സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടാൻ മടി വേണ്ട; ഡോളറിന്റെ വീഴ്ച ഗുണമാവും? മോത്തിലാൽ ഓസ്വാൾ പറയുന്നത്
സ്വർണവും വെള്ളിയും അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടന്നുപോവുന്നത്. വില കുത്തനെ ഇടിയുകയും പിന്നീട് അതേ വേഗത്തിൽ തിരികെ കയറുകയും ഒക്കെ ചെയ്യുന്ന പ്രതിഭാസം ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആശങ്കയിലേക്ക് തള്ളിവിട്ടിരുന്നു . ഈ പെട്ടെന്നുള്ള മാറ്റങ്ങൾ വെറുതെ ഉണ്ടായതല്ല. യുഎസ് ഡോളർ ശക്തിപ്പെട്ടതും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള പുതിയ വാർത്തകൾക്കും അനുസരിച്ചാണ് ഇതുണ്ടായതെന്ന് വ്യക്തം.
ഈ സമീപകാല ചാഞ്ചാട്ടത്തിന് കാരണം അടിസ്ഥാനപരമായ ബലഹീനതയേക്കാൾ, വിപണിയിൽ നിലനിന്നിരുന്ന വലിയ വ്യാപാരങ്ങൾ എങ്ങനെയാണ് വിറ്റൊഴിഞ്ഞു പോയത് എന്നതുമായാണ് കൂടുതൽ ബന്ധമെന്നാണ് മോത്തിലാൽ ഓസ്വാൾ പറയുന്നത്. യുഎസ് ഡോളർ കുത്തനെ ശക്തിപ്പെട്ടതിന് ശേഷമാണ് വിറ്റൊഴിയൽ ആരംഭിച്ചതെന്ന് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനം തന്നെ വിശദീകരിക്കുന്നു.

ഇത് സ്വർണത്തിലെയും വെള്ളിയിലെയും ശക്തമായ മുന്നേറ്റ സമയത്ത് നിക്ഷേപകർ ഉണ്ടാക്കിയ ചില തിരക്കിട്ട നീക്കങ്ങൾ വീണ്ടും ഒരു ചിന്തയ്ക്ക് വ്യാപാരികളെ നിർബന്ധിതരാക്കി. വിലകൾ താഴേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ, മാർജിൻ കോളുകൾ സജീവമായി. ഇതോടെ നിക്ഷേപകർ തങ്ങളുടെ നഷ്ടം കുറയ്ക്കാൻ തിടുക്കം കാട്ടുകയായിരുന്നു.
അങ്ങനെ സ്വർണത്തിൽ, ഇത് നിർബന്ധിത വിറ്റഴിയലിന് കാരണമായി. സ്പോട്ട് വിലകൾ ഇൻട്രാഡേ താഴ്ചയിൽ 10 ശതമാനത്തിലധികം ഇടിഞ്ഞെങ്കിലും പിന്നീട് സെഷൻ അവസാനിക്കുമ്പോൾ സ്ഥിരത കൈവരിച്ചു എന്നതാണ് ശ്രദ്ധേയം. വെള്ളിയിൽ ഇതിലും ശക്തമായ നീക്കങ്ങളാണ് ദൃശ്യമായത്. ചെറിയ വിപണി വലുപ്പവും റീട്ടെയിൽ, ലിവറേജഡ് വ്യാപാരികളുടെ ഉയർന്ന പങ്കാളിത്തവും കാരണം വില കുത്തനെ ഇടിഞ്ഞു.
നിലവിലെ സാഹചര്യത്തിൽ വിലയിടിവിന്റെ തീവ്രതയുണ്ടായിട്ടും, വിൽപ്പന സമ്മർദ്ദം താരതമ്യേന വേഗത്തിൽ കുറഞ്ഞുവെന്ന് മോത്തിലാൽ ഓസ്വാൾ നിരീക്ഷിക്കുന്നു. ഭൗതികമായ ആവശ്യം, പ്രത്യേകിച്ച് ഏഷ്യയിൽ, സ്ഥിരമായി നിലനിൽക്കുകയും ലിവറേജഡ് സ്ഥാപനപരമായ വ്യാപാരങ്ങളിൽ നിന്നുള്ള വിൽപ്പന വർധിപ്പിക്കാൻ കാരണമാവുമെന്നും അവർ ചൂണ്ടിക്കാണിക്കുമ്പോൾ അത് നിക്ഷേപകർക്ക് ആശ്വാസമാണ്.
സ്വർണ, വെള്ളി വിലകളെ സ്വാധീനിച്ചത് എന്ത്?
നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾക്ക് ശേഷം ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയിൽ പുതിയ ചാഞ്ചാട്ടം ഉണ്ടാക്കി. യുഎസ്-ഇന്ത്യ വ്യാപാര കരാറിലെ പുരോഗതിയും മൊത്തത്തിലുള്ള തീരുവകളിൽ ഗണ്യമായ കുറവും ഇത് സൂചിപ്പിച്ചു. ഈ സൂചനകൾ യുഎസ് ഡോളറിന് ക്ഷീണമുണ്ടാക്കുകയും രൂപയെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഡോളർ ഏകദേശം 2 രൂപയോളം ഇടിഞ്ഞു. ഇത് ഇന്ത്യൻ സ്വർണം, വെള്ളി നിക്ഷേപകർക്ക് നിർണായകമായ നീക്കമാണ്. ആഗോള വിലകൾ ഉയരുമ്പോൾ പോലും, ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുന്നത് ആഭ്യന്തര വിപണിയിലെ നേട്ടങ്ങളെ പരിമിതപ്പെടുത്താൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. വരുന്ന ആഴ്ചകളിലും കറൻസിയുടെ ചലനം ഒരു പ്രധാന ഘടകമായി തുടരുമെന്ന് മോത്തിലാൽ ഓസ്വാൾ പറയുന്നു.
സ്വർണത്തിലും വെള്ളിയിലും നിക്ഷേപിച്ചാൽ ഗുണം കിട്ടുമോ?
ഇടത്തരം മുതൽ ദീർഘകാലത്തേക്ക് സ്വർണത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണെന്ന് മോത്തിലാൽ ഓസ്വാൾ ഇപ്പോഴും പറയുന്നു. കാരണം സമീപകാലത്തെ വിലയിടിവ് അടിസ്ഥാനപരമായ തത്വങ്ങളിൽ ഒരു തകർച്ചയെയും പ്രതിഫലിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സെൻട്രൽ ബാങ്കുകൾ വാങ്ങൽ തുടരാനും ആഗോള സംഘർഷങ്ങൾ നിലനിൽക്കാനും യുഎസ് സർക്കാരിന്റെ ധനകാര്യത്തെക്കുറിച്ചുള്ള ആശങ്കകൾ തുടരാനുമാണ് സാധ്യത.
അതുകൊണ്ട് തന്നെ നിലവിലെ ഡിമാൻഡ് സ്വർണത്തിന് തുടരാനാണ് അവർ സാധ്യത കൽപിക്കുന്നത്. അതേസമയം, വെള്ളി സ്വർണത്തേക്കാൾ കൂടുതൽ തീവ്രമായ ചാഞ്ചാട്ടങ്ങളോടെയാണ് വ്യാപാരം നടത്തുന്നത്. സ്വർണത്തിന് സമാനമായി വെള്ളിയുടെ ദീർഘകാല ആവശ്യകതാ ഘടകങ്ങളിലും മാറ്റമൊന്നുമില്ലെന്ന് ബ്രോക്കറേജ് ഊന്നിപ്പറയുന്ന സാഹചര്യത്തിൽ നിക്ഷേപകർക്ക് ആശ്വസിക്കാം.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത്












Click it and Unblock the Notifications