‍ നടത്തണമെന്ന് ഉത്തരേന്ത്യക്കാരുടെ വിശ്വാസമാണ്. ഈ വിശ്വാസപ്രകാരമാണ് ബോണി ഹരിദ്വാറിലേക്ക് പോകാന്‍ തീരുമാനിച്ചത്. പ്രത്യേക പൂജകളും ഇതിന്റെ ഭാഗമായി ഹരിദ്വാറില്‍ നടത്തുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ബോണി വ്യക്തമാക്കിയിട്ടില്ല.

രാമേശ്വരത്ത് ചടങ്ങ്
തമിഴ്‌നാട്ടില്‍ രാമേശ്വരത്ത് എത്തി ബോണിയും ജാന്‍വിയും ഖുഷിയും ചേര്‍ന്ന് ശ്രീദേവിയുടെ ചിതാഭസ്മം കടലില്‍ ഒഴുക്കിയിരുന്നു. ഇത് ദക്ഷിണേന്ത്യന്‍ വിശ്വാസപ്രകാരമായിരുന്നു. ശ്രീദേവി ദക്ഷിണേന്ത്യക്കാരി ആയതിനാല്‍ അവരുടെ ബന്ധുക്കളും ഇക്കാര്യം ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു.

അവസാനത്തെ ആഗ്രഹം
തന്റെ അന്ത്യകര്‍മങ്ങള്‍ രാമേശ്വരത്തും ഹരിദ്വാറിലും വെച്ച് ചെയ്യണമെന്ന് ശ്രീദേവിക്ക് ആഗ്രഹമുള്ളതായി സൂചനയുണ്ട്. ഇത് ബോണി കപൂറിനും അറിയാം. അതുകൊണ്ട് കര്‍മങ്ങള്‍ക്കായി ഹരിദ്വാറിലേക്ക് പോവുന്നത്. ജാന്‍വിയാവും അന്ത്യകര്‍മങ്ങള്‍ ചെയ്യുക എന്നാണ് സൂചന.

നാട്ടിലും പ്രാര്‍ത്ഥന
ശ്രീദേവിയുടെ നാട്ടിലും അവര്‍ക്കായി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തുന്നുണ്ട്. മരിച്ച് 13ാം ദിവസമാണ് സാധാരണ ചടങ്ങുകള്‍ നടത്താറുള്ളത്. എന്നാല്‍ ശ്രീദേവിയുടെ നാട്ടില്‍ ഇത് 16ാം ദിവസമാണ് നടത്തുന്നത്. വിശേഷപ്പെട്ട ദിവസമാണ് ഇതെന്നാണ് സൂചന.

ശരിക്കും സംഭവിച്ചത്
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭ്യൂഹങ്ങളോട് കഴിഞ്ഞ ദിവസമാണ് ബോണി കപൂര്‍ പ്രതികരിച്ചത്. ട്രേഡ് അനലിസ്റ്റ് കോമല്‍ നഹട്ടയോടായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം ജാന്‍വി കപൂര്‍ തന്റെ 21ാം പിറന്നാള്‍ ആഘോഷിച്ചു. വൃദ്ധസദനത്തില്‍ ഈ ദിനം ജാന്‍വി ചെലവിട്ടത്.












Click it and Unblock the Notifications