Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ തലയക്ക് വെട്ടിയ ശേഷം യുവാവ് ട്രെയിനിന് മുന്നിച്ചാടിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വാക്ക് തർക്കത്തിനിടയിൽ കാമുകൻ കാമുകിയുടെ തലക്ക് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു. കന്യകുമാരിയിലാണ് സംഭവം. ഡെനീഷ്യയുടെ തലയക്ക് വെട്ടിയ ശേഷം ബർജിൻ ജോഷ്വ എന്ന വിദ്യാർഥിയാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

കന്യകുമാരി ജില്ലയിലെ മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകളാണ് 23 കാരിയായ ഡെനീഷ്യ. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ബർജിൻ ജോഷ്വ (23). മാർത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജിലാണ് ഇരുവരും. ബർജിനുമായി ഡെനിഷ്യ പ്രണയത്തിൽ ആയിരുന്നു, എന്നാൽ രണ്ട് മാസം മുമ്പ് ഡെനീഷ്യ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു.

Death

ഡെനിഷ്യ അകന്നതോടെ മനോവിഷമത്തിൽ ആയിരുന്നു ബർജിൻ. ഡെനീഷ്യയോട് സംസാരിക്കാൻ‌ ബർജിൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാം എന്ന് ബർജിൻ പറഞ്ഞത്. അങ്ങനെയാണ് യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തിയത്.

മാർത്താണ്ഡത്ത് നിന്ന് രണ്ടുപേരും ബൈക്കിൽ കയറി സമീപമുള്ള പഴയ പെപ്സി കമ്പനിയുടെ പുറകിലുള്ള തെങ്ങിൻ പുരയിടത്തിൽ എത്തി. സംസാരിക്കുന്നതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. അതിനിടെയാണ് ബർജിൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ വെട്ടിയത് . പരിക്കേറ്റ ഡെനീഷ്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഡെനീഷ്യയെ ആശുപത്രയിൽ എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+