ദില്ലി നിയമസഭയില്‍ ബ്രീട്ടീഷ് കാലത്തെ തുരങ്കം കണ്ടെത്തി: നീളുന്നത് ചെങ്കോട്ട വരെ
ദില്ലി: ദില്ലി നിയമസഭയില്‍ ബ്രിട്ടീഷ് കാലത്തെ തുരങ്കം കണ്ടെത്തി. ഈ തുരങ്കം നിയമസഭയെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്നതാണെന്നും സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടു വരുന്നതിനും കൊണ്ടുപോകുന്നതിനുമാണ് ഈ തുരങ്കും നിര്‍മ്മിച്ചതെന്നുമാണ് കരുതുന്നതെന്ന് ദില്ലി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുമായി നീങ്ങുമ്പോഴുള്ള ജനങ്ങളുടെ പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാവും ഈ രഹസ്യ തുരങ്കം ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"1993 ൽ ഞാൻ എംഎൽഎ ആയപ്പോൾ തന്നെ നിയമസഭയില്‍ നിന്നും ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെക്കുറിച്ച് കേട്ടുകേൾവി ഉണ്ടായിരുന്നു, അതിന്റെ ചരിത്രം തിരയാൻ അന്ന് ഞാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതേകുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല" - നിയമസഭാ സ്പീക്കര്‍ പറഞ്ഞു.

" എന്നാല്‍ ഇപ്പോൾ ഞങ്ങൾക്ക് തുരങ്കത്തിന്റെ കവാടം കണ്ടെത്താന്‍ സാധിച്ചു. വളരെ ചരിത്ര പ്രധാനമുള്ള ഒരു നിര്‍മ്മിതിയാണ് ഇത്. എന്നാല്‍ മെട്രോ പദ്ധതികളും മലിനജല സംവിധാനങ്ങളും കാരണം തുരങ്കത്തിന്റെ വഴികള്‍ തകർന്നതിനാൽ ഞങ്ങൾ അത് കൂടുതൽ കുഴിക്കാന്‍ തയ്യാറായില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതല്‍പ്പം കൂട്ടിപ്പോയില്ലേ: വൈറലായി ബിഗ് ബോസ് താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912 -ൽ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ ശേഷം കേന്ദ്ര നിയമസഭയായി ഉപയോഗിച്ചിരുന്നത് ഇന്നത്തെ ദില്ലി നിയമഭയായിരുന്നു. 1926 -ൽ ഇത് ഒരു കോടതിയായി മാറി. അപ്പോള്‍ ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമര സേനാനികളെ ചെങ്കോട്ടയില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുവരാനും കൊണ്ടു പോവാനും ഈ തുരങ്കം ഉപയോഗിച്ചിരിക്കാമെന്നും ദില്ലി നിയമസഭാ സ്പീക്കര്‍ പറഞ്ഞു.
ഇവിടെ ഒരു തൂക്കുമരം ഉണ്ടായിരുന്നതായി നമുക്കെല്ലാവർക്കും അറിയാമായിരുന്നു, പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല. എന്നാല്‍ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. ആ പ്രത്യേക സാഹചര്യം കൊണ്ട് തന്നെ ഞാൻ ആ മുറി പരിശോധിക്കാൻ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികളുടെ ഓര്‍മ്മ പുതുക്കുന്ന ഒരു കേന്ദ്രമാക്കി മാറ്റുന്നതിനെ കുറിച്ചും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.
രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഡൽഹി നിയമസഭയുടെ ചരിത്രം കണക്കിലെടുത്ത്, അടുത്ത സ്വാതന്ത്ര്യ ദിനത്തിലാണ് വിനോദസഞ്ചാരികൾക്കായി തൂക്കുമുറി തുറക്കാൻ ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ ഉടന്‍ തുടങ്ങും. വിനോദ സഞ്ചാരികള്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും സജ്ജീകരണങ്ങള്‍ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications