കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിക്കരിയുന്ന ദുര്‍ഗന്ധം; കോഴിക്കോട് - ദുബായ് എയര്‍ ഇന്ത്യ വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ട് നിന്ന് ദുബായിലേക്കുള്ള ഐഎക്സ്-355 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ക്രൂയിസിനിടെ ഫോര്‍വേഡ് ഗാലിയിലെ വെന്റുകളിലൊന്നില്‍ നിന്ന് കത്തുന്ന ദുര്‍ഗന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ഡി ജി സി എ അറിയിച്ചു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ അഭിമുഖീകരിക്കുന്ന സാങ്കേതിക തകരാറുകളില്‍ ഒന്നാണിത്.

air india

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

ഒരു ദിവസം മുമ്പ് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ നിന്ന് ഹൈഡ്രോളിക് തകരാറിലായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് വിമാനം പറന്നിറങ്ങിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരായിരുന്നു. അതേ ദിവസം ഡല്‍ഹിയില്‍ നിന്ന് വഡോദരയിലേക്കുള്ള ഇന്‍ഡിഗോ വിമാനം എഞ്ചിനുകളിലെ പ്രകമ്പനത്തെ തുടര്‍ന്ന് ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. മുന്‍കരുതല്‍ നടപടിയായാണ് വഴിതിരിച്ചുവിട്ടതെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.

എംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില്‍ പറയും';ചിഞ്ചു റാണിഎംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില്‍ പറയും';ചിഞ്ചു റാണി

ബോയിംഗ് ബി 737 മാക്സ് വിമാനത്തിന്റെ നോസ് വീല്‍ തകരാറിലായതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് മധുരയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം വൈകി ദിവസങ്ങള്‍ക്ക് മുമ്പ് വൈകിയിരുന്നു.

English summary
burning smell detected in vent: Kozhikode - Dubai Air India flight diverted to Muscat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X