ആദായ നികുതി ഇളവുകള്‍ വരുമോ? ബജറ്റില്‍ വന്‍ പ്രതീക്ഷ, സാധാരണക്കാരന് പ്രതീക്ഷ വെക്കാനാവുമോ?
ദില്ലി: കേന്ദ്ര ബജറ്റിന് ഇനി ഒരു ദിവസം മാത്രമാണ് ഉള്ളത്. എന്നാല്‍ എന്താണ് സാധാരണക്കാരന് ഈ ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. പ്രധാനമായും നികുതിയിളവുകള്‍ ഒരുപാട് പ്രതീക്ഷിക്കാമെന്നാണ് സൂചന. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ പ്രതീക്ഷിക്കുന്നവരുമുണ്ട്. ഇതാണ് സാധാരണക്കാരന് ഏറ്റവും ആവശ്യം. ആദായനികുതി സ്ലാബ് ഇനിയും ഉയര്‍ത്തുന്ന കാര്യം പരിഗണനയ്ക്ക് വന്നേക്കും. ഏറ്റവും താഴെയുള്ള സ്ലാബില്‍ അവസാനമായി ഇളവ് വന്നത് 2017-18 കാലയളവിലാണ്. അതുകൊണ്ട് ഇത്തവണ അത് പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് മധ്യവര്‍ഗത്തില്‍ ആദായനികുതി കൊണ്ടുണ്ടാകുന്ന അധിക ഭാരം കുറയ്ക്കാനും ബേസിക് സ്ലാബിലെ മാറ്റം കൊണ്ട് സാധിക്കും.

ക്രിപ്‌റ്റോ കറന്‍സി ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനുള്ള നികുതി എന്തായിരിക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടാവാനാണ് സാധ്യത. എന്താണ് ക്രിപ്‌റ്റോ നയം, നികുതി, എത്രയാണ് നികുതി നിരക്കുകള്‍, ക്രിപ്‌റ്റോ വാങ്ങുന്നതിന്റെ വില്‍പ്പന നടത്തുന്നതിന്റെയും ജിഎസ്ടി നിരക്കുക ല്‍ എന്നിവയെല്ലാം ഇതുവരെ ധാരണയില്ലാത്തതാണ്. ഇതില്‍ പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവേണ്ടതുണ്ട്. വ്യക്തികള്‍ക്കുള്ള ആദായ നികുതിയില്‍ ഇത്തവണ കുറവ് വരാന്‍ സാധ്യത ശക്തമാണ്. രണ്ട് നികുതി സമ്പ്രദായങ്ങള്‍ സാധാരണക്കാരനെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നത്.
15 ലക്ഷത്തില്‍ നിന്ന് ഇരുപത് ലക്ഷ്ഷമാക്കി ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ധിപ്പിച്ചേക്കും. മറ്റ് ഇളവുകളും ഇതില്‍ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സാലറി വിഭാഗങ്ങള്‍ക്കായി യാതൊരു ഇളവുകളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല. നികുതി മുക്ത വര്‍ക്ക് ഫ്രം ഹോം അലവന്‍സുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര ശ്രമിച്ചേക്കും. പ്രത്യേകിച്ച് അടിസ്ഥാന വര്‍ഗങ്ങള്‍ക്കായി. ഇതിലൂടെ രാജ്യത്ത് ഡിമാന്‍ഡ് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കും. കൂടുതല്‍ ചെലവിടലും സാധ്യമാകും. പ്രത്യക്ഷ നികുതി വന്‍ തോതിലായത് കൊണ്ട് വന്‍ പ്രതിസന്ധി ഈ വിഭാഗം നേരിടുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. നിലവില്‍ ഇത് 50000 ആണ്. ഇത് വിലക്കയറ്റത്തിന് അ നുസരിച്ച് എല്ലാവര്‍ഷവും തീരുമാനിക്കും.
80സി, 80ഡി വിഭാഗത്തിലുള്ള ഇളവുകളും ഇത്തവണ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇതിലൂടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. പ്രത്യേക കൊവിഡുമായി ബന്ധപ്പെട്ട ചെലവുകളിലും ഇളവുകള്‍ വരാം. ബാധിക്കപ്പെട്ട രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായിരിക്കും ഇളവുകള്‍ ലഭിക്കുക. അതേസമയം നികുതി അപേക്ഷകള്‍ നല്‍കുമ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ വരുന്നത് നിരന്തരം സംഭവിക്കുന്നതാണ്. പല വിവരങ്ങളും ഓണ്‍ലൈന്‍ വഴി നല്‍കാറുണ്ട്. ഇത്തരം ഫോമുകള്‍ കൂടുതല്‍ ലഘൂകരിക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇത്തരം വിവരങ്ങള്‍ നല്‍കുന്നത് ഓപ്ഷനലായി മാറ്റണമെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications