ഇന്ത്യയിൽ നിന്ന് കോവാക്സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കി ബ്രസീൽ: താൽക്കാലികമെന്ന് ആരോഗ്യമന്ത്രി
ഹൈദരാബാദ്: ഇന്ത്യയില്‍ നിന്ന് കോവാക്സിന്‍ വാങ്ങാനുള്ള കരാര്‍ ബ്രസീല്‍ റദ്ദാക്കി. 2500 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് കരാർ റദ്ദാക്കാനുള്ള തീരുമാനം. അഴിമതി ആരോപണം ഉയർന്നതോടെ ബ്രസീല്‍ പാര്‍ലമെന്‍ററി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ കോവാക്സിൻ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്മാറുന്നതായി ബ്രസീല്‍ ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗയാണ് അറിയിച്ചത്.
അഴിമതി ആരോപണം ഉയർന്ന സംഭവത്തിൽ 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പ്രാഥമിക നടപടി എന്ന നിലയിലാണ് വാക്സിൻ വാങ്ങുന്നതിനായി ഇന്ത്യയുമായി ഒപ്പുവെച്ചിട്ടുള്ള കരാർ താൽക്കാലികമായി റദ്ദാക്കിയിട്ടുള്ളതെന്നാണ് ബ്രസീൽ നൽകിയിട്ടുള്ള ഔദ്യോഗിക വിശദീകരണം. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ കോവാക്സിന്‍റെ 20 മില്യണ്‍ ഡോസ് ഇന്ത്യയിൽ നിന്ന് വാങ്ങാനായിരുന്നു കരാറിൽ ധാരണായിരുന്നത്. ബ്രസീൽ ആരോഗ്യമന്ത്രി മാർസെലോ ക്യുറോഗ ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

അതേ സമയം കൊവിഡ് വ്യാപനം തുടരുന്ന ബ്രസീലിൽ വാക്സിൻ ക്യാമ്പെയിനിൽ വിട്ടുവീഴ്ചക്കില്ലെന്നും അടിയന്തര വാക്സിൻ ഉപയോഗത്തിന് അൻവിസയുടെ അനുമതിയില്ലെന്നും ബ്രസീൽ ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. രോഗവ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബോൽസൊനാരോ സർക്കാരിനെതിരെ അഴിമതി ആരോപണം കൂടി ഉയർന്നത് സർക്കാരിലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ
ഇന്ത്യ- ബ്രസീലും തമ്മിൽ എട്ട് മാസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. വാക്സിൻ വിതരണത്തിന് മുൻകൂറായി പണം നൽകിയിട്ടില്ലെന്നും ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുണ്ട്. ബ്രസീലുമായുള്ള കരാറിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നാണ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഭാരത് ബയോടെക്കിൽ നിന്നുള്ള പ്രതികരണം. ബ്രസീലുമായുള്ള കരാറിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും ഭാരത് ബയോടെക് പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് ഒരു ഡോസ് കോവാക്സിന് 15- 20 ഡോളർ എന്ന നിലയിലാണ് ഈടാക്കി വരുന്നതെന്നും കമ്പനി വ്യക്തമാക്കി.












Click it and Unblock the Notifications