ഇന്ത്യ സാക്ഷ്യം വഹിച്ചത് 92 ഓളം ബജറ്റുകൾക്ക്... 10 തവണ മൊറാർജി ദേശായിയുടെ അവതരണം... ബജറ്റുകൾ ഇങ്ങനെ
ഇന്ത്യ സാക്ഷ്യം വഹിച്ചത് 92 ഓളം ബജറ്റുകൾക്ക്... 10 തവണ മൊറാർജി ദേശായിയുടെ അവതരണം... ബജറ്റുകൾ ഇങ്ങനെ
ഡൽഹി: 75 -മത്തെ പൂർണ്ണ ബജറ്റിനാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിച്ചത്. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിലാണ് രാജ്യത്തിന്റെ ബജറ്റ് അവതരണം എന്ന മറ്റൊരു പ്രത്യേകത കൂടി ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരണത്തിൽ ഉണ്ട്.
നിലവിൽ ഇതുവരെ 92 ഓളം ബജറ്റ് പ്രസംഗങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇടക്കാല ബജറ്റുകളും ധനബില്ലുകളും 18 എണ്ണം ഉണ്ടായിരുന്നു.
കൊളോണിയൽ പതിവില്ലായിരുന്നു ആദ്യമൊക്കെ രാജ്യം ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഈ പതിവ് പ്രകാരം ഫെബ്രുവരി അവസാന പ്രവർത്തി ദിവസം വൈകിട്ട് അഞ്ചിന് ആയിരിക്കും ബജറ്റ് അവതരണം.

എന്നാൽ, യശ്വന്ത് സിഹ്നയുടെ ഇടപെടൽ കാരണം 2001 -ൽ ബജറ്റ് അവതരണത്തിന്റെ സമയം മാറ്റി. 11 മണിലേക്കാണ് ആയിരുന്നു വൈകുന്നേരങ്ങളിലെ ബജറ്റ് അവതരണരീതി മാറ്റിയത്.എന്നാൽ, ഫെബ്രുവരി അവസാന പ്രവർത്തി ദിവസത്തെ ബജറ്റ് അവതരണം രീതി മാറിയത് 2017 -ൽ ആയിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയിൽ ബഡ്ജറ്റ് അവതരിപ്പിക്കുക എന്നതായിരുന്നു പുതിയ മാറ്റം. ഈ മാറ്റം കൊണ്ടുവന്നത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി ആയിരുന്നു. ബജറ്റ് ഡോക്യൂമെൻസ് കൊണ്ടു വരാൻ ഉപയോഗിച്ച ചുവന്ന സ്യൂട്ട്കേസും ഈ പതിവിന്റെ ഭാഗമായിരുന്നു. എന്നാൽ ഈ പതിവും 2019 ധനമന്ത്രി നിർമല സീതാരാമൻ മാറ്റിമറിച്ചു.

അതേസമയം, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന ആർ കെ ഷൺമുഖം ആയിരുന്നു. ഇദ്ദേഹം പഴയ കൊച്ചി ദിവാനായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരണം നടന്നത് 1860 ഫെബ്രുവരി 18 ന്. ജെയിംസ് വിൻസൺ ആയിരുന്നു ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയായിരുന്ന ആർ.കെ ഷണ്മുഖം ചെട്ടിയാണ്. അദ്ദേഹം അക്കാലത്തെ ധനമന്ത്രിയും വ്യവസായിയും പഴയ കൊച്ചി ദിവാനും മന്ത്രിസഭയിലെ കോൺഗ്രസ് ഇതര മന്ത്രിയുമായിരുന്നു. അക്കാലത്തെ ബജറ്റ് അവതരണത്തിൽ 47% പ്രതിരോധത്തിന് വേണ്ടി നീക്കി വെച്ചിരുന്നു.

എന്നാൽ നാട്ടുരാജ്യങ്ങളുടെ ലയനത്തിന് ശേഷം (1949-50) ആദ്യ പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു. മലയാളി കൂടിയായ ജോൺ മത്തായി ആയിരുന്നു അന്നത്തെ പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത്. 1950 - 51 വർഷത്തേക്ക് അവതരിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാം ബജറ്റിൽ ആണ് ആദ്യമായി പ്ലാനിങ് കമ്മീഷൻ എന്ന ആശയം മുന്നിലേക്ക് വന്നത്. 1951- 56 കാലയളവിലെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു സി.ഡി ദേശ്മുഖ്. ഇന്ത്യയ്ക്ക് ദേശീയ വളർച്ച കൂടുതൽ കൈവരിച്ച വർഷങ്ങൾ ആയിരുന്നു ഇത്. 1955 -56 ഈ കാലയളവിൽ ഇംഗ്ലീഷിൽ മാത്രം തയ്യാറാക്കിയിരുന്ന ബജറ്റ് ഹിന്ദിയിലേക്കും മൊഴി മാറ്റം നടത്തി. ഈ കാലയളവിൽ ധനമന്ത്രിയായി എത്തിയ ടി ടി കൃഷ്ണമാചാരി, വരുമാനത്തിനും ചിലവിനും മുകളിൽ നികുതി ഏർപ്പെടുത്തി. തീവണ്ടി യാത്ര ടിക്കറ്റിനും നികുതി ചുമത്തിയത് ഇദ്ദേഹമായിരുന്നു. 1964 കുടുംബ പെൻഷൻ സ്കീം ഉൾപ്പെടെ സാമൂഹിക ക്ഷേമ പെൻഷനുകൾ ഇദ്ദേഹം നടപ്പാലാക്കി.

