• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ കാണാന്‍ ആണ്‍സുഹൃത്ത് എത്തി: കർണാടകയില്‍ വർഗീയ സംഘർഷം, 2 പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ മുഹറം ദിനത്തിൽ നടന്ന വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 25 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ഹുലിഹൈദർ ഗ്രാമത്തിൽ രണ്ട് വിഭാഗത്തില്‍പ്പെട്ടവർ തമ്മിലുണ്ടായ അക്രമത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മുഹറം ദിനത്തില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ഗ്രാമത്തിലെ ഒരു മുസ്ലീം പെൺകുട്ടിയെ കാണാൻ പോയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ആണ്‍ക്കുട്ടി എത്തിയതിനെ തുടർന്ന് ഇരുവിഭാഗവും തമ്മില്‍ ആദ്യം വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നീട് വാക്ക് തർക്കം നിയന്ത്രണം വിട്ട് സംഘർഷത്തിലേക്ക് നീങ്ങി.

'ദിലീപിനെ വെറുതെ വിട്ടാലും കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാവണം; അതിനുള്ള പുകമറ സൃഷ്ടിക്കലാണ് ഇത്''ദിലീപിനെ വെറുതെ വിട്ടാലും കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാവണം; അതിനുള്ള പുകമറ സൃഷ്ടിക്കലാണ് ഇത്'

പാഷ വല്ലി (22), യെനകപ്പാ തലവാട് (60) എന്നിവരാണ്

പാഷ വല്ലി (22), യെനകപ്പാ തലവാട് (60) എന്നിവരാണ് സംഘർഷത്തില്‍ കൊല്ലപ്പെട്ടത്. സംഘർഷത്തിനടിയില്‍ പരിക്കേറ്റ ഇരുവരും പിന്നീട് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരില്‍ ഒരാളുടെ ആരോഗ്യ നില സംബന്ധിച്ചും ചെറിയ തോതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

സംഘർഷം ഉടന്‍ നിയന്ത്രണ വിധേയമാക്കിയെന്നും

സംഘർഷം ഉടന്‍ നിയന്ത്രണ വിധേയമാക്കിയെന്നും കുറ്റക്കാരായ മുഴുവന്‍ പേരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കോപ്പൽ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രദേശത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഏഴ് ദിവസത്തേക്ക് നിരോധനജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള

"സംഭവത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായിട്ടുണ്ടെന്നും രണ്ട് പേർ മരിച്ചുവെന്നും ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ എഫ്‌ ഐ ആർ ഫയൽ ചെയ്യും. കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ 7 ദിവസത്തേക്ക് ഇവിടെ 144 സെക്ഷൻ ഏർപ്പെടുത്താൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്," എസ്പി വ്യക്തമാക്കി.

മുഹറം സമയത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഹുലിഹൈദർ

മുഹറം സമയത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഹുലിഹൈദർ ഗ്രാമത്തിൽ 25 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആൺകുട്ടി പെൺകുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇരു സമുദായത്തിൽപ്പെട്ടവർ ചേർന്ന് പരസ്പരം ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നതിന് ശേഷം ആളുകളെ വീടുകളിൽ നിന്ന്

സംഭവം നടന്നതിന് ശേഷം ആളുകളെ വീടുകളിൽ നിന്ന് പുറത്തിറങ്ങാനോ പുറത്തുള്ളഴരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമസമയം സുരക്ഷ നടപടികളുടെ ഭാഗമായി ഗ്രാമത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
  അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala
  English summary
  Boyfriend visits girl: 2 killed in communal clashes in Karnataka's Koppal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X