രാജ്യദ്രോഹികളാണ് അവര്‍... ഐഎഎസ് ഉദ്യോസ്ഥനെതിരെ വിവാദ ബിജെപി നേതാവ്, കാരണം ഇതാണ്
ബംഗളൂരു: കര്‍ണാടകത്തില്‍ കഴിഞ്ഞ ദിവസം രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. രാജ്യദ്രോഹിയാണ് ഇയാളെന്നാണ് അനന്ത് കുമാറിന്റെ വിവാദ പ്രസ്താവന. ജനാധിപത്യം അപകടത്തിലാണെന്ന് താന്‍ ആശങ്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എസ് ശശികാന്ത് സെന്തില്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഒരു മാസത്തിനിടെ രാജിവെക്കുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത് സെന്തില്‍.

നേരത്തെ മറ്റൊരു ഐഎഎസ് ഓഫീസറായ കണ്ണന് ഗോപിനാഥന് ദാദ്ര നാഗര്‍ഹവേലിയില്‍ നിന്ന് രാജിവെച്ചിരുന്നു. ജമ്മു കശ്മീരിലെ സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിലും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിലും പ്രതിഷേധിച്ചാണ് ഇയാള്‍ രാജി വെച്ചത്. സര്‍ക്കാരിനെ സേവിക്കുകയും, ഭരണഘടനാപരമായി ജനപ്രതിനിധിയെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യുകയും, അതിനെ ഫാസിസം എന്ന് മുദ്രകുത്തുന്നതും രാജ്യദ്രോഹത്തില്‍ കുറഞ്ഞതല്ലെന്നായിരുന്നു ഹെഗ്ഡെ പറഞ്ഞത്.
സര്‍ക്കാരിനയച്ച തുറന്ന കത്തില്‍, ജനാധിപത്യത്തിന്റെ നെടുംതൂണായ മൗലികാവകാശങ്ങള്‍ ഇല്ലാതാവുമ്പോള്‍ താന്‍ പദവിയില്‍ തുടരുന്നത് ധാര്‍മികപരമല്ലെന്ന് സെന്തില്‍ രാജി കത്തില്‍ പറഞ്ഞിരുന്നു. താന്‍ ജോലി രാജിവെച്ചതില്‍ ജനങ്ങളോട് മാപ്പുപറയുന്നുവെന്നും, എന്നാല്‍ മുമ്പ് പ്രവര്‍ത്തിച്ചത് പോലുള്ള പദവിയല്ല, ഐഎഎസെന്നും ഇയാള്‍ പറഞ്ഞു. വ രുംനാളുകള് കൂടുതല്‍ ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും, രാജ്യം കൂടുതല്‍ പ്രതിസന്ധി നേരിടുമെന്നും, എന്നാല്‍ താന്‍ ജീവിതം മെച്ചപ്പെടുത്താനായി ശ്രമിക്കുമെന്നും സെന്തില്‍ പറയുന്നു.
അതേസമയം സെന്തിലിന്റെ രാജി വലിയ കോലാഹലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയിരിക്കുകയാണ്. നേരത്തെ സിവില്‍ സര്‍വീസസ് പരീക്ഷയിലെ ടോപറായ ഷാ ഫൈസല്‍ കശ്മീരിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. എന്നാല്‍ സെന്തിലിനെതിരായ പരാമര്‍ശം ഹെഗ്ഡെയെ വിവാദത്തില്‍ ചാടിച്ചിരിക്കുകയാണ്. അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications