ഒറ്റ സീറ്റില്ലെങ്കിലും ഉത്തരാഖണ്ഡില്‍ ബിഎസ്പിയെ പേടിക്കണം, 2007 ആവര്‍ത്തിച്ചാല്‍ കിംഗ് മേക്കര്‍

ദില്ലി: ഉത്തരാഖണ്ഡില്‍ മൂന്നാം കക്ഷിയുടെ അസാന്നിധ്യം നിലവിലുണ്ട്. എന്നാല്‍ അത് തിരുത്തി കൊണ്ടിരിക്കുകയാണ് മായാവതിയുടെ ബിഎസ്പി. നിലവില്‍ സീറ്റുകളൊന്നുമില്ല സംസ്ഥാനത്ത് ബിഎസ്പിക്ക്. ഇത്തവണ പക്ഷേ ബിജെപിയും കോണ്‍ഗ്രസും അത്ര ജനപ്രിയമല്ലാതിരിക്കുന്ന സാഹചര്യത്തില്‍ ബിഎസ്പിക്ക് വലിയ സാധ്യതയാണ് ഉള്ളത്.

ഉത്തരാഖണ്ഡിലെ വലിയ ദളിത് വിഭാഗത്തില്‍ ബിഎസ്പിക്ക് കാര്യമായ സ്വാധീനവുമുണ്ട്. ഇത് മുതലെടുത്ത് ത്രികോണ പോരാട്ടമാക്കി മാറ്റാനാണ് മായാവതിയുടെ ശ്രമം. യുപിയില്‍ സജീവമല്ലെങ്കിലും ഉത്തരാഖണ്ഡില്‍ സ്‌പോയിലറാവാനാണ് ബിഎസ്പിക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

1

മായാവതി ഉത്തരാഖണ്ഡില്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. അവരുടെ പ്രചാരണത്തിനായി ആളുകള്‍ എത്തുന്നുണ്ട് എന്നത് കോണ്‍ഗ്രസിനെയാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസും ബിഎസ്പിയും ഒരേ വോട്ടുബാങ്കിനെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. അവസാന ലാപ്പില്‍ മായാവതി ദളിത് കോട്ടകളെ ഇറക്കി മറിക്കുകയാണ്. പ്രധാനമായും ഹരിദ്വാര്‍, റൂര്‍ക്കെ, കുമയൂണിലെ തെരായ് മണ്ഡലങ്ങളെയാണ് മായാവതി ബിഎസ്പിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരീഷ് റാവത്തുമായി നേരിട്ട് പോരാടാന്‍ തന്നെയാണ് ബിഎസ്പി തീരുമാനിച്ചിരിക്കുന്നത്. ഹരിദ്വാറും കുമയൂണും റാവത്തിന്റെ ശക്തികേന്ദ്രങ്ങളായിട്ടാണ് അറിയപ്പെടുന്നത്.

2

ഹരിദ്വാറിലും കുമയൂണിലുമാണ് ഏറ്റവും കൂടുതല്‍ ദളിതുകളുള്ളത്. ഏറ്റവും അമ്പരപ്പിച്ച നീക്കം പഴയ നേതാക്കളെ തന്നെ ഈ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ്. ഇത്തവണ ഉത്തരാഖണ്ഡില്‍ കിംഗ് മേക്കറാവുമെന്നാണ് ബിഎസ്പി പറയുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിനും ബിജെപിയും ബിഎസ്പിയുടെ സഹായം ആവശ്യമായി വരും. വോട്ടുശതമാനത്തില്‍ കുറവ് വന്നാല്‍ പോലും ബിഎസ്പിയുടെ സാന്നിധ്യം കോണ്‍ഗ്രസിനാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുക. ചരണ്‍ജിത്ത് സിംഗ് ചന്നിയെ അടക്കം രംഗത്തിറക്കി ദളിത് വോട്ടുകള്‍ നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ പൊളിക്കാന്‍ ബിഎസ്പിക്ക് സാധിക്കുമെന്ന് നേതാക്കള്‍ ഭയപ്പെടുന്നുണ്ട്.

3

പുതിയൊരു രാഷ്ട്രീയ സാഹചര്യവും ബിഎസ്പി രംഗത്തിറങ്ങിയതോടെ മുന്നിലുണ്ട്. ബിജെപി ഹിന്ദു-മുസ്ലീം കാര്‍ഡിറക്കിയാണ് ഉത്തരാഖണ്ഡില്‍ ഇത്തവണ പ്രചാരണം കൊഴുപ്പിക്കുന്നത്. ബിഎസ്പി കൂടി രംഗത്ത് വന്നതോടെ ദളിത്-മുസ്ലീം വോട്ടുകള്‍ ഇത്തവണ വമ്പന്‍ പ്രകടനം കാഴ്ച്ചവെക്കുമെന്ന് പറയാനാവില്ല. പലയിടത്തായി വോട്ടുകള്‍ ചിതറി പോകാനുള്ള സാധ്യത ശക്തമാണ്. എന്നാല്‍ ബിഎസ്പിക്കും ആശങ്കപ്പെടാനുള്ളത് ഉണ്ട്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിഎസ്പിയുടെ വോട്ടുശതമാനം കുറഞ്ഞ് വരികയാണ്. സംസ്ഥാന ജനസംഖ്യയുടെ 19 ശതമാനത്തോളം ദളിതരുണ്ടായിട്ടും ബിഎസ്പിക്ക് അതിന്റെ പൂര്‍ണ നേട്ടം ലഭിച്ചിട്ടില്ല. ബിഎസ്പി നോട്ടമിടുന്ന മണ്ഡലങ്ങളിലെല്ലാം 22 ശതമാനത്തില്‍ കൂടുതല്‍ ദളിത് വോട്ടര്‍മാരുണ്ട്.

4

ഹരിദ്വാര്‍ മേഖലയില്‍ ദളിത്-മുസ്ലീം വോട്ടര്‍മാര്‍ 55 ശതമാനത്തോളമുണ്ട്. എന്നാല്‍ ഇവര്‍ പൂര്‍ണമായി ബിഎസ്പിയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അങ്ങനെയാണ് വ്യക്തമാകുന്നത്. 2002ലാണ് ബിഎസ്പി ആദ്യമായി ഉത്തരാഖണ്ഡില്‍ മത്സരിക്കുന്നത്. യുപിയില്‍ നിന്നാണ് ഈ സംസ്ഥാന രൂപീകരിക്കപ്പെട്ടത്. അന്ന് പതിനൊന്ന് ശതമാനം വോട്ടുണ്ടായിരുന്നു ബിഎസ്പിക്ക്. മായാവതി പോപ്പുലര്‍ നേതാവായിരുന്നു ആ സമയം. 2002 മുതല്‍ 2012 വരെയുള്ള പത്ത് വര്‍ഷം ബിഎസ്പിയുടെ വോട്ടുശതമാനത്തില്‍ യാതൊരു ഇടിവുണ്ടായിരുന്നില്ല. അത് മായാവതിയുടെ പ്രതാപകാലമായിരുന്നു. എന്നാല്‍ 2017ല്‍ 7.4 ശതമാനമായി വോട്ട് കുറയുകയും ചെയ്തു. ഇത് മായാവതിയുടെ രാഷ്ട്രീയ സാന്നിധ്യവും പാര്‍ട്ടിയുടെ സംഘടനാ അടിത്തറയും തകര്‍ന്നത് കൊണ്ടായിരുന്നു.

5

സീറ്റുകളുടെ കാര്യത്തില്‍ ബിഎസ്പി താഴോട്ട് പോകാന്‍ തുടങ്ങിയിരുന്നു. 2002ല്‍ ഏഴ് സീറ്റ് ബിഎസ്പിക്ക് കിട്ടിയിരുന്നു. 2007ല്‍ അത് എട്ട് സീറ്റായി ഉയര്‍ന്നു. 2012 ബിഎസ്പിയുടെ വോട്ട് ശതമാനം 12.19 ആയി ഉയര്‍ന്നു. എന്നാല്‍ സീറ്റുകള്‍ താഴോട്ട് പോയി. മൂന്ന് സീറ്റാണ് ആകെ ബിഎസ്പി നേടിയത്. എന്നാല്‍ 2017ല്‍ വന്‍ ദുരന്തമായിരുന്നു മായാവതിയെ കാത്തിരുന്നത്. ഒറ്റ സീറ്റ് പോലും ബിഎസ്പിക്ക് കിട്ടിയില്ല. വോട്ടുശതമാനവും താഴെ പോയി. ബിജെപി തരംഗം ആഞ്ഞടിച്ചിരുന്നു എന്ന് വേണമെങ്കില്‍ മായാവതിക്ക് ന്യായം പറയാം. എന്നാല്‍ 69 സീറ്റില്‍ മത്സരിച്ചിട്ട് ഒരു സീറ്റ് പോലും കിട്ടാതിരുന്നത് വലിയ വീഴ്ച്ച തന്നെയാണ്. ഇത്തവണ തിരഞ്ഞെടുപ്പ് രംഗം ആര്‍ക്കും ആധിപത്യമുള്ളതല്ല. അതാണ് ബിഎസ്പിക്ക് പ്രതീക്ഷ വെക്കാന്‍ കാരണം.

6

ബിഎസ്പി പഴയ നേതാക്കളെയെല്ലാം പൊടി തട്ടിയെടുത്തിരിക്കുകയാണ്. ഹരിദ്വാര്‍-റൂര്‍ക്കെ, ഉദ്ധം സിംഗ് നഗര്‍ എന്നിവിടങ്ങളിലായിട്ടുള്ള 23 സീറ്റുകളിലാണ് മായാവതി നോട്ടമിട്ടിരിക്കുന്നത്. 2017 ബിഎസ്പി ജയിക്കാതിരുന്നതിന് പ്രധാന കാരണം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ക്കൊന്നും സീറ്റില്ലാതിരുന്നതാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കാതിരുന്നത്. ജയസാധ്യതയുള്ള എല്ലാ സീറ്റിലും ഇത്തവണ ബിഎസ്പിയുടെ സീനിയര്‍ നേതാക്കള്‍ മത്സരിക്കുന്നത്. ലക്‌സറില്‍ നിന്ന് മുഹമ്മദ് ഷഹസാദും മംഗളോരില്‍ നിന്ന് സര്‍വത് കരീം അന്‍സാരിയും മത്സരിക്കുന്നുണ്ട്. ഇരുവരും മുന്‍ എംഎല്‍എമാരാണ്. ഇവര്‍ക്ക് 2017ല്‍ സീറ്റ് നല്‍കിയിരുന്നില്ല.

7

മുന്‍ ബിഎസ്പി എംഎല്‍എയും മന്ത്രിയുമായ സുരേന്ദ്ര രാകേഷിന്റെ സഹോദരന്‍ സുബോധ് രാകേഷും ഇത്തവണ മത്സരിക്കുന്നുണ്ട്. സ്വന്തം ചേട്ടന്റെ ഭാര്യ മമത രാകേഷിനെതിരെയാണ് സുബോധിന്റെ മത്സരം. മമത കോണ്‍ഗ്രസിനൊപ്പമാണ്. സുേന്ദ്ര രാകേഷിന്റെ വിയോഗത്തിന് ശേഷമാണ് മമത കോണ്‍ഗ്രസിലെത്തിയത്. ഭഗവാന്‍പൂരില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയാണ് അവര്‍. സുബോധ് 2016ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരിച്ച് ബിഎസ്പിയില്‍ തിരിച്ചെത്തുകയായിരുന്നു. മുന്‍ എംഎല്‍എ ഹരിദാസിന്റെ മകന്‍ ആദിത്യ ബ്രജ്വാളിനും മായാവതി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഒപ്പം വെറ്ററന്‍ നേതാവ് ഓംപാല്‍ സിംഗ് റാണിപൂരില്‍നിന്നും മത്സരിക്കുന്നുണ്ട്. 2017ല്‍ ഹരിദാസിന് ബിഎസ്പി ടിക്കറ്റ് നിഷേധിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനായിരുന്നു നടപടി.

8

സീതാര്‍ഗഞ്ചില്‍ നിന്ന് നാരായണ്‍ പാല്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ഇവിടെ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയുടെ സൗരഭ് ബഹുഗുണയും കോണ്‍ഗ്രസിന്റെ നവതേജ് പാല്‍ സിംഗ് ശക്തരായ സ്ഥാനാര്‍ത്ഥികളാണ്. 23 സീറ്റുകളില്‍ ബിഎസ്പി എത്ര വോട്ട് പിടിച്ചാലും അത് കോണ്‍ഗ്രസിനെ കാര്യമായി തന്നെ ബാധിക്കും. കാരണം ജയസാധ്യത കൂടുതലുള്ളത് അവര്‍ക്കാണ്. മായാവതിയുടെ റാലിയിലാണ് ഇത്തവണ ബിഎസ്പി കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. മായാവതിയുടെ വരവോടെ ജാതിസമവാക്യം മാറുമെന്ന് ബിഎസ്പി പറയുന്നു. ഭഗവാന്‍പൂര്‍, ജബ്രദ, മംഗലോര്‍, ലക്‌സര്‍, ജവല്‍പൂര്‍, പിരാന്‍ കാളിയാര്‍. എന്നിവയാണ് ബിഎസ്പി ഉറപ്പായും വിജയിക്കുമെന്ന് പറയുന്നത്. ഇത് കോണ്‍ഗ്രസും ബിജെപിയും ജയിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളാണ്. ഹരിദ്വാറിലും തെരായിലുമായി ഇരുപാര്‍ട്ടികളുടെയും കണക്ക് കൂട്ടലുകള്‍ തെറ്റുമെന്നാണ് മായാവതിയും പറയുന്നത്.6

ബിഎസ്പി പഴയ നേതാക്കളെയെല്ലാം പൊടി തട്ടിയെടുത്തിരിക്കുകയാണ്. ഹരിദ്വാര്‍-റൂര്‍ക്കെ, ഉദ്ധം സിംഗ് നഗര്‍ എന്നിവിടങ്ങളിലായിട്ടുള്ള 23 സീറ്റുകളിലാണ് മായാവതി നോട്ടമിട്ടിരിക്കുന്നത്. 2017 ബിഎസ്പി ജയിക്കാതിരുന്നതിന് പ്രധാന കാരണം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ക്കൊന്നും സീറ്റില്ലാതിരുന്നതാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കാതിരുന്നത്. ജയസാധ്യതയുള്ള എല്ലാ സീറ്റിലും ഇത്തവണ ബിഎസ്പിയുടെ സീനിയര്‍ നേതാക്കള്‍ മത്സരിക്കുന്നത്. ലക്‌സറില്‍ നിന്ന് മുഹമ്മദ് ഷഹസാദും മംഗളോരില്‍ നിന്ന് സര്‍വത് കരീം അന്‍സാരിയും മത്സരിക്കുന്നുണ്ട്. ഇരുവരും മുന്‍ എംഎല്‍എമാരാണ്. ഇവര്‍ക്ക് 2017ല്‍ സീറ്റ് നല്‍കിയിരുന്നില്ല.

7

മുന്‍ ബിഎസ്പി എംഎല്‍എയും മന്ത്രിയുമായ സുരേന്ദ്ര രാകേഷിന്റെ സഹോദരന്‍ സുബോധ് രാകേഷും ഇത്തവണ മത്സരിക്കുന്നുണ്ട്. സ്വന്തം ചേട്ടന്റെ ഭാര്യ മമത രാകേഷിനെതിരെയാണ് സുബോധിന്റെ മത്സരം. മമത കോണ്‍ഗ്രസിനൊപ്പമാണ്. സുേന്ദ്ര രാകേഷിന്റെ വിയോഗത്തിന് ശേഷമാണ് മമത കോണ്‍ഗ്രസിലെത്തിയത്. ഭഗവാന്‍പൂരില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയാണ് അവര്‍. സുബോധ് 2016ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരിച്ച് ബിഎസ്പിയില്‍ തിരിച്ചെത്തുകയായിരുന്നു. മുന്‍ എംഎല്‍എ ഹരിദാസിന്റെ മകന്‍ ആദിത്യ ബ്രജ്വാളിനും മായാവതി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഒപ്പം വെറ്ററന്‍ നേതാവ് ഓംപാല്‍ സിംഗ് റാണിപൂരില്‍നിന്നും മത്സരിക്കുന്നുണ്ട്. 2017ല്‍ ഹരിദാസിന് ബിഎസ്പി ടിക്കറ്റ് നിഷേധിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനായിരുന്നു നടപടി.

8

സീതാര്‍ഗഞ്ചില്‍ നിന്ന് നാരായണ്‍ പാല്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ഇവിടെ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയുടെ സൗരഭ് ബഹുഗുണയും കോണ്‍ഗ്രസിന്റെ നവതേജ് പാല്‍ സിംഗ് ശക്തരായ സ്ഥാനാര്‍ത്ഥികളാണ്. 23 സീറ്റുകളില്‍ ബിഎസ്പി എത്ര വോട്ട് പിടിച്ചാലും അത് കോണ്‍ഗ്രസിനെ കാര്യമായി തന്നെ ബാധിക്കും. കാരണം ജയസാധ്യത കൂടുതലുള്ളത് അവര്‍ക്കാണ്. മായാവതിയുടെ റാലിയിലാണ് ഇത്തവണ ബിഎസ്പി കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. മായാവതിയുടെ വരവോടെ ജാതിസമവാക്യം മാറുമെന്ന് ബിഎസ്പി പറയുന്നു. ഭഗവാന്‍പൂര്‍, ജബ്രദ, മംഗലോര്‍, ലക്‌സര്‍, ജവല്‍പൂര്‍, പിരാന്‍ കാളിയാര്‍. എന്നിവയാണ് ബിഎസ്പി ഉറപ്പായും വിജയിക്കുമെന്ന് പറയുന്നത്. ഇത് കോണ്‍ഗ്രസും ബിജെപിയും ജയിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളാണ്. ഹരിദ്വാറിലും തെരായിലുമായി ഇരുപാര്‍ട്ടികളുടെയും കണക്ക് കൂട്ടലുകള്‍ തെറ്റുമെന്നാണ് മായാവതിയും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q