കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

69 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഈ ഗ്രാമത്തില്‍ ബസ്സ് സര്‍വ്വീസ് എത്തി!!

  • By Neethu
Google Oneindia Malayalam News

ഡെറാഡൂണ്‍: ബസ്സ് സര്‍വ്വീസ് ഇനിയും കാണാത്ത ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഉത്തരാഖണ്ഡിലെ ചമോളി ജില്ലയില്‍ സില്‍പട്ട ഗ്രാമത്തിലാണ് 69 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബസ്സ് സര്‍വ്വീസ് യാഥാര്‍ത്ഥ്യമായത്.

നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

പ്രധാന മന്ത്രിയുടെ ഗ്രാമീണ്‍ സടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമത്തില്‍ റോഡു പണി പൂര്‍ത്തീകരിച്ചത്. വര്‍ഷങ്ങളായി അടുത്തുള്ള മാര്‍ക്കറ്റിലേക്കും ഗ്രാമങ്ങളിലേക്കും എത്തുന്നതിന് കാല്‍നട യാത്ര മാത്രമായിരുന്നു ഏകവഴി. ഇവരുടെയെല്ലാം ആഗ്രഹമാണ് സഫലമായിരിക്കുന്നത്.

uttarakhand-26

ഉത്തരാഖണ്ഡ് ട്രോന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പുതിയ സര്‍വ്വീസിന് ഗ്രാമത്തിലെ സ്ത്രീകള്‍ ചേര്‍ന്ന് ബാനര്‍ കെട്ടി നൃത്തം ചെയ്ത് വലിയ വരവേല്‍പ്പാണ് നല്‍കിയത്. കോണ്‍ഗ്രസ് എംഎല്‍എ കരണ്‍പ്രയാഗിനും അനുസൂയ പ്രസാദ് മൈഖൂരിയ്ക്കും റോഡ് യാഥാര്‍ത്ഥ്യമായതില്‍ ഇവര്‍ നന്ദി രേഖപ്പെടുത്തി.

മോഷണത്തിനായി എടിഎം കൗണ്ടര്‍ ബോംബ് വെച്ച് തകര്‍ത്തു, സംഭവം ആലുവയില്‍മോഷണത്തിനായി എടിഎം കൗണ്ടര്‍ ബോംബ് വെച്ച് തകര്‍ത്തു, സംഭവം ആലുവയില്‍

ഗ്രാമത്തിലെ റോഡിന്റെ പണി രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമായിരുന്നു എന്നും അനാവശ്യമായ കാരണങ്ങളാല്‍ നീണ്ടു പോയതാണെന്നും ഗ്രാമവാസികള്‍ പറയുന്നു. ഈ മേഖലയില്‍ റോഡുപണിയുന്നത് വളരെ വെല്ലുവിളികള്‍ ഉയര്‍ത്തിയ കാര്യമായിരുന്നു. 18 മാസത്തെ കഠിന പ്രയത്‌നം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ച് ബസ്സ് സര്‍വ്വീസ് ആരംഭിക്കാന്‍ സാധിച്ചത്.

English summary
After a wait of almost 69 years, residents of the remote village of Silpata in Chamoli district welcomed the first bus to their village. A 21-km road connecting the village with the tehsil headquarters at Adi Badri was built recently under the Pradhan Mantri Grameen Sadak Yojana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X