കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: നികുതി കുറയുമോ? നിര്‍മല സീതാരാമന്റെ കേന്ദ്ര ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം

Google Oneindia Malayalam News
budget

ദില്ലി: നിര്‍ണായകമായ കേന്ദ്ര ബജറ്റ് നാളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്ത് ഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ നില്‍ക്കുന്ന വേളയിലാണ് ഈ ബജറ്റ് പ്രഖ്യാപിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെ നേരിടാന്‍ ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രഖ്യാപനങ്ങള്‍ സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

പ്രധാനമായും നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം സാമൂഹിക സുരക്ഷ പദ്ധതികള്‍, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍ എന്നിവ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കുന്നവരുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് ബജറ്റുകളൊന്നുമില്ലാത്തതും കേന്ദ്രം വലിയ കാര്യങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്.

മധ്യവര്‍ഗത്തിന് ആശ്വാസം കിട്ടുമോ?

മധ്യവര്‍ഗത്തിന് ആശ്വാസം കിട്ടുമോ?

ബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

മധ്യവര്‍ഗങ്ങളിലേക്ക് കൂടുതല്‍ ത്തെിപ്പെടണമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇത് മധ്യവര്‍ഗത്തിന് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. രാജ്യത്തെ താങ്ങിനിര്‍ത്തുന്ന മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ആദായ നികുതി സ്ലാബുകള്‍ കുറയ്ക്കാനാണ് സാധ്യത. ഇതിലൂടെ ചെലവാക്കല്‍ വര്‍ധിപ്പിക്കാനും സാധിക്കും. ഗ്രാമീണ തൊഴില്‍ മേഖല ശക്തമാക്കാനാുള്ള ശ്രമങ്ങളും ഉണ്ടായേക്കും. തദ്ദേശീയ ഉല്‍പ്പാദനത്തിന് ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.

സാമൂഹിക ക്ഷേമ പദ്ധതികള്‍ വരുമോ?

സാമൂഹിക ക്ഷേമ പദ്ധതികള്‍ വരുമോ?

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

സാമൂഹിക ക്ഷേമ പദ്ധതികള്‍ വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതായെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര കുമാര്‍ പന്ത് പറയുന്നു. വിലക്കയറ്റം ചെലവഴിക്കല്‍ ശേഷിയെ വല്ലാതെ പിന്നോട്ട് വലിച്ചിരിക്കുകയാണ്. നികുതിയില്‍ ഇളവുണ്ടായാല്‍, ഉപഭോക്താവിന്റെ ചെലവഴിക്കല്‍ ശേഷി വര്‍ധിക്കും. സമ്പദ് ഘടനയ്ക്ക് ഇപ്പോള്‍ ആവശ്യവും അത് തന്നെയാണെന്ന് ദേവേന്ദ്ര കുമാര്‍ പറഞ്ഞു. ധനക്കമ്മി 5.9ല്‍ നിന്ന് 6.4 ശതമാനമായി ഈ വര്‍ഷം മാറിയിട്ടുണ്ട്. റെക്കോര്‍ഡ് നിരക്കില്‍ കടം വാങ്ങല്‍ ഈ വര്‍ഷം വേണ്ടി വരും.

വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ്

വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ്

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്

സര്‍ക്കാര്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത് കൊണ്ട് പ്രധാനമന്ത്രിയുടെ ഇമേജിന് കോട്ടം തട്ടാത്ത വിധം കാര്യങ്ങള്‍ ചെയ്യേണ്ടി വരും. അതേസമയം നികുതി കുറയ്ക്കുന്നുണ്ടെങ്കില്‍ തന്നെ മറ്റ് മേഖലകളില്‍ നിന്ന് നികുതികള്‍ ഉയരാനുള്ള സാധ്യത ഏറെയാണ്. കുറഞ്ഞ വരുമാനമുള്ളവരുടേത് കുറയുമ്പോള്‍, കൂടിയ വരുമാനം ഉള്ളവരുടെ സെസ്-സര്‍ചാര്‍ജ് എന്നിവ വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതിയെ അപേക്ഷിച്ച് ഇത്തവണ 15 ശതമാനം നികുതി വര്‍ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ ഇന്ദ്രനീല്‍ പാന്‍ പറഞ്ഞു.

English summary
budget 2023: what to expect from union budget, tax reduction to production increase is on list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X