മരണസമയത്ത് ശ്രീദേവിക്കൊപ്പം ബോണി കപൂര്‍ ഉണ്ടായിരുന്നോ? രഹസ്യങ്ങള്‍ തേടി ബോളിവുഡ്
ബോണിയും ഇളയ മകള്‍ ഖുഷി കപൂറും മരണസമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
മുംബൈ: ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം ഒരാള്‍ക്ക് മാത്രമേ മുംബൈ സിനിമാ ലോകം പതിച്ച് നല്‍കിയിട്ടുള്ളൂ. അത് ശ്രീദേവിക്ക് മാത്രമായിരുന്നു. സിനിമയില്‍ നിന്ന് അവര്‍ മാറി നിന്നപ്പോഴും താരങ്ങളും ആരാധകരും അവരെ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ സമയത്താണ് അവരെ മരണം തട്ടിയെടുത്തത്.
ദക്ഷിണേന്ത്യന്‍ സിനിമാലോകം മുഴുവന്‍ അവരുടെ മരണത്തില്‍ അനുശോചിച്ചെങ്കിലും നഷ്ടം ബോളിവുഡിന് മാത്രമാണെന്ന് അവര്‍ കണക്ക് കൂട്ടുന്നു. തങ്ങളുടെ പ്രിയപ്പെട്ട ശ്രീദേവിയുടെ മരണത്തില്‍ ചില ദുരൂഹതകളും ബാക്കിനില്‍ക്കുണ്ടെന്ന് ബോളിവുഡ് മാധ്യമങ്ങളും പറയുന്നു. ബോണികപൂറിനെയും മകള്‍ ജാന്‍വി കപൂറിനെയും ചുറ്റിയാണ് വാര്‍ത്തകള്‍ വരുന്നത്.

ജാന്‍വി കപൂര്‍
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. എന്നാല്‍ മകളുമായി അത്ര നല്ല ആത്മബന്ധത്തിലല്ല എന്ന് മാധ്യമങ്ങള്‍ കുറച്ച് കാലം മുന്‍പ് പറഞ്ഞിരുന്നു. ദുബായിലെ വിവാഹ സത്കാര ചടങ്ങില്‍ മകള്‍ പങ്കെടുക്കാതിരുന്നതും പാപ്പരാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ ശ്രീദേവി മകളുടെ സിനിമാ മോഹത്തെ എതിര്‍ത്തതായി വാര്‍ത്തയുണ്ടായിരുന്നു.

ഭര്‍ത്താവ് പങ്കെടുത്തില്ല
വിവാഹചടങ്ങിലും ശ്രീദേവിയുടെ മരണസമയത്തും ബോണി കപൂറും ഉണ്ടായിരുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ബോണിയും ഇളയ മകള്‍ ഖുഷി കപൂറും മരണസമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മകളും ഭര്‍ത്താവും ചടങ്ങ് കഴിഞ്ഞ് മുംബൈയിലേക്ക് പോയതിന് ശേഷമാണ് ശ്രീദേവി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതും തുടര്‍ന്ന് മരിച്ചതും. ഇതില്‍ ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സഞ്ജയ് കപൂര്‍
ശ്രീദേവിയുടെ ഭര്‍തൃസഹോദരന്‍ സഞ്ജയ് കപൂറാണ് അവരുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ബോണികപൂറും മകളും മടങ്ങിയ ശേഷം സഹോദരി ശ്രീലതയ്‌ക്കൊപ്പം ഇവര്‍ ദുബായില്‍ തന്നെ താമസിക്കുകയായിരുന്നു. സഞ്ജയ് കപൂറാണ് മരണവാര്‍ത്ത ബോണി കപൂറിനെ അറിയിച്ചത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ദുബായിലെത്തുകയായിരുന്നു.

ആരോപണം തെറ്റ്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ തെറ്റാണെന്ന് ബോണി കപൂറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് ശ്രീദേവിയോട് പറയാതെയാണ് അദ്ദേഹം വിവാഹത്തിന് എത്തിയത്. ഇത് ശ്രീദേവിയെ അമ്പരിപ്പിച്ചിരുന്നു. ഇതിന് ശേഷം ശ്രീദേവിയുമൊത്ത് നാട്ടിലേക്ക് മടങ്ങാനായിരുന്നു ബോണി കപൂര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ ചടങ്ങിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അപ്പോള്‍ ബോണി കൂടെയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ബോണി പ്രിയപ്പെട്ടവന്‍
ഭര്‍ത്താവ് ബോണി കപൂറുമായി വിവാഹം കഴിക്കുന്നതിന് മുന്‍പേ വളരെ അടുത്ത ബന്ധമായിരുന്നുവെന്ന് മുന്‍പ് ശ്രീദേവി പറഞ്ഞിരുന്നു. ബോണിയില്ലെങ്കില്‍ ബോളിവുഡില്‍ താന്‍ എന്താവുമെന്ന് അറിയില്ലായിരുന്നു. തമിഴിലും തെലുങ്കിലും വലിയ താരമായെത്തിയ ശ്രീദേവി മുംബൈയില്‍ പക്ഷേ അത്ര പ്രശസ്തയല്ലായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ ചിത്രങ്ങള്‍ പലതും നിര്‍മിക്കുകയും അവര്‍ക്ക് മികച്ച വേഷങ്ങള്‍ മികച്ച സംവിധായകരുടെ കീഴില്‍ നല്‍കിയുമാണ് ബോണി കപൂര്‍ അവരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദത്തിലേക്ക് വളര്‍ത്തിയത്.

അര്‍ജുന്‍ കപൂര്‍
ശ്രീദേവിയുടെ മരണത്തില്‍ ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറും കാര്യമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ശ്രീദേവിയും മക്കളും തന്റെ ജീവിതത്തില്‍ വളരെ പ്രസക്തമായ കാര്യമല്ലെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. മോണയ്ക്ക് ശ്രീദേവിയോടുള്ള നീരസവും മകനും ലഭിച്ചിട്ടുണ്ടെന്നാണ് ബോളിവുഡ് അടക്കം പറയുന്നത്. നേരത്തെ അര്‍ജുന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് മോണി മരിച്ചിരുന്നു. ഇപ്പോള്‍ ജാന്‍വിക്കും സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്.
നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications