സ്വർണവും വെള്ളിയും ധൈര്യമായി വാങ്ങിക്കോളൂ; സാമ്പത്തിക പ്രതിസന്ധിയിലും കൈവിടില്ലെന്ന് ബാബ വാംഗയുടെ പ്രവചനം
ബൾഗേറിയയിൽ നിന്നുള്ള അന്ധയായ ബാബ വാംഗയുടെ പ്രവചനങ്ങൾ എക്കാലവും ലോകം ശ്രദ്ധയോടെയാണ് വീക്ഷിച്ചിട്ടുള്ളത്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. 2026-ൽ വലിയ സാമ്പത്തിക പ്രതിസന്ധി വരുമെന്നും, പണദൗർലഭ്യം ആഗോള ധനവ്യവസ്ഥയെ തകർക്കുമെന്നും അവർ മുൻപ് പ്രവചിച്ചിരുന്നു. സ്വർണം, വെള്ളി, ചെമ്പ് എന്നിവ മാത്രമായിരിക്കും അക്കാലത്ത് സുരക്ഷിത നിക്ഷേപങ്ങളെന്നും വംഗ സൂചിപ്പിക്കുകയുണ്ടായി.
നിലവിലെ സവിശേഷ സാഹചര്യത്തിൽ സ്വർണവില 2 ലക്ഷം രൂപ കടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മാത്രമല്ല ഇപ്പോഴത്തെ വിപണി പ്രവണതകൾ ബാബ വംഗയുടെ പ്രവചനങ്ങളെ സാധൂകരിക്കുന്നു. 2025 മുതൽ സ്വർണവില ഏകദേശം 50 ശതമാനം വർധിച്ചു. നിലവിൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് വിപണിയിൽ 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 1.69 ലക്ഷം രൂപയാണ് വില.

വിപണി വിദഗ്ദ്ധരുടെ വിശകലനം പ്രകാരം, വരും ദിവസങ്ങളിൽ സ്വർണവില 25 ശതമാനം മുതൽ 40 ശതമാനം വരെ കൂടാൻ സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ, 2026 ഓടെ 10 ഗ്രാം സ്വർണത്തിന് 2.11 ലക്ഷം രൂപ മുതൽ 2.43 ലക്ഷം രൂപ വരെ വില ഉയരും. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരിക്കുമെന്നും അവർ പറയുന്നു.
ബാബ വാംഗയുടെ പ്രവചനങ്ങളെ സാധൂകരിച്ച്, യഥാർത്ഥ കണക്കുകളും സ്വർണത്തിന്റെ വർധിച്ചുവരുന്ന ആവശ്യകത വ്യക്തമാക്കുന്നു. ഇന്ത്യ പ്രതിവർഷം 100 ടണ്ണിലധികം സ്വർണം വാങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളും കരുതൽ ശേഖരം വർധിപ്പിക്കുന്നുണ്ട്. 2026-ലെ ദീപാവലിയോടെ ഇടിഎഫ് നിക്ഷേപങ്ങൾ വർദ്ധിക്കുന്നതിലൂടെ, സ്വർണവില 1.62 ലക്ഷം രൂപയ്ക്കും 1.82 ലക്ഷം രൂപയ്ക്കും ഇടയിൽ സ്ഥിരത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വെള്ളി, ചെമ്പ് എന്നിവയുടെ സ്ഥിതി എന്തായിരിക്കും?
കഴിഞ്ഞയാഴ്‌ച വെള്ളി വില 9 ശതമാനത്തിനടുത്ത് ഉയർന്ന് കിലോയ്ക്ക് 4,20,048 രൂപയിലെത്തിയിരുന്നു. എക്കാലത്തെയും ഉയർന്ന നിരക്കായ 3,99,893 രൂപയിൽ നിന്നാണ് ഈ ഉയർച്ച ഉണ്ടായത്. അതേ ദിവസം തന്നെ സ്വർണ വില 9 ശതമാനത്തോളം ഉയർന്ന് 10 ഗ്രാമിന് 1,80,779 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി, പിന്നീട് എംസിഎക്‌സിൽ 10 ഗ്രാമിന് ₹1,69,403 എന്ന നിലയിലെത്തി. ചെമ്പിന്റെയും വിലയിൽ കാര്യമായ വർധന ഇക്കാലത്തുണ്ടായി.
ബാബ വാംഗയുടെ പ്രവചനം ശരിയാവുമോ?
ചെർണോബിൽ ദുരന്തം ഉൾപ്പെടെ നിരവധി കാര്യങ്ങൾ ബാബ വംഗ മുൻപ് കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഇപ്പോൾ അവർ 2026-ലെ സാമ്പത്തിക പ്രതിസന്ധി, പണത്തിന്റെ ദൗർലഭ്യം എന്നിവയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക അസ്ഥിരതയുള്ളപ്പോൾ സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾ നിക്ഷേപകർക്ക് എപ്പോഴും സുരക്ഷ നൽകും. എങ്കിലും ഈ പ്രവചനങ്ങൾ മാത്രം കണക്കിലെടുക്കാതെ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെ മുൻപോട്ടുപോകാൻ നിക്ഷേപകർ ശ്രദ്ധിക്കണം.












Click it and Unblock the Notifications