ബജറ്റ് 2024: പുതിയതോ പഴയതോ, ജീവനക്കാര്‍ക്ക് ഏത് നികുതി നിരക്കുകളാണ് ഗുണകരം
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് എന്ന നിലയില്‍ ഏറെ പ്രതീക്ഷകളാണ് ഈ ബജറ്റിനുള്ളത്. നികുതി നിരക്കുകളില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നവരും ധാരാളമാണ്.
2023ലെ ബജറ്റില്‍ പുതിയ നികുതി നിരക്കുകള്‍ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങളായിരുന്നു നികുതിദായകര്‍ക്കായി കൊണ്ടുവന്നത്. പുതിയ നികുതി നിരക്കാണ് 2020ലെ കേന്ദ്ര ബജറ്റിലാണ് അവതരിപ്പിച്ചത്. ഇതില്‍ നികുതി സ്ലാബുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. പകരം ഇളവുകളുള്ള നികുതി നിരക്കുകളായിരുന്നു നികുതി ദായകര്‍ക്കായി കൊണ്ടുവന്നിരുന്നത്.

ഉയര്‍ന്ന നികുതി റിബേറ്റ് പരിധി: പുതിയ നികുതി സ്ലാബുകള്‍ പ്രകാരം കൊണ്ടുവന്നതായിരുന്നു പൂര്‍ണമായ നികുതി റിബേറ്റ്. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനങ്ങള്‍ക്കാണ് റിബേറ്റുകള്‍ അവതരിപ്പിച്ചിരുന്നത്. ഇത് പുതിയ നികുതി നിരക്കുകളിലെ പ്രധാന മാറ്റമായിരുന്നു. പഴയ നികുതി നിരക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം വരെയായിരുന്നു പരിധി. അതായത് ഏഴ് ലക്ഷം വരെയുള്ള നിങ്ങളുടെ വരുമാനത്തിന് യാതൊരു വിധത്തിലുള്ള നികുതിയും പുതിയ നിയമപ്രകാരം അടയ്‌ക്കേണ്ടതില്ല.
2023ലെ മാറ്റങ്ങളില്‍ ആദായ നികുതി നിരക്കുകളിലെ ഇളവും പ്രഖ്യാപിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് അതുപോലെ നികുതി നല്‍കണ്ടതില്ല. മൂന്ന് ലക്ഷത്തിന് മുകളിലുള്ള തുക മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനമായിരുന്നു നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ പത്ത് ശതമാനവും, ഒന്‍പത് ലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷംവരെ 15 ശതമാനവും, 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ ഇരുപത് ശതമാനവും, 15 ലക്ഷത്തിന് മുകളിലേക്കുള്ള എല്ലാ തുകയ്ക്കും 30 ശതമാനവുമാണ് നികുതി നല്‍കേണ്ടത്.
അതേസമയം പുതിയ നിയമം വരുന്നതിന് മുമ്പുള്ള നികുതി സ്ലാബുകളിലും ഇളവുകളുണ്ടായിരുന്നു. വിവിധ തരത്തിലുള്ള ഏഴുപതോളം ഇളവുകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. എച്ച്ആര്‍എ, എല്‍ടിഎ എല്ലാം ഇതില്‍ അടങ്ങിയിരുന്നു. ഇതിലൂടെ വരുമാനത്തിനുള്ള നികുതി കുറയ്ക്കാനും, അടയ്‌ക്കേണ്ട നികുതി കുറയുകയും ചെയ്തിരുന്നു. സെക്ഷന്‍ 80സി പ്രകാരമുള്ള ഇളവുകളായിരുന്നു ഇതില്‍ ഏറ്റവും ജനപ്രിയം. ഒന്നര ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഇളവ് നല്‍കുന്നതായിരുന്നു 80സി.












Click it and Unblock the Notifications