സൂപ്പര്‍ മാര്‍ക്കറ്റിലെ ട്രോളിയില്‍ ലക്ഷങ്ങളുടെ ലോട്ടറി; തുക കണ്ട് ഞെട്ടി ദമ്പതിമാര്‍

വാഷിംഗ്ടണ്‍: ലോട്ടറിയടിക്കുക എന്നത് ഭാഗ്യമാണ്. പക്ഷേ ആ ടിക്കറ്റ് എവിടെയെങ്കിലും മറന്ന് വെച്ചാല്‍ എന്ത് ചെയ്യും. ശരിക്കും ദൗര്‍ഭാഗ്യമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. അങ്ങനൊരു കാര്യം ശരിക്കും സംഭവിച്ചിരിക്കുകയാണ്. ഒരു യുവാവിന്റെ ലക്ഷങ്ങളുടെ സമ്മാനമടിച്ച ലോട്ടറി ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മറന്ന് വെച്ച് പോയിരിക്കുകയാണ്.

ഇത് ലഭിച്ചിരിക്കുന്നത് ഒരു ദമ്പതിമാര്‍ക്കാണ്. എന്നാല്‍ ഇവര്‍ ഇത് തിരിച്ചു കൊടുത്തോ? അതോ സ്വന്തമായി ആ ടിക്കറ്റെടുത്ത് സമ്മാനം വാങ്ങിയോ? രണ്ടായാലും ഇവര്‍ ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിലുപരി ലോട്ടറി മറന്നുവെച്ചയാളാണ് വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ബാരി എന്ന പേരുള്ളയാള്‍ക്കാണ് ടിക്കറ്റ് അടിച്ചിരിക്കുന്നത്. ഇയാള്‍ സമ്മാനം അടിച്ച ടിക്കറ്റ് സൂപ്പര്‍ മാര്‍ക്കറ്റിലെ ട്രോളിയില്‍ വെച്ച് മറന്നുപോയിരിക്കുകയാണ്. ഇതില്‍ വന്‍ തുക തന്നെയാണ് യുവാവിന് അടിച്ചിരിക്കുന്നത്. ഇത് പക്ഷേ തിരിച്ചറിഞ്ഞത് ഈ ടിക്കറ്റ് കണ്ടെത്തിയ വ്യക്തിയാണ്. ഇവര്‍ അത് തിരിച്ച് നല്‍കാന്‍ തയ്യാറായി നില്‍ക്കുകയാണ്. റിച്ചാര്‍ഡ് ഹാസ്ലോപ് എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെ ജേതാവിനോട് മുന്നോട്ട് വരാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹാസ്ലോപിന്റെ ഭാര്യയാണ് ഈ ടിക്കറ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്.

2

ഒരു ചെക്കും ഈ ടിക്കറ്റുകള്‍ക്കൊപ്പം ട്രോളിയിലുണ്ടായിരുന്നു. ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ടിക്കറ്റുകള്‍ ലഭിച്ചിരിക്കുന്നത്. ബാരി ലെവറ്റ് എന്നാണ് ഈ ജേതാവിന്റെ പൂര്‍ണമായ പേര്. ഒന്നിലധികം ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിച്ചാര്‍ഡ് പഞ്ഞു. അതേസമയം ബാരി ലെവറ്റ് എന്ന പേര് മനസ്സിലായത് തന്നെ ഈ കെക്കില്‍ നിന്നാണ്. ഇതില്‍ ആ പേര് എഴുതിയിട്ടുണ്ടായിരുന്നു. ഇല്ലെങ്കിലും പേരും കണ്ടെത്താന്‍ സാധിക്കില്ലായിരുന്നു. അദ്ദേഹത്തിന് ഈ ടിക്കറ്റ് കൈമാറാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും റിച്ചാര്‍ഡ് പറഞ്ഞു.

3

ആറ് ലോട്ടറി ടിക്കറ്റുകളാണ് ആ ട്രോളിയില്‍ ഉണ്ടായിരുന്നതെന്ന് റിച്ചാര്‍ഡ് പറയുന്നു. യൂറോ ലോട്ടോയും, നാഷണല്‍ ലോട്ടോയുമെല്ലാം ഉണ്ടായിരുന്നു. കസ്റ്റമര്‍ സര്‍വീസിനെ അറിയിക്കാനായിരുന്നു തീരുമാനം. ഈ കടയ്ക്ക് പുറത്ത് തന്നെ ഉണ്ടായിരുന്നു. പക്ഷേ അവിടെ ക്യൂ ഉണ്ടായിരുന്നു. അതേസമയം താന്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിട്ടും ആരും ഇത് കൈപ്പറ്റാനായി വന്നിട്ടില്ലെന്നും റിച്ചാര്‍ഡ് പറഞ്ഞു. ഇയാളുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. വലിയൊരു തുകയുടേതാണ് ഈ ചെക്ക് എന്ന് മാത്രം റിച്ചാര്‍ഡ് പറഞ്ഞു.

4

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

അതേസമയം വിന്‍സ്റ്റന്‍-സേലം നിവാസിക്ക് ബംപര്‍ ലോട്ടറിയടിച്ചതും ഇതിനിടെ വലിയ വാര്‍ത്തയായി. എന്‍സി എജുക്കേഷന്‍ ലോട്ടറിയാണ് അടിച്ചത്. 16 കോടി 55 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയത്. ഗ്ലൈനിസ് ബെല്‍ എന്ന വിന്‍സ്റ്റന്‍ സ്വദേശി അഞ്ച് ഡോളറിന്റെ സ്‌ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് എടുത്തത്. ഇവരുടെ ടോപ് പ്രൈസാണ് കിട്ടിയിരിക്കുന്നത്. റൂബി റെഡ് സെവന്‍സ് ടിക്കറ്റുകളാണ് ഗ്ലൈനിസ് വാങ്ങിയത്. വെസ്റ്റ് ക്ലെമന്‍സ് വില്ലെ റോഡിലുള്ള കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. 1,42000 ഡോളര്‍ ഇവര്‍ക്ക് നികുതി കിഴിച്ച ശേഷം ല ഭിക്കും.

5

അതുപോലെ ഫ്‌ളോറിഡ ലോട്ടറിയില്‍ മറ്റൊരു സ്ത്രീക്കും ബംപറടിച്ചിട്ടുണ്ട്. ഇവരും സ്‌ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് എടുത്തത്. കാതറീന്‍ ഫേവര്‍എന്ന 585കാരിക്ക് എട്ട് കോടിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു തുകയാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. നികുതി കിഴിച്ച് ആറ് കോടി 62 ലക്ഷം രൂപ അവര്ക്ക് ലഭിക്കും. കമ്പര്‍ലാന്‍ഡ്‌സ് ഫാമില്‍ നിന്നാണ് കാതറീന്‍ ടിക്കറ്റകള്‍ വാങ്ങിയത്. അതേസമയം ടിക്കറ്റ് വിറ്റ ഈ സ്റ്റോറിന് രണ്ടായിരം ഡോളര്‍ ബോണസ് ലഭിക്കും. സമ്മാനം അടിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ലോട്ടറികളൊന്നാണ് ഫ്‌ളോറിഡ ലോട്ടറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q