കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ ഓഫീസില്‍ വെച്ച് ഡികെ ശിവകുമാര്‍ എംഎൽഎമാരുടെ രാജിക്കത്ത് വലിച്ച് കീറിയെന്ന് യെദ്യൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ രാജികത്തുകൾ സ്പീകറുടെ വസതിയിൽ വെച്ച് ഡികെ ശിവകുമാർ വലിച്ചു കീറിയെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. രാജിവെക്കാൻ പോകുന്നവരെ തടയുന്നത് അപലപനീയമാണെന്നും ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചു.

<strong> രാജിവെച്ചത് 14 എംഎല്‍എമാര്‍? സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി, എംഎല്‍എമാര്‍ മുംബൈയിലേക്ക്</strong> രാജിവെച്ചത് 14 എംഎല്‍എമാര്‍? സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി, എംഎല്‍എമാര്‍ മുംബൈയിലേക്ക്

രാമലിംഗ റെഡ്ഢി അടക്കം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 13 കോൺഗ്രസ്-ജെഡിയു എംഎൽഎമാർ രാജിവെച്ചെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ആദ്യം 11 പേർ രാജിവെച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. രാജിവെച്ച് പത്ത് എംഎൽഎമാർ മുംബൈയിലെത്തി.

BS Yeddyurappa

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും. ഖാര്‍ഗെ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ രാജിവെക്കില്ലെന്ന് ചില വിമത എംഎല്‍എമാര്‍ ഉപാധിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെഡിഎസിനും ചേര്‍ന്നുള്ളത്. ഒരു ബിഎസ്പി അംഗത്തിന്റേയും ഒരു സ്വതന്ത്രന്റേയും പിന്തുണയും ഈ സഖ്യത്തിനുണ്ട്.

English summary
BS Yeddyurappa against DK Shivakumar for tore resignation letters in Speaker's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X