Get Updates
Get notified of breaking news, exclusive insights, and must-see stories!

2022ല്‍ ജിഡിപിയില്‍ 9.2 ശതമാനം വളര്‍ച്ച നേടും, സാമ്പത്തിക സര്‍വേ സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി

Jan 31, 2022, 3:37 pm IST

സാമ്പത്തിക സര്‍വേ രാജ്യസഭയില്‍ അവതരിപ്പിച്ച് ധനമനത്രി
Jan 31, 2022, 1:13 pm IST

വ്യാവസായ രംഗത്ത് 11.8 ശതമാനം വളര്‍ച്ച കൈവരിക്കും കൊവിഡ് പ്രതിസന്ധിയിലും സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ധനമന്ത്രി
Jan 31, 2022, 1:11 pm IST

വരുന്ന സാമ്പത്തിക വര്‍ഷം എട്ട് മുതല്‍ 8.5 ശതമാനം വരെ വളര്‍ച്ച നേടാനാവും
Jan 31, 2022, 1:10 pm IST

2022 സാമ്പത്തിക വര്‍ഷം 9.2 ശതമാനം ജിഡിപിയുണ്ടാവുമെന്ന് ധനമന്ത്രി
Jan 31, 2022, 1:07 pm IST

ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ കൊണ്ടുവന്നു
Jan 31, 2022, 11:51 am IST

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടം വിവരമിച്ച് രാഷ്ട്രപതി
Jan 31, 2022, 11:48 am IST

പിഎം കിസാന്‍ സമ്മാന്‍ നിധി പതിനൊന്ന് കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്‌തെന്ന് കോവിന്ദ്‌
Jan 31, 2022, 11:42 am IST

വനിതാ ശാക്തീരണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന കാര്യമെന്നും രാഷ്ട്രപതി
Jan 31, 2022, 11:41 am IST

പ്രാദേശിക ഭാഷകള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉയര്‍ത്തി കൊണ്ടുവന്നു.
Jan 31, 2022, 11:40 am IST

വിവാഹപ്രായത്തിലെ തുല്യത വിശദീകരിച്ച് രാഷ്ട്രപതി.
Jan 31, 2022, 11:33 am IST

സ്വനിധി യോജന കൊണ്ട് സാമ്പത്തിക പിന്തുണ തെരുവ് കച്ചവടക്കാര്‍ക്കുണ്ടായെന്നും രാഷ്ട്രപതി
Jan 31, 2022, 11:32 am IST

ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. അത് മാര്‍ച്ച് വരെ നീട്ടി
Jan 31, 2022, 11:31 am IST

നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് രാഷ്ട്രപതി
Jan 31, 2022, 11:17 am IST

അംബേദ്കറിന്റെ തുല്യതാ നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. പാവപ്പെട്ടവര്‍ക്കായി രണ്ട് കോടി വീടുകള്‍ വെച്ച് നല്‍കി
Jan 31, 2022, 11:16 am IST

ഡിഎംകെയും തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും നീറ്റുമായി ബന്ധപ്പെട്ട ബില്‍ കേന്ദ്രത്തിന് അയക്കുന്നതില്‍ വൈകിയതില്‍ പ്രതിഷേധിച്ചു
Jan 31, 2022, 11:15 am IST

കൊവിഡിനെ ഒറ്റക്കെട്ടായി ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് നേരിട്ടെന്നും രാഷ്ട്രപതി
Jan 31, 2022, 11:14 am IST

കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം വാക്‌സിനേഷനിലൂടെ തന്നെ പ്രകടമാണ്. 150 കോടി ഡോസുകള്‍ ഇതുവരെ നല്‍കി കഴിഞ്ഞു. ഇന്ന് വാക്‌സിനേഷനില്‍ ലോകത്തിന്റെ മുന്‍നിരയില്‍ നമ്മളുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ss="twitter-tweet">

India's capability in fight against #COVID19 was evident in vaccination program. In less than a yr, we made a record of administering over 150 cr doses of vaccine. Today,we're one of the leading nations of the world in terms of administering the maximum number of doses: President pic.twitter.com/TwyMzK53xo

— ANI (@ANI) January 31, 2022
Jan 31, 2022, 11:11 am IST

എല്ലാവര്‍ക്കും വികസനമെത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യം
Jan 31, 2022, 11:09 am IST

മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത് അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനമെന്ന് രാഷ്ട്രപതി. കൊവിഡിനെ നേരിടാന്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നു. ഐക്യത്തോടെ നിന്നത് ജനാധിപത്യത്തിന്റെ വിജയം.
Jan 31, 2022, 11:07 am IST

കൊവിഡ് പോരാളികളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌
Jan 31, 2022, 11:06 am IST

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പെഗാസസ് വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
Jan 31, 2022, 10:44 am IST

വാക്‌സിനേഷനില്‍ കൈവരിച്ച നേട്ടം ലോകത്തിന് കരുത്ത് പകര്‍ന്നുവെന്നും മോദി
Jan 31, 2022, 10:43 am IST

രാജ്യത്തിന്റെ വികസനത്തിനായുളള ചർച്ച നടക്കണമെന്നും പ്രധാനമന്ത്രി
Jan 31, 2022, 10:43 am IST

ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി
Jan 31, 2022, 10:43 am IST

ബജറ്റ് നയപ്രഖ്യാപനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം
Jan 31, 2022, 10:41 am IST

ബജറ്റിനെ കുറിച്ച് ഫിക്കി സീനിയര്‍ വൈസ് പ്രസിഡന്റ് സുബ്രകാന്ത് പാണ്ഡ
Jan 31, 2022, 10:36 am IST

ബജറ്റ് സെഷനില്‍ പെഗാസസ് വിഷയം ഉന്നയിക്കുമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ
Jan 31, 2022, 9:35 am IST

പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള
Jan 31, 2022, 9:33 am IST

ജനകീയ വിഷയങ്ങള്‍ സംസാരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.
Jan 31, 2022, 8:36 am IST

സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഒറ്റക്കെട്ടായി പ്രതിപക്ഷവും. കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം ബജറ്റ് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്‌
READ MORE

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ഇന്ന് ആരംഭിക്കും. നിര്‍ണായകമായ കേന്ദ്ര ബജറ്റ് നാളെ നടക്കാനിരിക്കെ അതിന് മുന്നോടിയായിട്ടുള്ള കാര്യങ്ങളാണ് പാര്‍ലമെന്റില്‍ നടക്കുക. ഏപ്രില്‍ എട്ടിനാണ് ബജറ്റ് സെഷന്‍ അവസാനിക്കുക. ഇന്ന് രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് രാഷ്ട്രപതി പ്രസംഗത്തില്‍ അവതരിപ്പിക്കുക. അതിന് ശേഷം ലോക്‌സഭ ചേരും. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് 2021-22 കാലയളവിലേക്കുള്ള സാമ്പത്തിക സര്‍വേയും ലോക്‌സഭയില്‍ അവതരിപ്പിക്കും. നാളെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.

1

ബജറ്റ് സെഷന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ ചോദ്യോത്തര വേളയും, ശൂന്യ വേളയുമുണ്ടാവില്ല. കൊവിഡ് സാഹചര്യത്തില്‍ ലോക്‌സഭ ചേംബറില്‍ അടക്കം വന്‍ സുരക്ഷ തന്നെ ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി ലോക്‌സഭ ചേംബര്‍, ലോക്‌സഭ ഗ്യാലറികള്‍, രാജ്യസഭാ ചേംബറുകള്‍, രാജ്യസഭാ ഗ്യാലറികള്‍ എന്നിവിടങ്ങളിലാണ് അംഗങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+