ആള്‍ക്കൂട്ട കൊല എങ്ങനെ കുറയ്ക്കാം.... അതിന് മാര്‍ഗമുണ്ട്, ഗിരിരാജ് സിംഗ് പറയുന്നത് ഇങ്ങനെ
ദില്ലി: ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ ഒരേയൊരു മാര്‍ഗം മാത്രമാണ് ഉള്ളതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന പശുക്കളിലൂടെ മാത്രമേ ആള്‍ക്കൂട്ട കൊലപാതകം കുറയ്ക്കാന്‍ സാധിക്കൂ എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞിരിക്കുന്നത്. അതേസമയം വലിയ വിവാദമുണ്ടാക്കിയിരിക്കുകയാണ് ഈ പ്രസ്താവന. സമീപഭാവിയില്‍ കൃത്രിമ ബീജസങ്കലനം അത്യാവശ്യമായി വരുമെന്നും ഗിരിരാജ് സിംഗ് പറയുന്നു.

താന്‍ പറയുന്ന സാങ്കേതിക വിദ്യയില്‍ ഉണ്ടാവുന്ന പശുക്കള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. തെരുവില്‍ അലഞ്ഞ് നടക്കുന്ന പശുക്കളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും അതോടെ ഇല്ലാതാവുമെന്നും ഗിരിരാജ് സിംഗ് പറയുന്നു. അതേസമയം കൃത്രിമ ബീജസങ്കലനം മൃഗസംരക്ഷണം ശക്തമാക്കും. ഇപ്പോള്‍ നിര്‍ജീവമായ അവസ്ഥയിലാണ് മൃഗസംരക്ഷണ മേഖല. ഇത് വളര്‍ത്തുന്നതിന് വലിയൊരു മാര്‍ഗമാണ് കൃത്രിമ ബീജസങ്കലനമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയായി ഇത് വഴി ഉയരും. സര്‍ക്കാര്‍ 30 ലക്ഷം പശുക്കളെയാണ് ഇത്തരത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. മൃഗസംരക്ഷണത്തിന് ഒരു സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന് ശേഷം പ്രാമുഖ്യം നല്‍കിയിരുന്നില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക വകുപ്പ് തന്നെ അതിനായി രൂപീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇതിനെ മികച്ച വകുപ്പാക്കും. നിരവധി സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയിലെത്തും, ഉള്‍പ്പാദനവും വളര്‍ച്ചയും കൂടുതലാവുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
അതേസമയം തെരുവില്‍ അലഞ്ഞ് തിരിയുന്നതും, കറവ വറ്റിയതുമായ പശുക്കളെ സംരക്ഷിക്കാന്‍ പുതകിയ പദ്ധതികള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരും. അതിന് മുമ്പ് മൃഗസംരക്ഷ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ട്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് അതുകൊണ്ട് വലിയ പ്രാധാന്യമുണ്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications