269 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ വമ്പന്‍ ആനുകൂല്യം, ഞെട്ടിച്ച് ബിഎസ്എന്‍എല്‍; പോര്‍ട്ടടിക്കേണ്ടി വരുമോ?
രാജ്യത്തെ കോര്‍പ്പറേറ്റ് ടെലികോം സേവനദാതാക്കളോട് മത്സരിക്കാന്‍ പ്രതിസന്ധികളുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ നിരവധി സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ തന്നെയാണ് ബി എസ് എന്‍ എല്‍ എപ്പോഴും. അതിനാലാണ് രാജ്യത്തെ ജനപ്രിയ ടെലികോം സേവന ദാതാവായി ബി എസ് എന്‍ എല്‍ തുടരുന്നത്. ഇപ്പോഴിതാ വീണ്ടും ടെലികോം മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് ബി എസ് എന്‍ എല്‍.
വൈവിധ്യമാര്‍ന്ന പ്രീ പെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള ബി എസ് എന്‍ എല്ലിന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് പ്ലാനാണ് അമ്പരപ്പിക്കുന്ന സവിശേഷതകളുമായി എത്തുന്നത്. നിലവില്‍ ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ സൗജന്യ കോളിംഗ്, ഡാറ്റ, എസ് എം എസ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

ഇതിനൊപ്പം കൂടുതല്‍ സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് ബി എസ് എന്‍ എല്‍. വിപണിയിലെ തങ്ങളുടെ എതിരാളികളായ ജിയോ, എയര്‍ടെല്‍, വിഐ എന്നിവയ്‌ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി എസ് എന്‍ എല്ലിനെ സഹായിക്കുന്നത് ഇത്തരത്തിലുള്ള ജനപ്രിയ പ്ലാനുകള്‍ തന്നെയാണ്. ഇപ്പോഴിതാ എതിരാളികളെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള പ്ലാനാണ് ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
269 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ബി എസ് എന്‍ എല്‍. ബി എസ് എന്‍ എല്‍ 269 രൂപ പ്രീപെയ്ഡ് പായ്ക്ക് ഉപഭോക്താക്കള്‍ക്ക് ലോക്കല്‍, എസ് ടി ഡി, നാഷണല്‍ റോമിംഗ് എന്നിവയുള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനൊപ്പം പ്രതിദിനം 2 ജിബിയും അതിന് ശേഷം 40 കെ ബി പി എസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
കൂടാതെ പ്രതിദിനം 100 എസ് എം എസും നാഷണല്‍ റോമിംഗുമുണ്ടായിരിക്കും. 28 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിന് ഉള്ളത്. എന്നാല്‍ ഡാറ്റ, വോയ്‌സ്, എസ് എം എസ് ആനുകൂല്യങ്ങള്‍ക്ക് പുറമേ, ബി എസ് എന്‍ എല്‍ 269 പായ്ക്കിലൂടെ എന്റര്‍ടെയ്ന്‍മെന്റും ഗെയിമിംഗും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇറോസ് നൗ, ലിസ്റ്റന്‍ പോഡ്കാസ്റ്റ് സെര്‍വീസ്, ലോക്ധുന്‍ കണ്ടന്റ്, സിങ്ങ് മ്യൂസിക് എന്നിവയാണ് എന്റര്‍ടെയ്ന്‍മെന്റായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
ഗെയിമിംഗില്‍ ഹാര്‍ഡി ഗെയിമുകള്‍, ചലഞ്ചസ് അരീന മൊബൈല്‍ ഗെയിമിംഗ്, ആസ്‌ട്രോസെല്‍, ഗെയിംഓണ്‍, ഗെയിംയം എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഹലോട്യൂണുകളായി സജ്ജീകരിക്കാനും കഴിയും. ഈ പ്ലാന്‍ മിക്ക ടെലികോം സര്‍ക്കിളുകളിലും ലഭ്യമാണ്. എന്നിരുന്നാലും, എല്ലാ സര്‍ക്കിളുകളിലും ലഭ്യമായേക്കില്ല. ഇത് ബി എസ് എന്‍ എല്‍ ആപ്പിലോ വെബ്സൈറ്റിലോ പരിശോധിക്കാം.












Click it and Unblock the Notifications