കൊല്‍ക്കത്തയില്‍ ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണു... അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സൂചന
കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയില്‍ ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണു. നഗരത്തെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് സൂചന. അതേസമയം അഞ്ചു പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒന്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം മരണ സംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ട്. നിരവധി പേര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊല്‍ക്കത്തയിലെ മജര്‍ഹത്തിലാണ് അപകടമുണ്ടായത്.

ഫ്‌ളൈ ഓവറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി വാഹനങ്ങളും കുടുങ്ങി കിടക്കുന്നുണ്ട്. ആറിലധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഫ്‌ളൈ ഓവറാണിത്. ഇവിടെ പണിപൂര്‍ത്തിയാവാത്ത നിരവധി കെട്ടിടങ്ങള്‍ ഉണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്.












Click it and Unblock the Notifications