ബോണ്‍വിറ്റയെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് കാറ്റഗറിയില്‍ നിന്ന് മാറ്റണം; ഇ കൊമേഴ്‌സ് കമ്പനികളോട് കേന്ദ്രം
ന്യൂഡല്‍ഹി: ബോണ്‍വിറ്റയും അതിന് സമാനമായ പാനീയങ്ങളെയും ഹെല്‍ത്ത് ഡ്രിങ്ക്‌സ് കാറ്റഗറിയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നേരത്തെ എഫ്എസ്എസ് 2006 നിയമപ്രകാരം ഹെല്‍ത്ത് ഡ്രിങ്കുകള്‍ക്ക് പ്രത്യേക നിര്‍വചനങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് നീക്കംചെയ്യാന്‍ തീരുമാനിച്ചത്. ഇക്കാര്യം മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ഇകൊമേഴ്‌സ് കമ്പനികളോ അഥവാ പോര്‍ട്ടലുകളോ ബോണ്‍വിറ്റ അടക്കമുള്ള പാനീയങ്ങളും ബെവറേജുകളും ഹെല്‍ത്ത് ഡ്രിങ്ക് കാറ്റഗറിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും മന്ത്രാലംയ ആവശ്യപ്പെട്ടു.

നേരത്തെ എന്‍സിപിസിആര്‍ അധ്യക്ഷന്‍ പ്രിയാങ്ക് കാനുംഗോ വാണിജ്യ മന്ത്രാലയത്തിന് ഈ വിഷയത്തില്‍ കത്തെഴുതിയിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് ഡ്രിങ്കുകളെ ഈ കാറ്റഗറിയില്‍ നിന്ന് നീക്കം ചെയ്യാന്‍ വേണ്ടി നിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹെല്‍ത്ത് ഡ്രിങ്ക്‌സ് കാറ്റഗറിയില്‍ ഇത്തരം ഡ്രിങ്ക് ആന്‍ഡ് ബെവറേജസുകളെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു പ്രധാന നിര്‍ദേശം.
ചില ഹെല്‍ത്ത്-പൗഡര്‍ ഡ്രിങ്കുകള്‍ എനര്‍ജി ഡ്രിങ്കുകളാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇവ പഞ്ചസാരയുടെ അളവ് അമിതമാണ്. അതുപോലെ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുമുണ്ട്. ഇത് കുട്ടികളെ ബാധിക്കാമെന്നും കമ്മീഷന്‍ പറഞ്ഞു.
ബോണ്‍വിറ്റ കുട്ടികള്‍ക്കുള്ള എനര്‍ജി ഡ്രിങ്കായിട്ടാണ് ഉപയോഗിക്കുന്നത്. ഇവയുടെ പരസ്യങ്ങളിലെല്ലാം ഹെല്‍ത്ത് ഡ്രിങ്ക് എന്ന രീതിയിലാണ് പ്രമോട്ട് ചെയ്യുന്നത്. നേരത്തെ യാതൊരു ഭക്ഷ്യ നിലവാരവും പുലര്‍ത്താത്തതും, മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുമായ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനാണ് എന്‍സിപിസിആറിനെ ഭക്ഷ്യ സുരക്ഷാ വിഭാഗം നിയോഗിച്ചത്.
ഇന്ത്യയിലെ നിയമപ്രകാരം എന്താണ് ഹെല്‍ത്ത് ഡ്രിങ്ക് എന്ന് നിര്‍ണയിച്ചിട്ടില്ല. അതുകൊണ്ട് ഈ നിയമപ്രകാരം ഡ്രിങ്കുകളെ അത്തരത്തില്‍ വിശേഷിപ്പിക്കാനാവില്ല. ഈ ആനുകൂല്യം മുതലെടുത്താണ് പല എനര്‍ജി ഡ്രിങ്കുകളും നിയമലംഘനം നടത്തുന്നത്. പാല്‍ ഉല്‍പ്പനങ്ങളെയോ മാള്‍ട്ട് ബെവറേജുകളെയോ ഹെല്‍ത്തി ഡ്രിങ്കായി കാണരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം പറഞ്ഞിരുന്നു.
ബോണ്‍വിറ്റ അനാരോഗ്യകരമാണെന്ന വിവാദം ആദ്യം ആരംഭിച്ചത് ഒരു യുട്യൂബറിലൂടെയാണ്. ഇയാള്‍ ഇവരുടെ വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബോണ്‍വിറ്റയില്‍ അമിതമായ അളവില്‍ പഞ്ചസാരയുണ്ടെന്നും,കോക്കോ സോളിഡുകളും മറ്റ് അപകടകാരികളായ നിറങ്ങളും ചേര്‍ക്കുന്നുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഇത് കുട്ടികള്‍ക്ക് വലിയ രീതിയില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും, ക്യാന്‍സര്‍ അടക്കമുള്‌ല രോഗങ്ങല്‍ക്ക് കാരണമാകുമെന്നും യുട്യൂബര്‍ ആരോപിച്ചിരുന്നു. ഇത് രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications