കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടക്കാല സാമ്പത്തിക നയ രൂപീകരണത്തിന്റെ ആവശ്യകതകളെ എടുത്തു കാട്ടി എക്കണോമിക്ക് സർവ്വെ; സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍... സർവ്വെയിലെ പ്രധാന പോയിന്റുകൾ ഇവയൊക്കെ...

  • By Desk
Google Oneindia Malayalam News

ഇടക്കാല സാമ്പത്തിക നയ രൂപീകരണത്തിന്റെ ആവശ്യകതകളെ എടുത്തു കാട്ടുന്നതായിരുന്നു 2017- 18 ലെ എക്കണോമിക്ക് സര്‍വ്വേ. അക്കാലത്ത് അരവിന്ദ് സുബ്രഹ്മ്ണ്യന്‍ ആയിരുന്നു മുഖ്യ സാമ്പത്തിക ഇപദേഷ്ടാവ്. എക്കണോമിക്ക് സര്‍വ്വേകളുടെ ചുമതല മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനാണ്.

<strong>രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയും രാജിവെച്ചു; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി</strong>രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയും രാജിവെച്ചു; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി

സര്‍ക്കാര്‍ മുന്നോട്ടു വെച്ച മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുടെ കണക്ക് എടുത്തു മാറ്റി എന്നതിനാല്‍ അദ്ധേഹം അസ്വീകാര്യനായ വ്യക്തി ആയി പരിഗണിക്കപ്പെട്ടു. നിരവധി ഉള്‍ക്കാഴ്ചകള്‍ കാണാനാവും സുബ്രഹ്മണ്യം മുന്നോട്ടു വെക്കുന്ന സാമ്പത്തിക സര്‍വ്വേയില്‍. പലതും, ഇടക്കാല സാമ്പത്തിക നയം രൂപികരിക്കാന്‍ ഉതകുന്നവയാണ്. അവയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇനി പറയുന്നു.

നിക്ഷേപത്തിലെ ഇടിവ് നികത്തുക എളുപ്പമല്ല

നിക്ഷേപത്തിലെ ഇടിവ് നികത്തുക എളുപ്പമല്ല

നിക്ഷേപ മാന്ദ്യം എങ്ങനെ ക്രീയാത്മകമായി പരുവപ്പെടുത്തിയെടുക്കാം എന്നതിലാണ് ആദ്യത്തെ നിര്‍ദ്ദേശ്യം. 8 മുതല്‍ 10 വരെ നിരക്കിലുളള വളര്‍ച്ച ഇതിലൂടെ ലക്ഷ്യം വെക്കാനാവും എന്നാണ് സുബ്രഹ്മണ്യം പറയുന്നത്. മറ്റു രാജ്യങ്ങളിലെ സമാനമായ അവസ്ഥ ഇക്കാര്യത്തില്‍ കണക്കിലെടുക്കാം എന്നും പറയുന്നു. കുറച്ചു ബുദ്ധിമുട്ടുളള കാര്യമാണിത്. കാരണം, നിക്ഷേപത്തിലെ ഇടിവ് നികത്തുക എളുപ്പമല്ല. നിക്ഷേപ മന്ദ്യത്തില്‍ നിന്നും അതിജീവിക്കാനുളള സ്വഭാവിക വീണ്ടെടുക്കലിനുളള മാര്‍ഗ്ഗങ്ങളില്ല എന്നതാണ് പ്രധാന പ്രശനം. ചില രാജ്യങ്ങളില്‍ ശക്തമായി തിരിച്ചു കയറാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതും വസ്തുതയാണ്. നിര്‍ദ്ദേശങ്ങളും, നയങ്ങളും, പ്രവര്‍ത്തിയും ഇക്കാര്യത്തില്‍ അത്യാവശ്യം.

സ്റ്റോക്ക് മാര്‍ക്കറ്റ്

സ്റ്റോക്ക് മാര്‍ക്കറ്റ്

നിക്ഷേപകര്‍ തങ്ങശുടെ പോര്‍ട്ടാ ഫോളിയോകള്‍ ഓഹരികളിലേക്ക് മാറ്റി നിക്ഷേപിച്ചു. മ്യൂച്ചല്‍ ഫണ്ടികളിലേക്കുളള ഒഴുക്ക് 2016-17 ല്‍ മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചിരട്ടി ആയി. ഇതോടെ ഇക്വിറ്റി റിസ്‌ക്ക് പ്രിമിയം കുറഞ്ഞു. മറ്റ് ആസ്തികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഓഹരികളില്‍ ആവശ്യമായ അധിക വരുമാനത്തെയാണ് ഇ. ആര്‍. എഫ് എന്നതിലൂടെ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഓഹരി മാറ്റി നിക്ഷേപിക്കുന്നതിലൂടെ ഇ. ആര്‍. പി സ്ഥിരമായി കുറയാനുളള സാധ്യതയും കാണുന്നു. 1990 ല്‍ സമാന സ്ഥിതി അമേരിക്കയില്‍ ഉണ്ടായിരുന്നു. ഇ. ആര്‍. പി കുത്തനെ ഇടിഞ്ഞതിനു ശേഷം ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. എന്നാല്‍ പിന്നീട് ഇ. ആര്‍. പി മെച്ചപ്പെട്ടങ്കിലും പഴയ സാമ്പത്തിക സ്ഥിയിലേക്ക് തിരിച്ചെത്താനായില്ല. ഇ. ആര്‍. പി എന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ പോലും ഇപ്പോഴുളള ഓഹരി വിപണിയുടെ സ്ഥിരത നിലനിര്‍ത്താനായി ഭാവിയില്‍ നല്ല പ്രകടനം കാഴ്ച വെക്കേണ്ടതായിട്ടുണ്ട്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍

ധനസ്ഥിതിയിലുളള പ്രശ്‌നങ്ങളെ മറികടക്കാന്‍ കാലങ്ങളായി തുടരുന്ന ബാധ്യതകളെ പരിഹരിക്കേണ്ടയാണ്. സംസ്ഥാനത്തിന്റെ ചുമതലയിലുളള വൈദ്യുതി കമ്പിനികള്‍ വരുത്തി വെക്കുന്ന വെക്കുന്ന കടങ്ങള്‍ മുന്‍നിര്‍ത്തി പരിഹാരം കണുന്നതിനൊപ്പം പൊതു മേഖലാ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനും ചിന്തിക്കാവുന്ന കാര്യമാണ്. പുരോഗതിക്കും കടം കുറക്കാനും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപകരിക്കും. അനിശ്ചിതമായി നീണ്ടു പോകുന്ന പരിഹാരം കണ്ടെത്താത്ത ബാധ്യതകള്‍ 2000- 01 മുതല്‍ വന്‍ ബാധ്യയാണ് ഉണ്ടാക്കുന്നത്. അതിലൂടെ മൊത്തം ആഭ്യന്ത ഉല്‍പ്പാദനത്തിന്റെ 5% വരെ സര്‍ക്കാര്‍ കടത്തിലേക്ക് പോകുന്നു എന്നതാണ് ദുരവസ്ഥ.

കൃഷി

കൃഷി

കാലാവസ്ഥാ വ്യതിയാനം മൊത്തം ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കി. വരുമാനത്തിലും ഇത് ഇടിവുണ്ടാക്കി.

പാവപ്പെട്ടവരുടെ ജീവിത സാഹചര്യം ഉയര്‍ത്തുക

പാവപ്പെട്ടവരുടെ ജീവിത സാഹചര്യം ഉയര്‍ത്തുക

പദ്ധതി, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ലഭ്യമാകുന്നോ? ലഭ്യമാക്കുന്നുണ്ടോ? എന്നത് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. പ്രഥമിക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന മുറികള്‍ കക്കൂസിനായി തന്നെ ഉപയോഗിക്കുന്നോ എന്നതു പോലെ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നോ എന്നതു പോലെ ഗ്യാസ്, വൈദ്യുതികരണം എന്നിവയുടെ ശരിയായ രീതിയില്‍ ഉപഭോക്താക്കളില്‍ എത്തിക്കപ്പെടുന്നുണ്ടോ എന്നതും നോക്കേണ്ടതാണ്.

ലിംഗ നീതി

ലിംഗ നീതി

തൊഴില്‍ പങ്കാളിത്തത്തില്‍ 50% കുറവാണ് പുരുഷന്‍മാരെക്കാള്‍ സ്ത്രീകളുടേത്. സാമ്പത്തിക ഇടപെടലുകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. സമ്പദ് വ്യവസ്ഥയെ ഇത് മോശമായി ബാധിക്കും. കുറഞ്ഞ വേതനമാണ് സ്ത്രീകള്‍ക്ക് കിട്ടുന്നത്. വലിയ ലിംഗഭേദമാണ് തൊഴിലിടങ്ങളില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലുളളത്.

അഴിമതിയും, കുത്തഴിഞ്ഞ ഭരണ സംവിധാനവും

അഴിമതിയും, കുത്തഴിഞ്ഞ ഭരണ സംവിധാനവും

സ്‌റ്റോക്ക് പ്രശ്‌നത്തെ അപേക്ഷിച്ച് ഫ്‌ളോ പ്രശ്‌നം കൂടുതല്‍ ശ്രദ്ധകൊടുക്കണം. വാടകയ്ക്ക് കൊടുക്കല്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണിത്. നിരോധനം, അളവ് നിയന്ത്രണങ്ങള്‍, സ്‌റ്റോക്ക് പരിധികള്‍, ഫ്യൂച്ചേഴ്‌സ് വിപണി ഉള്‍പ്പെടെയുളളവ അടക്കണം. കടുത്ത നടപടികളെക്കാള്‍ നയപരമായ രീതിയിലൂടെ കാര്യങ്ങള്‍ പരിശോധിക്കണം.

ഗവേഷണം, വികസനം

ഗവേഷണം, വികസനം

മിക്ക ഏഷ്യന്‍ രാജ്യങ്ങളും ജി. ഡി. പി യുടെ ഭാഗമായാണ് ഗവേഷണത്തെയും വികസനത്തെയും കണക്കാക്കുന്നത്. ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ചയില്‍ ഗവേഷണവും വികസനവും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഇന്ത്യയില്‍ പ്രതിശീര്‍ഷ ജി. ഡി. പി കൂടുമ്പോഴും, 2015 ല്‍ ഗവേഷണത്തിനും വികസനത്തിനും മാറ്റി വെച്ച തൂക കുറയുകയാണ് ഉണ്ടായത്.

സമയത്തുളള നീതി

സമയത്തുളള നീതി

സമയത്ത് ലഭിക്കാത്ത നീതി, നീതി നിഷേധമാണ്. കാലതാമസം, ബ്ലാക്ക് ലോഗുകള്‍, ബിസനസ് എളുപ്പമാക്കാനായി നിയമ നടപടികള്‍ എളുപ്പത്തിലാക്കുക, തര്‍ക്ക പരിഹാരത്തി്‌ലെയും കരാര്‍ നടപ്പാക്കലിലെയും തടസം, തുടങ്ങി നിയന്ത്രിക്കേണ്ടതും പരിഹരിക്കേണ്ടതുമായ കാര്യങ്ങള്‍ ചെയ്യുക.

സുസ്ഥിര വികസനത്തിനുളള രണ്ട് എന്‍ജിനുകള്‍

സുസ്ഥിര വികസനത്തിനുളള രണ്ട് എന്‍ജിനുകള്‍

സ്വകാര്യ നിക്ഷേപവും, കയറ്റുമതിയും കേന്ദ്രീകരിച്ചുളള സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കണം.

English summary
Budget 2019: Ten important ponts from the last Economic Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X