1958 മുതൽ 59 വരെയുള്ള കാലഘട്ടത്തിൽ പണ്ഡിറ്റ്ജി മുതൽ ഇന്ദിരാഗാന്ധി വരെ രാജ്യത്തിന്റെ ബജറ്റ് അവതരണം നടത്തി. 1958 - 59 കാലയളവിൽ ബജറ്റ് അവതരിപ്പിച്ചത് ധനവകുപ്പിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. 1959 മുതൽ 1969 വരെ മൊറാർജി ദേശായി ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റ് കാലയളവുകൾ പൊതുവിൽ കടുത്ത നിർദ്ദേശങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചതും ദേശായിയുടെ കാലത്തായിരുന്നു എന്ന പ്രത്യേകയും ഉണ്ട്. 10 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.

തുടർന്ന് ഇന്ദിരാഗാന്ധിയുടെ ഇടപെടലുകൾ. 1970 മുതൽ 71 വരെയുള്ള കാലയളവിൽ ധനമന്ത്രി കൂടിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത എന്ന പ്രശസ്ത കൂടി ഇന്ദിരാഗാന്ധി സ്വന്തമാക്കി.
1973 - 74 കാലയളവിലെ ബജറ്റിനെ കറുത്ത ബഡ്ജറ്റ് എന്ന് വിശേഷിപ്പിച്ചു. വൈ.ബി ചവാൻ അവതരിപ്പിച്ച ബജറ്റ് ആയിരുന്നു ഇത്. രാജ്യം അതുവരെ കണ്ട ബജറ്റ് അവതരണങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ബഡ്ജറ്റ്. ഏറ്റവും കൂടുതൽ ധനകമ്മി രേഖപ്പെടുത്തിയ ബഡ്ജറ്റ്. പാകിസ്ഥാൻ യുദ്ധവും മൺസൂൺ പരാജയവും ഒക്കെയായിരുന്നു ധനക്കമ്മി ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്.

1975- 77 ഈ കാലയളവിൽ സി സുബ്രഹ്മണ്യൻ നേതൃത്വത്തിലുള്ള ബഡ്ജറ്റ് അവതരണം. ഈ കാലത്താണ് ഇന്ത്യ ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത്. വരുമാന നികുതി 66 ശതമാനമായി കുറയുകയും ചെയ്തത് സുബ്രഹ്മണ്യൻ കാലഘട്ടത്തിൽ.1977 - 79 -ൽ എച്ച് എം പട്ടേലിന്റെ ബജറ്റ് അവതരണം. വിദേശ കമ്പനികൾ കുറഞ്ഞത് 50 ശതമാനം ഉടമസ്ഥതയുടെ ഇന്ത്യൻ കമ്പനി രൂപവത്കരിക്കണം എന്ന വ്യവസ്ഥ ഇദ്ദേഹം ഉണ്ടാക്കി. ഇതിൽ പ്രതിഷേധിച്ച് അന്ന് കൊക്കക്കോള ഇന്ത്യ വിട്ടു പോയിരുന്നു.

1979 - 80 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചത് ചരൺസിംഗ് ആയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള എക്സൈസ് ഡ്യൂട്ടി വിഹിതം 20 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വർദ്ധിപ്പിച്ചു. മൂല്യ വർദ്ധിത നികുതി എന്ന ആശയം ഉടലെടുക്കുന്നത് ചരൺസിംഗ് ബഡ്ജറ്റ് അവതരണത്തിലൂടെ...തുടർന്ന്, 1980 - 82 കാലയളവിൽ ആർ. വെങ്കിട്ടരാമന്റെ കാലഘട്ടം. ജീവൻ രക്ഷാമരുന്നുകളെ എക്സൈസ് നികുതിയിൽ നിന്നും ഒഴിവാക്കി.

1988 - 89 കാലഘട്ടം എൻ ഡി തിവാരിലൂടെ കടന്നു പോയി. ഒട്ടേറെ വർഷങ്ങളിൽ ധനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ചിദംബരം. 1997 - 98 വർഷത്തേക്കുള്ള ബജറ്റ് ആണ് 'സ്വപ്ന ബജറ്റ്' എന്നറിയപ്പെടുന്നത്. സമസ്ത മേഖലകളെയും വ്യക്തമായി പരാമർശിച്ചുള്ള "സ്വപ്ന ബജറ്റ്". പാവപ്പെട്ടവരെയും മധ്യവർഗ്ഗത്തെ യും കോർപ്പറേറ്റ് മേഖലയെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ബജറ്റ് ആയിരുന്നു ഇത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് തൊഴിലുറപ്പ് പദ്ധതിയും തുടങ്ങിയത് ചിദംബരത്തിന് കാലഘട്ടത്തിൽ.

2014 - 19 കാലഘട്ടം അരുൺ ജെയ്റ്റിലിയുടേതായിരുന്നു. അടൽ പെൻഷൻ യോജന, ഡിജിറ്റൽ ഇന്ത്യ, മേക്കിങ് ഇന്ത്യ തുടങ്ങിയ നിരവധി പരിപാടികളുടെ ആസൂത്രകൻ അരുൺ ജെയ്റ്റിലി. 2017 ജിഎസ്ടി നടപ്പാക്കിയതും ഒരു കോടിക്കുമേൽ വരുമാനമുള്ളവർക്ക് രണ്ടു ശതമാനം സർചാർജ് ഏർപ്പെടുത്തിയതും ഇദ്ദേഹം. 2009 മുതൽ നിർമല സീതാറാമിന്റെ ബജറ്റ് അവതരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച മുഴുവൻ സമയ വനിതാ എന്ന പ്രശസ്തി ധനമന്ത്രി നിർമല സീതാറാം കരസ്ഥമാക്കിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications