• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴിടത്ത് ഉപതിരഞ്ഞെടുപ്പ്: തെലങ്കാനയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ കോണ്‍ഗ്രസ് കറുത്ത കുതിരയാവുമോ

Google Oneindia Malayalam News

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ വാശിയേറിയ ഉപതിരഞ്ഞെടുപ്പിന് തുടക്കമായി. തെലങ്കാന ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി ജെ പിയും പ്രാദേശിക പാർട്ടികളും തമ്മിലുള്ള മത്സരം ഇതിനോടകം തന്നെ ദേശീയ ശ്രദ്ധേ നേടി കഴിഞ്ഞു. തെലങ്കാനയിലെ മനുഗോഡയി മണ്ഡലത്തില്‍ ബി ജെ പിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടി ആർ സും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

കറുത്ത കുതിരകളാവാന്‍ കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. മണ്ഡലത്തില്‍ വേരോട്ടമുള്ള ഇടതുപാർട്ടികളാവട്ടെ ഇത്തവണ മത്സരത്തിന് നില്‍ക്കാതെ തങ്ങളുടെ പിന്തുണ ടി ആർ എസിന് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി ആർ എസ്

തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി ആർ എസ് അംഗങ്ങളെ ബി ജെ പി വന്‍തുക നല്‍കി കളംമാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിജയം ഇരുപാർട്ടികള്‍ക്കും ഏറെ നിർണ്ണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണെങ്കിലും ഇത്തവണ അവർ പ്രചരണത്തിലെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവസ്ഥയാണ് ഉള്ളത്.

ആരാധന മൂത്തു, ചേച്ചി കയ്യില്‍ പച്ച കുത്തിയത് 'റോബിന്‍': ടിവി തകർത്തേനെ, കെട്ടിപ്പിടിച്ച് റോബിന്‍ആരാധന മൂത്തു, ചേച്ചി കയ്യില്‍ പച്ച കുത്തിയത് 'റോബിന്‍': ടിവി തകർത്തേനെ, കെട്ടിപ്പിടിച്ച് റോബിന്‍

കോൺഗ്രസ് എം എൽ എ രാജിവച്ച് ബി ജെ പിയിൽ

കോൺഗ്രസ് എം എൽ എ രാജിവച്ച് ബി ജെ പിയിൽ ചേർന്നതിനെ തുടർന്നാണ് മനുഗോഡയിൽ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ബി ജെ പിയുടെ ആർകെ രാജഗോപാൽ റെഡ്ഡിയും ടി ആർ എസിലെ മുൻ എം എൽ എ കുസുകുന്ത്ല പ്രഭാകർ റെഡ്ഡിയും കോൺഗ്രസിന്റെ പല്വായ് ശ്രാവന്തിയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.

'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്

അടുത്തിടെ ഭാരത് രാഷ്ട്ര സമിതി

അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ടി ആർ എസിന്, സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം പ്രകടിപ്പിക്കാനും വൻ വിജയത്തോടെ ദേശീയതലത്തിലേക്കുള്ള കടന്ന് വരവ് ഉഷാറാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ടി ആർ എസിന്റെ ഭാവി പദ്ധതികളെ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ അവർക്ക് തിരിച്ചടി നല്‍കുന്നതിലേക്ക് നയിച്ചേക്കാം.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

ബി ജെ പിയെ ഉപേക്ഷിച്ച് തേജസ്വി യാദവിന്റെ

ബി ജെ പിയെ ഉപേക്ഷിച്ച് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആർജെഡി) കോൺഗ്രസും ചേർന്ന് മൂന്ന് മാസത്തിന് മുമ്പ് രൂപീകരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളായാണ് സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. നേരത്തെ യഥാക്രമം ആർ ജെഡി യും ബി ജെ പിയും കൈവശം വച്ചിരുന്ന മൊകാമയിലും ഗോപാൽഗഞ്ചിലുമാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹരിയാനയിലെ ആദംപൂരിൽ കോണ്‍ഗ്രസ്

ഹരിയാനയിലെ ആദംപൂരിൽ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന കുല്‍ദീപ് ബിഷ്ണോയി ബി ജെ പിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഷ്‌ണോയിയുടെ മകനായ ഭവ്യ ബിഷ്ണോയിയാണ് ബി ജെ പി സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ മൂന്ന് തവണ എംപിയും രണ്ട് തവണ എം എൽ എയുമായ മുൻ കേന്ദ്രമന്ത്രി ജയ് പ്രകാശിനെതിരെ മത്സരിക്കുന്നത്.

എം എൽ എ അരവിന്ദ് ഗിരിയുടെ മരണത്തെത്തുടർന്ന്

എം എൽ എ അരവിന്ദ് ഗിരിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ഉത്തർപ്രദേശിലെ ഗോല ഗോരഖ്‌നാഥ് സീറ്റ് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. മായാവതിയുടെ പാർട്ടിയായ ബിഎസ്പിയും കോൺഗ്രസും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ബി ജെ പിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും തമ്മിലാണ് പോരാട്ടം.

ഡീഷയിലെ ധാംനഗറില്‍ ബി ജെ പി


പാർട്ടി എംഎൽഎ ബിഷ്ണു ചരൺ സേത്തിയുടെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ ധാംനഗറില്‍ ബി ജെ പി വിജയം പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയിൽ, മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ ബി ജെ പി മത്സരത്തിൽ നിന്ന് പിൻവാങ്ങിയതോടെ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

English summary
By-elections in seven constituencies in six states today: Competition is tight in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X